പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

അവൾ കുളിച്ചു വന്നു ചായ കുടിച്ചു..

“ജോഷ്. എനിക്ക് ഒന്ന് ഉറങ്ങണം.. പ്ലീസ്‌ ഒന്ന് എന്റെ ഒപ്പം ഇരിക്കുമോ? പേടി ആണ് ജോഷ് എനിക്ക്….”

അവൾ എന്റെ നെഞ്ചിൽ വീണു അലറി കരഞ്ഞു.. ഞാൻ അവളെ എന്റെ ബെഡിൽ കിടത്തി..

അവൾ എന്റെ നെഞ്ചിൽ തല ചാരി കിടന്നു ഉറങ്ങിയപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു.

“നീ ഇല്ലായിരുന്നെങ്കിൽ ഞാൻ ചത്തേനെ… ജോഷ്.. എന്റെ സഹോദരൻ ആണ് നീ… സത്യമായും ഞാൻ ചത്തേനെ..”

അവൾ എന്നെ കെട്ടിപിടിച്ചു വിങ്ങി വിങ്ങി കരഞ്ഞു..

“ജാനറ്റ് കരയല്ലേ മോളെ.. നിനക്കറിയാമല്ലോ ഞാൻ നിന്നെ എന്റെ പെങ്ങളെ പോലെ ആണ് കരുതുന്നത്.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. സ്റ്റോപ്പ് ക്രയിങ്..”

അവൾ കുറച്ചു നേരം ഇരുന്നു കരഞ്ഞു എന്റെ നെഞ്ചിൽ തല വച്ച് കിടന്നു മയങ്ങി..
ഞാനും ഒന്ന് മയങ്ങി..

“യു സക്കേഴ്സ്!! ചീറ്റ്!!!”

ഈ ഒരു അലർച്ച കേട്ടാണ് ഞങ്ങൾ ഞെട്ടി ഉണർന്നത്..

അഭി കത്തുന്ന കണ്ണുകളും ആയി നിൽക്കുന്നു.. പ്രാന്ത് പിടിച്ചത് പോലെ..

ഞാൻ ചാടി എഴുനേറ്റു.. അപ്പോഴാണ് എനിക്ക് ബനിയൻ ഇല്ല എന്ന കാര്യം എനിക്ക് തന്നെ മാനസിലായത്.. ഞാൻ ചുറ്റും നോക്കി..
അവൾ നിലത്തേക്ക് നോക്കുന്നു.. ഞാനും നോക്കി…

ജെനെറ്റിന്റെ ഊരി ഇട്ട ഡ്രെസ്സുകൾ റൂമിൽ കിടക്കുന്നു. ഇന്നേഴ്സ് അടക്കം ഉണ്ട്.

അവൾ ഇട്ട നൈറ്റിയുടെ അടിയിൽ ഒന്നും ഇട്ടിട്ടും ഇല്ല.. അവളുടെ മാറിടങ്ങൾ അതിലൂടെ വ്യക്തം ആണ്.

“ന്നെ ന്നെ ചതിക്കുകയായിരുന്നു അല്ലെ? സഹോദരി ആണെന്നൊക്കെ പറഞ്ഞിട്ട്? ഞാൻ ഇല്ലാത്തപ്പോൾ…”

അഭി നിന്ന് പൊട്ടിക്കരഞ്ഞു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.