നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

“സന്തോഷമായോ?”

റോഷൻ നെഞ്ചിൽ തലവച്ചു കിടന്ന ട്രിനിറ്റിയോട് ചോദിച്ചു..

“വളരെ.. ഒരു അമ്മ എന്ന നിലയിൽ അഭിമാനം ആണ്..”

അവൾ റോഷനെ മുറുകെ കെട്ടിപിടിച്ചു ചുംബിച്ചു.. അവൻ തിരിച്ചും..

കൃതിരിനുകൾ ശക്തരായി വന്നതോടെ അതിൽ വിക്ടോറിയ ഡിവൈൻ തുടങ്ങിയവർ ഗർഭം ധരിക്കാൻ തയാറെടുത്തിരുന്നു..

അവരുടെ ആഗ്രഹവും നടത്തി കൊടുക്കാൻ മേയ്‌വൂൺ ക്വീൻ തയാറായി.. ഒപ്പം ഇഷ്ടമുള്ളവർക്ക് ഇനിയും ഗർഭം ധരിക്കാനുള്ള അവസരവും കൊടുത്തു. കൂടുതൽ പെണ്ണുങ്ങൾ മുൻപോട്ട് വന്നതോടെ അതും തീരുമാനം ആയി.. മെയ്‌വൂണിലെ മറ്റു കുട്ടികളും അതിനുള്ള സമയത്തിനോട് അടുക്കുകയായിരുന്നു.

എല്ലാം റോഷന്റെ മക്കൾ ആണെങ്കിലും പല കൃതിരിൻ പെണ്ണുങ്ങളിൽ ഉണ്ടായവർ പരസ്പരം വിവാഹം കഴിക്കുന്നത് ആയിരുന്നു അവിടുത്തെ രീതികൾ.. മക്കളെയും അതുപോലെ തന്നെ വിവാഹം കഴിപ്പിക്കാൻ ക്വീൻ തീരുമാനിച്ചതോടെ അതിനും പരിഹാരം ആയി.. മെയ്‌വൂൺ ഇനി പഴയതുപോലെ ആകും.. അൽപ വർഷങ്ങൾക്കുള്ളിൽ തന്നെ…

എല്ലാ ഗ്രഹങ്ങളിലും സമാധാനം ആയിരുന്നു..

***

5 years later / 5 വർഷങ്ങൾക്ക് ശേഷം.

കൊച്ചി..

കറുത്ത നിറമുള്ള ഒരു കട്ട് ചേസി ജീപ്പ് ഓടിച്ചു വരികയായിരുന്നു മീനു..

വീടിനു മുൻപിൽ എത്തിയപ്പോൾ അവളെ കണ്ടു സെക്യൂരിറ്റി നിറഞ്ഞ ചിരിയോടെ ഗേറ്റ് തുറന്നു കൊടുത്തു. അവൾ ജീപ്പ് അകത്തേക്ക് കയറ്റി പാർക്കിങ്ങിൽ കൊണ്ടുപോയി മറ്റു വാഹനങ്ങളുടെ ഇടയിൽ ഇട്ടു..

പുറത്തേക്ക് ഇറങ്ങി.. മുടി മെടഞ്ഞിട്ട്, കറുത്ത സാരി വൃത്തി ആയി ഉടുത്ത രൂപം.. അവളുടെ സൗന്ദര്യം കൂടിയെന്ന് അല്ലാതെ ഒരു തരി കുറഞ്ഞിട്ടില്ല..

അവൾ മെല്ലെ അകത്തേക്ക് നടന്നു..

മുകളിലെ നിലയിൽ നിന്നും ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരികൾ കേട്ടപ്പോൾ അവൾ ചിരിയോടെ മുകളിലേക്ക് നോക്കി..

സ്റ്റെപ്പിൽ കൂടെ ചാടി തെന്നി തെറിച്ചു ഒരു 5 വയസുകാരി ഓടി അവളുടെ ദേഹത്ത് ഇടിച്ചു നിന്നു..

ഇടിച്ചത് ആരെയാണെന്ന് അറിയാൻ അവൾ തലപൊക്കി നോക്കി.
വെള്ളാരം കണ്ണുകളും നീളൻ മുടിയും ആര് കണ്ടാലും നോക്കുന്ന ഒരു സുന്ദരികുട്ടി..
ഭദ്ര, റോഷന്റേയും മീനുവിന്റെയും മകൾ.

“മീനുഅമ്മാ….”

അവൾ മീനുവിനെ മുറുക്കെ കെട്ടിപിടിച്ചു.. വയറ്റിൽ ഉമ്മവച്ചു..

“ആരാ മുകളിൽ? കുറുമ്പ് കൂടുന്നുണ്ട് കേട്ടോ..”

മീനു അവളെ ചേർത്ത് പിടിച്ചു മുകളിലേക്ക് നോക്കി.. ചിരിച്ചുകൊണ്ട് ലിസ ഇറങ്ങി വരുന്നുണ്ടായിരുന്നു..

“ചേച്ചി…???”

അവൾ സന്തോഷത്തോടെ വിളിച്ചപ്പോൾ ലിസ ഓടിവന്ന് അവളെ കെട്ടിപിടിച്ചു..

അവൾ ഇപ്പോൾ ഡൽഹിയിൽ ആണ്. വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളും ഉണ്ട്.. ട്വിൻസ് ആയിരുന്നു. അവൾ ഇടക്ക് ഇതുപോലെ വരും.

“അവരാരും വന്നില്ലേ ചേച്ചി..?”

“ഇല്ല മോളെ.. എനിക്ക് ഒഫീഷ്യൽ ആയി വരേണ്ടി വന്നു. നമ്മുടെ ഡിജിപി മേഡം എത്തിയില്ലേ?”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. മെറിൻ ഇപ്പോൾ ഡിജിപി ആണ്.

“ഇല്ല ചേച്ചി…”

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.