പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

അതിനു ശേഷം അവളെ നോക്കി. പേടിച്ചു അരണ്ടു ഇരിക്കുകയാണ്..

“ഗുഡ് നൈറ്റ് ഹണി….”

അത് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.. അതെ പോലെ മതില് ചാടി cctv ഒഴിവാക്കി ഡ്രസ്സ് മാറി സാധാരണ പോലെ നടന്നു പോയ് കാറെടുത്തു വീട്ടിൽ വന്നു..

ഹോക്കി സ്റ്റിക് എടുത്തു ജാനറ്റിനു കൊടുത്തു.. അതിൽ മൊത്തം ചോര ആയിരുന്നു..

അന്ന് രാത്രി തന്നെ വീട്ടിലേക്ക് ചെന്നു..

“നിന്നോട് ഇങ്ങോട്ട് വരണ്ട എന്നല്ലേ പറഞ്ഞത്? പെണ്ണ് പിടിയൻമാർക്ക് ഇവിടെ സ്ഥാനം ഇല്ല…”

വീട്ടിൽ വണ്ടി നിർത്തി ഇറങ്ങിയ പാടെ അച്ഛൻ എന്നോട് അലറി..

“നിങ്ങളുടെ മകളെ സഹോദര സ്ഥാനത്തു നിൽക്കുന്ന ഒരാൾ റേപ്പ്‌ ചെയ്യാൻ ശ്രമിച്ചു അവൾ രക്ഷപെട്ട്‌ ഓടി ഒരു കൂട്ടുകാരന്റെ അടുത്ത് പോയി അവന്റെ നെഞ്ചിൽ കിടന്നു കരഞ്ഞാൽ അവൻ പെണ്ണുപിടിയൻ ആകുമോ? നിങ്ങളുടെ മകൾ പിഴച്ചവൾ ആകുമോ? “

ജാനറ്റിന്റെ ഈ ചോദ്യം കേട്ടപ്പോൾ അച്ഛൻ ഞെട്ടി..

“പിന്നെ.. അവന്റെ ഒപ്പം കിടന്നു എന്ന് പറയുന്ന പെണ്ണ് ഞാൻ ആണ്.. ഇപ്പോഴും ഞാൻ ഒരു കന്യക ആണ്..

ഇവിടെ ഉണ്ടല്ലോ രണ്ടു പെണ്ണുങ്ങൾ? അവർ നോക്കട്ടെ? എണിട്ടു തീരുമാനിക്ക് മകൻ പെണ്ണ് പിടിയൻ ആണോ എന്ന്.. അല്ലെങ്കിൽ ഇറക്കി വിട്..

അന്ന് അവൻ ഞരമ്പ് മുറിക്കാൻ പോയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നത് കൊണ്ട് ചത്തില്ല…
ഇറക്കി വിട്.. അവൻ എവിടെ എങ്കിലും പോയി ചത്തോളും….”

അത് കേട്ട് അച്ഛൻ എന്നെ നോക്കിയപ്പോൾ എന്റെ തല താഴ്ന്നു..

അഭി അവന്റെ ഒപ്പം പോയി എന്ന് കേട്ടപ്പോൾ ഞാൻ കൈ മുറിക്കാൻ നോക്കിയത് തടഞ്ഞത് ജാനറ്റ് ആണ്. അവൾ എന്റെ മുഖത്തിനിട്ട്‌ ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.