പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“മോളു നീ വിചാരിക്കും പോലെ….”

എനിക്ക് വല്ലാതെ പതർച്ച വന്നു..

“മിണ്ടരുത്.. മിണ്ടരുത് നിങ്ങൾ… ഛീറ്റ്‌.. ബസ്റ്റാർഡ്.. എങ്ങനെ മനസ് വന്നു? ഞാൻ കാത്തു വെച്ചതൊക്കെ കവർന്നു എടുത്തു അവസാനം ഞാൻ ഇല്ലാത്തപ്പോൾ വേറെ ഒരു പെണ്ണിന്റെ ഒപ്പം… ഹൌ കുഡ് യു……?!!”

അവൾ എന്റെ നേരെ ചീറി. എനിക്ക് നാക്ക് ഇറങ്ങിപോയ അവസ്ഥ ആയി.. എന്താ പറയേണ്ടത് എന്ന് അറിയുന്നതും ഇല്ല..

“അഭി.. ഈറ്റ്സ്‌ നൊറ്റ്‌ വാട്ട് യു തിങ്ക്….”

ജാനറ്റ് മുൻപോട്ട് ചെന്നു..

“സ്റ്റേ ആവേ ബിച്ച്…!”

അവൾ അലറിയപ്പോൾ ജാനറ്റ് ഭയന്നു.. ഞാനും..

“ഇനി.. ഇനി എന്നെ കാണില്ല.. യു ആർ എ ബസ്റ്റാർഡ്.. ഛീറ്റ്‌.. “

അവൾ എന്റെ നേരെ ഞാൻ ഇട്ടു കൊടുത്ത റിങ് വലിച്ചു എറിഞ്ഞു ഇറങ്ങിപ്പോയി…

ഞാൻ തലക്ക് കൈ കൊടുത്തു നിലത്തിരുന്നു. ജാനെറ്റ് ആകെ തകർന്നിരുന്നു..

രണ്ടു ദിവസം കഴിഞ്ഞും അഭി വന്നില്ല. വിളിച്ചിട്ട് കിട്ടുന്നതും ഇല്ല.

ഞാൻ അവളുടെ വീട്ടിൽ വിളിച്ചപ്പോൾ എന്റെ അച്ഛനെപ്പോലെ കണ്ടിരുന്ന ആൾ എന്നോട് പറഞ്ഞ കാര്യം..

“കണ്ട പെണ്ണുങ്ങളുടെ കൂടെ കിടക്കുന്നത് തെറ്റല്ല.. പക്ഷെ അതൊരു വേറെ പെണ്ണിന്റെ മനസും ജീവിതവും തകർത്തിട്ടു ആകരുത്.. ഇനി ദയവു ചെയ്തു ഞങ്ങളെ കാണാൻ പോലും വരരുത്.. നീയും നിന്റെ വീട്ടുകാരും ആയി ഒരു ബന്ധവും ഉണ്ടാകില്ല.. “

തകർന്നു പോയി ഞാൻ.. ജോലിക്ക് പോകാതെ ഇരുന്നു..

ജാനറ്റ് എന്റെ ഒപ്പം ഉണ്ടായിരുന്നു.

“ജോഷ്.. ഐ ഗൊട്ട ടെൽ യു സംതിങ്.. “

ആരോ അവളെ വിളിച്ച ശേഷം അവൾ എന്നോട് പറഞ്ഞു…

“വാട്ട് മോർ?”

“അഭി റിസൈന്‍ ചെയ്തു.. പിന്നെ അവൾ.. അവൾ വന്നതും പോയതും ആ വിനീഷ് മേനോന്റെ ഒപ്പം ആണ്…”

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.