നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

****

കൊച്ചി. ഇന്ത്യൻ സമയം വെളുപ്പിന് 3 മണി.

റോഷൻ നല്ല ഉറക്കത്തിൽ ആയിരുന്നു.. എന്തോ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്..

ഭൂമി കുലുങ്ങും പോലെ ശക്തമായ മിന്നലുകൾ.. ജനാലയിൽ കൂടെയും ബാൽക്കണിയുടെ ഗ്ലാസ്സിലൂടെയും വരുന്ന വെള്ളി വെളിച്ചം.

കെട്ടിപിടിച്ചു കിടന്ന മെറിന്റെ കൈ മാറ്റി അവൻ എഴുന്നേറ്റ് അവളെ നന്നായി ഒന്ന് പുതപ്പിച്ചു..

അതിന് ശേഷം ഡോർ തുറന്നു ബാല്കണിയിലേക്ക് ഇറങ്ങി.. മഴ ഇല്ല.. ശക്തമായ മിന്നൽ അടിച്ചു വീട് കുലുങ്ങുന്നു.. വേറെ ആരും ഇതൊന്നും അറിയുന്നില്ലേ?

പെട്ടെന്ന് അവൻ ഒരു കാഴ്ച കണ്ടു. കുളത്തിന്റെ അടുത്ത് ഒരാൾ..

വലിയ ഒരാൾ..
അയാളുടെ അടുത്തേക്കാണ് മിന്നലുകൾ എല്ലാം അടിക്കുന്നതും.. ബന്ധിച്ച ഈ വീട്ടിൽ കടന്നു വരുന്നവൻ മോശം ആകില്ല എന്ന് റോഷന് തോന്നി..

റോഷൻ ബാൽക്കണിയിൽ നിന്നും എടുത്തു താഴേക്ക് ചാടി നിലത്തു കാലുകൾ ഊന്നി നിന്നു.. അവൻ മുൻപോട്ട് നടന്നു.. അയാൾ അനങ്ങുന്നില്ല..

ഇരുപത്തടിയോളം മുൻപിൽ എത്തി.. അനക്കം ഇല്ല ദേഹം മറച്ചു ഒരു തുണി പുതച്ചിരിക്കുന്നു..

“ആരാണ് നീ..?”

അവൻ ഉച്ചത്തിൽ ചോദിച്ചു..

ശക്തമായ മിന്നലിന്റെ ഒപ്പം കാറ്റും അടിച്ചു.. അതോടെ അയാൾ പുതച്ചിരുന്ന തുണി കാറ്റിൽ പറന്നു പോയി..

മിന്നലിന്റെ വെളിച്ചത്തിൽ റോഷൻ കണ്ടു മുടി നീട്ടിയ നല്ല ശക്തൻ എന്ന് തോന്നിക്കുന്ന ഒരു യുവാവ്.. സ്വർണ നിറമാണ് മുടിക്ക് എന്ന് തോന്നി.. അത് പാറി പറക്കുന്നു.

പ്രേതെക വേഷം.. ഇരുമ്പു പോലത്തെ കൈകൾ.. അവന്റെ ശ്രദ്ധ അയാളുടെ അരയിൽ കൊളുത്തിയ ആയുധത്തിൽ എത്തി..

വലിയൊരു മഴു.. അതിന്റെ പിടി മരമാണ്.. അതിൽ നിന്നും മിന്നൽ പിണറുകൾ അയാളുടെ കയ്യിലേക്ക് കയറുന്നു..

“സ്റ്റോം ബ്രേക്കർ…???”

അവൻ ഒന്ന് ഞെട്ടി ചോദിച്ചു.. അയാൾ ഒന്ന് ചിരിച്ചു.. അവൻ അയാളെ ഒന്നുകൂടെ നോക്കി.. ആ വേഷം, ആയുധം മിന്നലുകൾ..

“തോർ..? തോർ ഓടിൻസൺ…? നിങ്ങൾ… നിങ്ങൾ യാഥാർഥ്യം ആണോ..? വാട്ട് ഇൻ ദി വേൾഡ്….!”

അവൻ അവിശ്വസനീയതോടെ കണ്ണുകൾ തിരുമ്മി ചോദിച്ചു.. അയാൾ വീണ്ടും ചിരിച്ചു..

“ബ്രദർ.. ഐ നീഡ് യു. വാർ ഈസ് കമിങ്…അതെ.. യുദ്ധം വരുന്നു.. തയാറായി ഇരിക്കുക…”

തോറിന്റെ ഉറച്ച ശബ്ദം അവിടെ മുഴങ്ങി.. റോഷൻ അമ്പരപ്പോടെ തോറിനെ നോക്കി. മുഖഭാവം മാറിയിരിക്കുന്നു.

“റോഷൻ…?”

പുറകിൽ നിന്നും മെറിന്റെ ശബ്ദം കേട്ട് അവൻ മുകളിലേക്ക് തിരിഞ്ഞു നോക്കി.. അവൾ ബാൽക്കണിയിൽ അവനെ നോക്കി നിൽക്കുന്നു.

“എന്താ അവിടെ? നല്ല മിന്നൽ ഉണ്ട്.. വാ വന്നു കിടക്ക്…”

അതും പറഞ്ഞു അവൾ റൂമിലേക്ക് പോയി. റോഷൻ മുമ്പോട്ട് നോക്കി..

ആരും ഇല്ല.

അതൊരു സ്വപ്നം ആയിരുന്നോ? മിന്നലുകൾ നിലച്ചിരിക്കുന്നു.. ഒരു അനക്കവും ഇല്ല.. കുളത്തിൽ ജലം മെല്ലെ ഇളകുന്നു.

അവൻ ആശയകുഴപ്പത്തോടെ തിരികെ നടന്നു..
പുറത്തെ സ്റ്റെപ് കയറി മുകളിൽ എത്തി.

റൂമിൽ എത്തി.. ബെഡിൽ കിടന്നപ്പോൾ മെറിൻ അവനെ ചുറ്റി പിടിച്ചു..

“എന്താ അവിടെ..?”

അവൾ മെല്ലെ ചോദിച്ചു..

“തോർ.. തോർ ഓടിൻസൺ എന്നെ കാണാൻ വന്നു.. യുദ്ധം വരുന്നു എന്ന് പറഞ്ഞു.. എന്നെ ആവശ്യം ഉണ്ട് എന്ന്…തയാറായി ഇരിക്കാൻ..”

അവൻ മെല്ലെ പറഞ്ഞു.. അത് കേട്ട് അവൾ ചിരിച്ചു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.