“വാട്ട് ദി??”
ഞാൻ ചാടി എണീറ്റു.. ഈ പറഞ്ഞ വിനീഷ് അവളുടെ പുറകെ കുറെ നടന്നതാണ്..
അവൻ അമേരിക്കയിൽ പോകുന്നതിനു മുൻപേ കല്യാണം നടത്തും നീ സമ്മതിച്ചാൽ എന്ന് അവൻ അവളോട് പറഞ്ഞത് ഞാൻ കേട്ടതാണ്..
“യെസ് ജോഷ്… ഇതൊക്കെ ഞാൻ കാരണം ആണ്… ആം സോറി…”
ജാനറ്റ് നിർവികാരതയോടെ പറഞ്ഞു.. എന്റെ വീട്ടിൽ നിന്നും അച്ഛൻ വിളിച്ചു എന്നെ ചീത്ത പറഞ്ഞിരുന്നു.. ഇനി അങ്ങോട്ട് ചെല്ലണ്ട എന്നും പറഞ്ഞു. അച്ഛൻ ആദ്യമായി ആണ് ഇങ്ങനെ പറയുന്നത്.. എസ്ഥേർ എന്നെ വിളിച്ചിരുന്നു.. ഞാൻ എടുത്തില്ല.
“നോ ജാനറ്റ്… അവൻ ആണ് ഇതിനൊക്കെ കാരണം….നിന്റെ ചേച്ചിയുടെ ഭർത്താവ്….”
ഞാൻ പല്ലു ഞെരിച്ചു..
ഞാൻ അഭിയെ അനേഷിച്ചു നടന്നു.. കിട്ടിയില്ല.
ജാനറ്റ് ഓസ്‌ട്രേലിയയിൽ പോകുന്നു എന്ന തീരുമാനം കൂടി എന്നോട് പറഞ്ഞപ്പോൾ ഞാൻ മൊത്തം തകർന്നു..
എന്നാൽ അവൾ എന്റെ ഒപ്പം വാരാം എന്ന് സമ്മതിച്ചു. എന്റെ വീട്ടിലേക്ക് വന്നു അവരോടു കാര്യങ്ങൾ പറയാം എന്നും..
അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് പോകാൻ നിന്നപ്പോൾ ഞാൻ ഒരു കറുത്ത ഹൂഡിയും പിന്നെ ഒരു കറുത്ത മുഖം മൂടി കൂടി കയ്യിൽ എടുത്തു പുറത്തേക്ക് നടന്നു.. തല മൊത്തം ഇടുന്ന മുഖം മൂടി ആണ്..
“എങ്ങോട്ടാ?
എന്തോ ചെയ്തു കൊണ്ടിരുന്ന ജാനറ്റ് എന്നെ കണ്ടു ചോദിച്ചു..
“നിന്റെ ചേച്ചിയുടെ ഭർത്താവിനെ ഒന്ന് കാണാൻ…”
“ഒരു നിമിഷം….”
അവൾ അകത്തേക്ക് പോയി.. തിരിച്ചു വന്നത് ഒരു ഹോക്കി സ്റ്റിക്കും ആയിട്ടാണ്.. അതെനിക്ക് തന്നു..
“ആസ് എ ബ്രദർ.. നിന്റെ പെങ്ങളെ നശിപ്പിക്കാൻ നോക്കിയവന്റെ കയ്യും കാലും… “
പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…
സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit
Dear MK
Waiting for English Rose….!”
Plz.. Plz…
Nice
❤️❤️❤️
Favourite One ???