നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

പക്ഷെ ദേഹത്ത് വീണത് തീ ആയിരുന്നില്ല.. കട്ടി മഞ്ഞു ആയിരുന്നു.. അത് അവളുടെ ദേഹത്ത് തട്ടി തണുപ്പ് പടർത്തി ദേഹത്ത് മുഴുവനും ആയി..

“ഡീ.. നിന്നോട് പറഞ്ഞിട്ടുണ്ട് ഈ കളി വേണ്ട എന്ന്…”

മീനു അവളെ പിടിക്കാൻ ശ്രമിച്ചതും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഓടി.. പോയി ഇടിച്ചത് ഒരാളെ ആണ്..

“പപ്പാ…..!!!”

അവൾ വിളിച്ചു കൂവി അവന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി.. റോഷൻ ഒരു ചിരിയോടെ അവളെ എടുത്തുപൊക്കി ഉമ്മവച്ചു..

“പപ്പയുടെ പൊന്നുമോൾക്ക് കുറുമ്പ് കൂടുന്നുണ്ട് കേട്ടോ..”

മീനു പരാതി പറഞ്ഞപ്പോൾ റോഷൻ അവളുടെ കവിളിൽ ഒരു ഉമ്മകൊടുത്തു കൊണ്ട് മീനുവിനെ നോക്കി..

“ഭദ്രകുട്ടി..? അമ്മ പറഞ്ഞത് ശരിയാണോ..?”

അവൻ അവളെ പിടിച്ചു ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു..

“മ്മ്ച്ചും.. അമ്മ നുണച്ചിയാ…”

അവൾ കണ്ണിറുക്കി കാണിച്ചു..

“ഡീ…”

മീനു അവളെ നോക്കി വിളിച്ചപ്പോൾ ലിസ മുകളിൽ വന്നു..

“ഹേയ്… ഡ്യൂഡ്..”

“ലിസ? ഹേയ്…”

അവൻ മീനുവിന്റെ കവിളിൽ ഒന്ന് നുള്ളി ഭദ്രയേയും കൊണ്ട് മുകളിലേക്ക് പോയപ്പോൾ ഭദ്ര മീനുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. അവൾ ചിരിച്ചു..

മീനു അന്ന് ജൂൺ പറഞ്ഞത് ആലോചിച്ചു..

പെൺകുട്ടി ആണെങ്കിൽ അവളെ ഒരു മന്ത്രവാദിനി ആകുമെന്ന്.. പെൺകുട്ടി തന്നെ ആയിരുന്നു.. അവളെ ആദ്യം കയ്യിൽ വാങ്ങിയത് മെയ്‌വൂൺ ക്വീൻ ആണ്.. പിന്നെ ജൂൺ അവളുടെ തോഴി ആയി.. അവൾ പകർന്നു കൊടുത്ത മാജിക്ക് കൊണ്ടാണ് ഭദ്രയുടെ കുറുമ്പ് മുഴുവൻ..

അർച്ചനയ്ക്ക് ഉണ്ടായത് ആൺകുട്ടി.. അവനെ മാവിക്കോ ആണ് പരിശീലനം.. അഞ്ചു വയസ് ആയിട്ടേ ഉള്ളുവെങ്കിലും കുറുമ്പുകൾ ഒഴിച്ചാൽ ഇരുവർക്കും കുറെ പ്രേതെകതകൾ ഉണ്ട്.

അവൾ ചിരിയോടെ അതൊക്കെ ആലോചിച്ചു നിന്നു..

“ഡീ.. ഇത് കുടിച്ചേ.. പകല് മുഴുവൻ വെയില് കൊണ്ട് ക്ഷീണം ആണ് പെണ്ണിന്..”

അർച്ചന ഒരു ഗ്ലാസിൽ പഴചാർ കൊണ്ടുവന്നപ്പോൾ അവൾ അത് വാങ്ങി അർച്ചനയ്ക്ക് ഒരു ഉമ്മ കൊടുത്തു.. അവൾ നിറഞ്ഞ ചിരിയോടെ മീനുവിനെ നോക്കി.. അർച്ചന അന്നും ഇന്നും ഒരുപോലെ ആണ്.. ഒരിക്കലും മാറാത്തവൾ.. അവളെപോലെ വേറെയാരുമില്ല എന്നതും ഒരു സത്യം..

****

Somewhere unknown

“ഉന്നം തെറ്റരുത്..”

അറോറ പറഞ്ഞപ്പോൾ അവൻ അസ്ത്രം വലിച്ചു മുറുക്കി.. അതിന് ശേഷം അതിനെ പായിച്ചു.. ലക്ഷ്യം കൊണ്ടു എന്ന് മാത്രം അല്ല.. വച്ചിരുന്ന മരം വിണ്ടുകീറി ആ അസ്ത്രം കൊണ്ടിട്ട്..

അവൾ അഭിമാനത്തോടെ മകനെ നോക്കി.. ഇത്ര കൊച്ചു വയസിൽ തന്നെ ശക്തൻ ആണ്. തനിക്കും റോഷനും ഉണ്ടായവൻ..

“ശക്തൻ.. അവന്റെ പിതാവിനേക്കാൾ വലിയ പോരാളിയാകും.. അല്ലെ ക്വീൻ അറോറ ??”

ചിരിയോടെ ഒരു ചോദ്യം.. അവൾ തിരിഞ്ഞു നോക്കി.. മേയ്‌വൂൺ ക്വീൻ.. പുറകിൽ ട്രിനിറ്റി.. ഡിസംബർ..

അറോറ അവരെ നോക്കി ചിരിച്ചു… അപ്പോഴേക്കും കുട്ടി അവരെ കണ്ടിരുന്നു..

“അമ്മേ.. ട്രിനിറ്റി അമ്മ…”

അവൻ ഓടിച്ചെന്നു ട്രിനിറ്റിയുടെ അടുത്ത് ചെന്നപ്പോൾ അവൾ അവനെ പൊക്കി എടുത്തു..

മേയ്‌വൂൺ ക്വീൻ അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു.. അതിന് ശേഷം അറോറയുടെ അടുത്തേക്ക് ചെന്നു.

“ക്വീൻ അറോറ.. അവനെ നന്നായി പരിശീലിപ്പിക്കണം. മേയ്‌വൂൺ എന്നും ഒപ്പം ഉണ്ട്. ത്രിവെയ്‌ക്കോ ആയിരിക്കും ഇനി അവനെ നോക്കുന്നത്… ഭാവി റോഷന്റെ മക്കളിൽ ആണ്…”

അവൾ പറഞ്ഞപ്പോൾ അറോറ കുട്ടിയെ നോക്കി. അവൻ ട്രിനിറ്റിയുടെ ഒപ്പം കളിക്കുകയാണ്..

“അറിയാം അമ്മേ.. അറിയാം…”

അവളുടെ മറുപടി കേട്ടപ്പോൾ മേയ്‌വൂൺ ക്വീൻ പുഞ്ചിരിച്ചു.. ഡിസംബറും..

അവളും.. റോഷൻ കുടുംബത്തോടെ ഇവിടേക്ക് വരാറുണ്ട്.. ഇടക്ക് അവർ ഭൂമിയിലേക്കും പോകാറുണ്ട്..

***

കൊച്ചി.

“റോഷനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..”

സെക്യൂരിറ്റി പറഞ്ഞത് കേട്ട് റോഷൻ പുറത്തേക്ക് വന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.