നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. Kalakki bro ???

  2. നിയോഗം എല്ലാ പാർട്ടും വായിച്ചു ഇതുവരെ കമന്റ്‌ ഇട്ടിട്ടില്ല ഒരുതവണ കമന്റ്‌ ഇട്ടതാരുന്നു പക്ഷേ അത് പോസ്റ്റ്‌ ആയില്ല. ഞാൻ നിങ്ങളുടെ ആദ്യമായി വായിയ്ക്കുന്ന സ്റ്റോറി ദേവി ചെയ്താന്ന്യാ എന്നാ സ്റ്റോറി അന്ന് kk യിൽ അത് വായിച്ചപ്പിന്നെ നിങ്ങളുടെ ഒരു സ്റ്റോറിയും മുടങ്ങാതെ വായിക്കും നിയോഗവും അങ്ങനെ അന്ന് വായിക്കാൻ തുടങിയെ ഇതു വായിക്കുമ്പോൾ ഞാൻ നാട്ടിൽ ഉള്ളപ്പോൾ ആണ്. ഞങ്ങടെ ഒരു നാട്ടിൻ പുറം ആണ് ശരിക്കും ഒരു ഹൈറേൻജ്ന്റെ ഏരിയ അടുത്തന്നെ വനവും ഉണ്ട്ന്റെ ശബരിമല വനം എന്റെ വീടിന്റെ അവിടുന്ന് കുറച്ചു മാറി ആണ് ഞങ്ങടെ തറവാട് വീട് അവിടെ ആരും താമസം ഇല്ല ഞാൻ ഞാൻ ഇടക്ക് അവിടെ പോയി കിടക്കാറുണ്ട് വീടിന്റെ ഒരു സൈഡ് റബർ തോട്ടം 600 മീറ്റർ അകാലത്തിൽ വനം തുടങ്ങും. നിയോഗം 1 വായിക്കുന്നത് രാത്രി ഒരു 12 മണി കഴിഞ്ഞു കാണും ആദിയം സാധാ സ്റ്റോറി വായിക്കുന്ന പോലെ ആരുന്നു പിന്നെ അതിലെ പൂച്ച മാനുഷിന്റെ(ട്രിനിറ്റി )ഭാഗം ആകാറായപ്പോൾ ഓരോ കൊലകൾ അതും മൃഗീയം ആയതു വായനയിൽ ലയിച്ചു ഓരോ രംഗവും മനസ്സിൽ കൂടി മിന്നി മറിഞ്ഞു ട്രിനിറ്റിയെ കാണുന്നതുവരെ അത് ഒരു പൂച്ചയുടെ ചെവിയും നീണ്ട വാലും ഉള്ള ഒരു അമാനുഷിക ഭീകര സത്വം മരുന്നു. മലയോര മേഖലയും വനവും അടുത്തയക്കൊണ്ട് രാത്രി കുറുക്കന്റെ ഓലിയിടുന്ന ശബ്ദം കേൾക്കാം ബാൽക്കണിലെ ജനലിലൂടെ നിലാവെളിച്ചത്തിൽ ഇലകൾ അനാകുന്നതിന്റ നിഴൽ ഫിത്തിയിൽ അടിക്കും ചീവിടിന്റെ ശബ്ദവും ഇടക്ക് കരിയില അനകത്തിന്റ ശബ്‌ദം ആ ഒരു അന്തരിഷത്തിൽ ആ സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല വായിക്കുന്നതിന്റെ ഇടക്ക് ലൈറ്റ് അടിച്ചു നോക്കും കാട്ടിലെന്റ് അടുത്ത് ആരേലും ഉണ്ടോ എന്ന് കാരണം അതുപോലെ ലയിച്ചു വായിക്കുമ്പോൾ ഓരോ സിനും മനസിലൂടെ ഒരു സിനിമ കണക്കിന് കടന്നു പോകുന്നെ ആ യാത്ര ഭൂമിയും കടന്നു ഏലിയൻ അന്യഗ്രഹവും താണ്ടി ഭൂമിയിൽ വന്നു നിക്കുന്നു അവതാർ നെ വെല്ലുന്ന ഭാവനയുടെ ഏതെല്ലാം തലം ഉണ്ടോ അതിൽ കൂടെ എല്ലാം വായിക്കുന്ന ആളുടെ മനസിനെ യാത്ര ആക്കിയ എഴുതിന്റെ രാജകുമാരൻ… എഴുതിൻന്റെ മായാജാലം സൃഷ്ടിക്കുന്ന നമ്മുടെ സ്വന്തം എംകെ ക്ക് എന്റെ എല്ലാവിധ ആശംസകൾ ❤❤

  3. Niyogham is a GOAT❤️

  4. ബ്രോ ഇത് kk യിൽ നിന്നും ഏട്ടൻ്റെ കഥകൾ ഒന്നും മാറ്റിയത് ഞാൻ അന്ന് അറിഞ്ഞില്ല പെട്ടന്നു ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ സൈറ്റിൽ വരാൻ സമയം ഇല്ലാതെ ആയി.ഓണത്തിനാണ് ചിരിച്ചു വീണ്ടും വരുന്നത് പിന്നെ ഏട്ടൻ്റെ കഥകൾ തപ്പി ഇവിടെ എത്തി ആദ്യം ഈ സൈറ്റിൻ്റെ ഇൻ്റർഫേസ് അത്ര പിടിച്ചില്ല പിന്നെ ok ആയി
    പക്ഷെ ഏട്ടൻ്റെ കഥകൾ എല്ലാം ഇവിടെ വരും എന്ന് കരുതി പക്ഷെ ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുന്ന ഏട്ടൻ്റെ കുറച്ച് നല്ല കഥകൾ മിസിങ് ആണല്ലോ.ഇനി നിയോഗത്തെ പറ്റി പറഞ്ഞാല് ആദ്യം നിയോഗം തുടങ്ങിയപ്പോൾ ഞാൻ വിചാരിക്കാത്ത അല്ലെങ്കില് ആരും വിചാരിക്കാത്ത രീതിയിലൂടെ മനോഹരമായി അവതരിപ്പിച്ചു തീർന്നപ്പോൾ ഒരു വിഷമം തോന്നി ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു നല്ല ലൗ സ്റ്റോറിസ്

  5. സൂര്യൻ

    ലിസയേ വേറെ ഒരുത്തൻ കെട്ടണ്ടായിരുന്നു. ലിസക്ക് റോഷനേ ഇഷ്ടമായിരുന്നല്ലൊ.
    റോഷനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന ആയുധം എന്തായിരുന്നു?

    1. സൂര്യൻ

      Destroyer ആന്ന് പറയല്ല്

    2. ക്രേത് ആണോ. അത് പുതുക്കി ആണ് desroyer ആയത്

  6. ഏട്ടാ…..

    തറവാട്ടിൽ ഒരു കൗതുകത്തിന് വായിച്ചു തുടങ്ങി… വെറുമൊരു love സ്റ്റോറി എന്ന് വിചാരിച്ചു….. പിന്നേ മെറ്റെന്തോ ആണെന്ന്…. അവസാനം aliens ഇൽ കൊണ്ട് എത്തിച്ചു..,..,.

    മൂന്ന് സീസണുകളുടെ പ്രയാണം ഇവിടെ അവസാനിച്ചിരിക്കുന്നു..,.,..

    വായനക്കാരെ മറ്റൊരു ലോകത്തു എത്തിച്ച സൃഷ്ടി…..

    എന്നത്തേയും പോലെ ഒരു പാർട്ടിലും നിങ്ങൾ നിരാശ പെടുത്തില്ല….

    മാവിക്കോ underworldil വരുന്ന സീൻ… രോമാഞ്ചം കയറി വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..,.,.,

    അത് പോലെ അവനെ കിങ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങ്…….. എല്ലാം മനസ്സിൽ ഇങ്ങനെ കാണുക്കയായിരുന്നു…….

    എല്ലാം തീരുമാനിച്ചു വച്ചത് ആണ്….. എഴുതാപെട്ടതെ നടക്കു…….

    തന്റെ സാമ്രാജ്യം മക്കൾക്ക് നൽകി അവൻ കളമൊഴിഞ്ഞു…..

    പക്ഷേ മക്കളിലൂടെ അവൻ ഇപ്പോഴും കളി സ്ഥലത്ത് ഉണ്ടല്ലോ…..

    എന്തൊക്കെയാണ് പറയേണ്ടത് എന്നൊരു നിശ്ചയവുമില്ല……..

    ഓരോ സീനുകളും ഗംഭീരമായതിനാൽ എടുത്ത് പറഞ്ഞാൽ തീരില്ല……..

    മീനുവിലും അർച്ചുവിലും ജനിച്ച മക്കൾ. ശക്താരാണെന്ന് മനസിലായി… അത് പോലെ അറോറയിൽ ഉണ്ടായ മകനും……

    മെറിനു കൂടെ കുഞ്ഞു ജനിച്ചു കാണുമെന്നു പ്രതീക്ഷിച്ചു…..

    എല്ലാവരും സമാധാനത്തോടെ ആണല്ലോ എന്ന് വിചാരിച്ചപ്പോൾ ആണ് തോറിന്റെ എൻട്രി…. തീരെ പ്രതീക്ഷിക്കാത്ത ഒന്ന്…..

    റോഷന്റെ നിയോഗം തീരുന്നില്ല….. അല്ലെ… അത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും……..

    വളരെ മികച്ച ഒരു എൻഡിങ് തന്നെയായിരുന്നു ഇത്….. ഇതുപോലെ ഒരു വിസ്മയം ഞങ്ങൾക്ക് സമാനിച്ചതിന് നന്ദിയുണ്ട് ഏട്ടാ…..ഒപ്പം ഒരുപാട് സ്നേഹവും….. ഇനിയും ഇതുപോലെയോ…. അല്ലങ്കിൽ love സ്റ്റോറിസുമായോ വീണ്ടും വരിക…. കാത്തിരിക്കും…….. ഇനിയൊരു വിസ്മത്തിനായി……!!!

    സ്നേഹത്തോടെ സിദ്ധു ❤

  7. Ithoru mass anu. Ere ishtapetta kathakalum 1. Kathirikukayayirunnu. Ishtam ❤

    1. ,♥️♥️♥️♥️♥️♥️

  8. ആദ്യം ഒരു കൗതുകം .. പിന്നെ ഒരു ആവേശം .. അവസാനം അടങ്ങാത്ത കാത്തിരിപ്പ് .. അതായിരുന്നു നിയോഗം .
    വൈകുന്നേരങ്ങളിൽ ചൂടുറങ്ങാത്ത പരത്തട്ടിൽ സന്ധ്യയെ നോക്കി കിടന്ന ഒരു കൊച്ചി കുട്ടിയുടെ കൗതുകങ്ങളായിരുന്നു .. നമുക്കപ്പുറം ഒരു ലോകം .. അവിട കുറെ ജീവികൾ .. അവിടുത്തെ അത്ഭുതങ്ങൾ .. പണ്ടെങ്ങോ വായിച്ചു മറന്ന ഒരു ബാലസാഹിത്യകഥയിലെ ആകാശകുട്ടനായിരുന്നു എന്റെ ഓർമയിലെ ആദ്യത്തെ മറ്റൊരു ലോകവാസി .. മെലൂഹ പോലെ മറ്റൊരു ലോകവും .. പക്ഷെ അതൊക്കെ മനുഷ്യർ തന്നെ ആയിരുന്നു .. മറ്റൊരു രാജ്യത്തെത്തിയ ഫീൽ മാത്രം .. അതിനു ശേഷം സിനിമകളിൽ കണ്ടത് കീഴടക്കാൻ വരുന്നവരും.. ഇങ്ങേവസാനം avengersil ആണ് കുറച്ചു മാറ്റം വന്നത് .. ഒരു പക്ഷെ അക്ഷരങ്ങളിലൂടെ avengers നേക്കാൾ വലിയ ക്യാൻവാസ് വരക്കുന്നതിൽ MK വിജയിച്ചു എന്ന് ഞാൻ പറയും .. മെയ്‌വൂന് തുടങ്ങി പല പല ലോകങ്ങൾ അവസാനം അധോലോകം വരെ .. വില കൂടിയ കാറും ബൈക്കുകളും ഒക്കെ ആടയാഭരണങ്ങൾ പോലെ മിഴിവേകിയപ്പോൾ ആയുധങ്ങളുടെയും fight ഡീറ്റൈലിംഗും കൂടുതൽ ജീവൻ നൽകി .. ചിലപ്പോൾ ബോർ അടിച്ചിട്ടും ഉണ്ട് കേട്ടോ .. പക്ഷെ അപ്പോഴും ആകാംഷ ഒരു തരി കുറഞ്ഞിട്ടില്ല .. പിന്നെ വളരെ ഇഷ്ടമുള്ള ഒന്നാണ് താങ്കളുടെ കൃത്യനിഷ്ഠ .. ആ പത്താം നാളിനായുള്ള കാത്തിരിപ്പു പക്ഷെ ക്ലൈമാക്സ് വന്നപ്പോ തെറ്റി .. അതും ഒരർത്ഥത്തിൽ സന്തോഷമാ .. imprfection makes it humane എന്നല്ലേ ,, അപ്പൊ അടുത്ത കഥ വരെ എംകെ വണ്ടർലണ്ടിൽ ഒരു റിട്രീറ്റിന് പോകുന്നു എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം .. എല്ലാ ഭാവുകങ്ങളും ..

  9. ♥️♥️♥️?????? ഒന്നും പറയാനില്ല സൂപ്പർ

  10. ചേട്ടോ ??????? കഥ വായിച്ചു അന്ന് തന്നെ ഞാൻ ഒരു കമന്റും പോസ്റ്റ്‌ ചെയ്തിരുന്നു. അത് കുറഞ്ഞു പോയോ എന്ന് ഒരു തോന്നൽ ആ ഒരു വിഷമം ആണ് എന്നെ 2 ഒരു കമന്റിൽ എത്തിച്ചത്. പറയുന്നതിൽ എന്തെകിലും രീതിയിൽ ഇഷ്ടം ആയില്ല എങ്കിൽ ആദ്യം തന്നെ ക്ഷേമ ചോദിക്കുന്നു അത് പോലെ തന്നെ പൊക്കി പറയുക ആണ് എന്നും കരുതരുത്.
    ഞാൻ നിയോഗം വായിച്ചു തുടങ്ങുന്നത് മറ്റേ സയിറ്റിൽ ആണ് കയറി 3 ദിവസം ആണ് ഞാൻ നിയോഗം 2 പാർട്ട്‌ ഫാസ്റ്റ് വായിക്കുന്നത്. പിന്നെ ഒരു ദിവസം കൊണ്ട് നിയോഗം ഫാസ്റ്റ് പാർട്ട്‌ ഫുൾ ഇരുന്നു വായിച്ചു അന്ന് തുടങ്ങിയ വായന ആണ് നിയോഗം അത്പോലെ തന്നെ ഓരോ പാർട്ട്‌ കഴിക്കുമ്പോഴും അടുത്ത പാർട്ടിനായി കാത്തിരിക്കുന്ന ഒരു കഥയും ആ സയിറ്റിൽ ഉണ്ടായിരുന്നില്ല എന്നത് ആണ് സത്യം. യന്നിരുന്നാലും 2 പാർട്ട്‌ കഴിഞ്ഞതിനു ശേഷം ഇനി ആ സയിറ്റിൽ കഥ ഉണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി. പിന്നെ ആ സയിറ്റിൽ തന്നെ ഉള്ള ഒരു എഴുതുകാരൻ ആണ് ഈ സയിറ്റിന്റെ link തന്നത് അന്ന് കയറിന്നോക്കിയപ്പോൾ ഒരു സന്തോഷം തോന്നി. എനിക് തോന്നിയ ഒരു കാര്യം ആണ് ട്ടോ ഞാൻ പറയുന്നത് യല്ല ഭാഗങ്ങളും ചേട്ടാൻ പറയുന്ന സമയം തന്നെ പോസ്റ്റ്‌ ചെയുമായിരുന്നു പക്ഷെ ക്ലയമാക് മാത്രം ഒരുപാട് വയ്യ്ക്കും അത് എന്താ ചേട്ടാ അങ്ങനെ ആയത്. എനിക് ഒരു വിഷമം മാത്രം ആണ് ഉള്ളത് നിയോഗം കഴിഞ്ഞു എന്ന് ഉള്ളത്. പിന്നെ ഇതിൽ എടുത്തു പറയണ്ട കാര്യം കഥയും കഥ പത്തരങ്ങളും ഇതിൽ വരുന്ന സ്ഥലങ്ങളും ഇതിന് മുൻപ് കേൾക്കാത്തത് ആണ്. ” നിയോഗം ഞാൻ വായിച്ചതിൽ യറ്റവും കൂടുതൽ ഇഷ്ടം ആയ കഥയും ഇനി ഞാൻ വായിക്കുന്ന കഥകളിൽ എനിക് യറ്റവും ഇഷ്ടം ആയ കഥയും ഇത് ആയിരിക്കും ഞാൻ ഉറപ്പിച്ചു പറയുന്നു ” അത് പോലെ തന്നെ ചേട്ടാൻ എഴുതിയ യല്ല കഥയും ഞാൻ വായിച്ചിട്ടുണ്ട് അതും 2.3 പ്രാവിശ്യം ?. വീണ്ടും ഒരു കഥയുമായി വരും എന്ന് ചേട്ടാൻ പറഞ്ഞു അതിനായി കാത്തിരിക്കുക ആണ് ട്ടോ.
    ചേട്ടനും കുടുമ്പത്തിനും സുഖം ആണ് എന്ന് തന്നെ കരുതുന്നു. ക്രിസ്തുമസിന് നാട്ടിൽ ഉണ്ടായിരുന്നു പക്ഷെ ഓണം നഷ്ടം ആയിലെ ? സാരമില്ല. ഇനിയും കഥയെ കുറിച്ച് പറയണം എന്ന് ഉണ്ട് നിയോഗം ഫുൾ ഞാൻ ഇതിൽ എഴുതേണ്ടി വരും. ???☺️

  11. ഈ ഭാഗവും പൊളിച്ചു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤️❤️?????

  12. എന്റെ പേര് സജേഷ് ഇകഥ തന്നതിൽ നന്നി ഉരുപാഡ് നന്നായിട്ടുണ്ട് ഇനിയും പറ്റുമെങ്കിൽ ഇതു പോലെ ഉള്ള കഥകൾ എഴുതണം

  13. Firstil oru mathiri koppile dialog adich aale tension adippikkunno….. enthaanu chengaayi ningalillel pinne nammalilla…. niyogam hrudayathil pathinhathaanu ningalum ❤️ season 1 muthal ethra hridayathilettiya vere oru story( kadumkett und) ella …. always waiting for u❤️?

  14. നിഷ ജോയ്

    ഒന്നും പറയുവാൻ പറ്റുന്നില്ല…. മനോഹരം.. അതി മനോഹരം……

  15. Love from an unknown. Ningalk nalla bhavana und

  16. Wonderful story….bro..
    I’m waiting…
    I know.. u will come with another one part..
    Tc..

  17. മോനുട്ടൻ

    Verute vayich todangiya story aayirunnu. Pinne vayana nirtan pateetilla.adipoliyairunnu bro.bt roshante yatra avasanichenn parayumbo ntho pole. Atrakum influence aan ingante oro stories tarunnat. Anyway tym edutalum bro nte aduta storienayi wait cheyyunnu❤️❤️❤️

  18. MK bro sneham mathram .inni kadha ezhuthuooo.mmm ningallude kadha KK vendi kaathirikkum . nallath varatte.?????❤️❤️❤️❤️❤️❤️❤️❤️

  19. ജോൺ ഹോനായി

    Dear mk the story was awesome
    Mk yude ella stories um onn publish cheyyumo
    ഒരു ചേട്ടൻറ്റയും അനിയന്റെയും ഒരു സ്റ്റോറി ഇല്ലേ അനിയൻ ഗൾഫിൽ പോകുന്നതും പിന്നെ വീടുവിട്ടു ഇറങ്ങുന്നതും ഒരു പോലീസുകാരി അവനെ അനിയനായി ദത്തു എടുക്കന്നതും ആയ ഒരു സ്റ്റോറി ഇല്ലേ അത് ഒന്ന് കിട്ടുമോ ബാക്കി ഈ സൈറ്റിൽ ഉള്ള എംകെ യുടെ എല്ലാ സ്റ്റോറീസും പത്തു ഇരുപത് തവനെ ആയി വായിക്കുന്നു അതുമാത്രം വീണ്ടും വായിക്കാൻ പറ്റിയില്ല പ്ലീസ് ഒന്ന് ആഡ് ചെയ്യൂ

  20. thor vannittum kadha bakki illathond njan mindilla

    but i am loving this story thheerunnu enn paranjath accept cheyyan pattunniilla

    waiting for the next mk magic

  21. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK,
    ഒരിക്കൽ വെറുതെ എടുത്ത് വായിച്ച് നോക്കിയ കഥ. അന്ന് മുതൽ റോഷനും പിന്നെ ഈ എഴുത്ത് കാരനും മനസ്സിൽ കയറി കൂടി?.അവിടെ നിന്ന് പോയപ്പോൾ ഒത്തിരി സങ്കടം ആയി.പിന്നെ എപ്പോഴോ ഇവിടെ കിട്ടി.
    ഈ മാന്ത്രിക വരികളോടും എഴുതുന്ന MK യോടും എന്നും ആരാധന ആണ്??.ഇത്രയും പാർട്ടുകളിൽ ഒന്നിൽ പോലും ഒരുതരി പോലും മോശമായി തോന്നിയിട്ടില്ല.

    ഓരോ തിരക്കിനിടയിലും ഞങ്ങൾക്കായി ഈ കഥ തന്നതിന് ഒരുപാട് ഒരുപാട് നന്ദി♥️?

    സമയം കിട്ടുമ്പോൾ വല്ലപ്പോഴും കഥ എഴുതണം ഞങ്ങൾക്കായി♥️♥️………
    കാത്തിരിക്കും?

    സ്നേഹം മാത്രം???

  22. Orikkalum theeraruth enna aagrahicha oru katha aayirunnu ith… Thodangiyaal enthayalum avasanichalle pattu ?.. Adtha story kkkk aay kaathirikkunnu.. ??

  23. Adipoli..onnum parayaanilla…eniyum nalla nalla kadhakalumaayi varanam…sneehathodee…

  24. അബൂ ഇർഫാൻ 

    പ്രിയ എഴുത്തുകാരാ എം കെ, താങ്കൾ തല്ക്കാലം പോകുന്നു എന്നറിയുന്നതിൽ വിഷമമുണ്ട്. ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥകളെടുത്താൽ താങ്കളുടെ പെയ്തൊഴിയാതെ, വേനൽ മഴ, വൈദേഹി, ആദ്യാനുരാഗം, ദുർഗ, നിയോഗം ഒന്നാം പാർട്ട് എന്നിവ അതിൽ ഉറപ്പായും ഉണ്ടാകും. പല കഥാസന്ദർഭങ്ങളും എന്റെ ജീവിതത്തിലെ ചില ഏടുകളുമായി സാമ്യമുണ്ടായിരുന്നു. ഒരുപക്ഷെ, അതായിരിക്കാം കാരണം. ഇനിയും താങ്കളുടെ കഥകൾക്കു വേണ്ടി കാത്തിരിക്കുന്നു. ഭാവനയെ കെട്ടഴിച്ചു കയറൂരി വിട്ട നിയോഗം ഒരു തകർപ്പൻ ത്രില്ലെർ തന്നെയായിരുന്നു. ഓരോ തവണയും അടുത്ത ഭാഗത്തിനായി കാത്തിരിപ്പിലായിരുന്നു. എന്നാൽ കഥയോടൊപ്പം ഒഴുകാൻ തലച്ചോറിന് കഴിയാതിരുന്നപ്പോൾ മൂന്നാം പാർട്ടിന്റെ നാലാം ഭാഗത്തോടു കൂടി വായന നിർത്തി. മെയ്‌വൂണ് ഗ്രഹത്തിലെ പേരുകൾ, ആധുനിക വാഹനങ്ങൾ, അത്യാധുനിക ആയുധങ്ങളുടെ പേരുകൾ ഇവയെല്ലാം കൂടി പ്രോസസ്സ് ചെയ്യാനുള്ള ചെറുപ്പം തലച്ചോറിന് ഇല്ലാത്തതുകൊണ്ടായിരിക്കും. ജോലിയുടെ ചിന്താഭാരം ഇല്ലാതിരിക്കുന്ന സമയത്ത് നിയോഗം വായന പൂർത്തീകരിക്കണം. പ്രണയത്തിന്റെ ഉദാത്തമായ കഥകൾ തന്ന് ഞങ്ങളെ മാലാഖമാരാക്കി മാറ്റിയ മഹാനായ എഴുത്തുകാരാ, ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും സുഖമായിരിക്കുക. താങ്കളുടെ തൂലികയിൽ നിന്നും ഇനിയും കാലത്തെ അതിജീവിക്കുന്ന കഥകൾ പിറക്കട്ടെ.

Comments are closed.