നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3007

ബലിക്കല്ല് തകർന്നതോടെ അവൾക്ക് കിട്ടിയ ശക്തി കുറഞ്ഞിരുന്നു..

എന്നാലും അവൾ എഴുന്നേറ്റ് നിന്നു.. കയ്യിൽ നിന്നും ഇരുമ്പു ചങ്ങല വലിച്ചെടുത്തു.. അത് അവൾ നിലത്തേക്ക് ആഞ്ഞു അടിച്ചപ്പോൾ അത് ജ്വലിക്കാൻ തുടങ്ങി..

അവൾ ഒന്നുകൂടെ അലറി.. എഴുന്നേറ്റ് വന്ന വയലിനെ അവൾ ശക്തമായി ചങ്ങല വച്ച് അടിച്ചപ്പോൾ വയലിൻ ആ ചങ്ങലയിൽ കുടുങ്ങി കിടന്നു.. അവൾ കിടന്നു പിടച്ചു എങ്കിലും അവൾക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.. അവളുടെ വില്ല് തെറിച്ചുപോയിരുന്നു

എലാക്കേൽ ഒന്നുകൂടെ അലറി.. അതിന് ശേഷം ചങ്ങല വച്ച് ഒന്ന് ചുഴറ്റിയപ്പോൾ വീശി അടിച്ചപ്പോൾ ആ ചങ്ങലയുടെ അറ്റം വേറെ ഒരാൾ പിടിച്ചു വച്ചു.. ആ പിടിച്ച ആളിലേക്ക് അതിൽ നിന്നും തീ ജ്വാല കയറി..

അവിടേക്ക് നോക്കിയപ്പോൾ റോഷൻ ഒരു ഞെട്ടലോടെ പുറകിലേക്ക് മാറി.. എലാക്കേൽ തന്നെ. അവളുടെ ഒരു പകർപ്പ്.. അവൾ പിടിച്ചെടുത്ത ചങ്ങല വലിച്ചപ്പോൾ അത് നെടുകെ പൊട്ടി..

രണ്ടു എലാക്കേൽ ഒരുമിച്ചു നിൽക്കുന്നു.. അവർ രണ്ടുപേരും ഒരുമിച്ചു കുതിച്ചു വന്നപ്പോൾ റോഷൻ ഒന്ന് പതറി..

നെഞ്ചിലാണ് അടി കുടുങ്ങിയത്.. ഒരു പാറക്കെട്ടും തകർത്തുകൊണ്ടാണ് അവൻ അലർച്ചയോടെ തെറിച്ചു വീണത്..

വീണു ഉരുണ്ടുപോയി നിലത്തു കൈകൾ കുത്തും മുൻപേ അവന്റെ ദേഹത്തേക്ക് ചങ്ങല ശക്തമായി പതിച്ചു.. അലറി അവൻ.. അവനെ കാലിൽ പിടിച്ചു വലിച്ചെറിഞ്ഞ എലാക്കേൽ രണ്ടുപേരും മിന്നൽ വേഗതയിൽ വാളുമായി അവന്റെ നേരെ വീണ്ടും കുതിച്ചു ചെന്നു..

അവർ തൊട്ടടുത്തെത്തിയപ്പോൾ അവർ പോലും പ്രതീക്ഷിക്കാതെ വല്ലാത്ത വേഗതയിൽ മുകളിലേക്ക് ചാടി മറിഞ്ഞു വായുവിൽ ഒന്ന് വട്ടം കറങ്ങി ഒരു മുട്ട് കുത്തി റോഷൻ നിന്നത് കയ്യിൽ വില്ലും ആയിട്ടാണ്..

ലക്ഷ്യം തെറ്റിയ രണ്ടുപേരും ഒരുമിച്ചു തിരിഞ്ഞു.. റോഷൻ വില്ലു വലിച്ചു ഒരു മുട്ട് കുത്തി നിൽക്കുന്നതാണ് അവർ കണ്ടത്.. ഡിസ്ട്രോയെർ വില്ലിന്റെ രൂപത്തിൽ..

അവൻ ഒരു ചിരി ചിരിച്ചു കൊണ്ട് മിന്നൽ വേഗതയിൽ വില്ലിന്റെ ചാൺ ആഞ്ഞു വലിച്ചു വിട്ടുകൊണ്ടിരുന്നു.. ഒരു നിമിഷത്തിൽ നൂറു കണക്കിന്..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.