നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3008

“ഞാൻ പോകാം…”

റോഷൻ വേഗം പറഞ്ഞ ഉടനെ ഓർക്കിഡ് അവനെ തടഞ്ഞു..

“വേണ്ട.. ഞങ്ങൾ പോകാം.. ഇന്ന് റോഷന്റെ ദിനം ആണ്. ഹാവ് ഫൺ..”

ഓർക്കിഡ് എരിയുന്ന കണ്ണുകളോടെ അത് പറഞ്ഞ ഉടനെ ജൂൺ നീട്ടി ഒരു വിസിൽ അടിച്ചു..

ടി റെക്സ് ഡൈനോസർ വകുപ്പിനോട് സാമ്യമുള്ള രണ്ടു മൃഗങ്ങൾ ഓടി വന്നു നിന്നു.. അതിന് വലിയ കൊമ്പുകൾ ഉണ്ടായിരുന്നു. വലിയ ചിറകുകളും..

ജൂണും ഓർക്കിഡും അതിന്റെ മുകളിലേക്ക് ചാടി കയറി.. മൃഗങ്ങൾ വേഗതയിൽ ഓടി പറന്നു മുകളിലേക്ക് ഉയർന്നു കണ്ണിൽ നിന്നും മറഞ്ഞു..

“ഇനി അവർ ബാക്കി ഉണ്ടാകുമോ..?”

റോഷൻ ചിരിയോടെ ചോദിച്ചപ്പോൾ ക്വീൻ ചിരിച്ചു.. ബാക്കിയുള്ളവരും പുഞ്ചിരിച്ചു..

“മേയ്‌വൂണിലേക്ക് പോകാം അല്ലെ.?”

എല്ലാവരും സമ്മതിച്ചു.. അവർ വീണ്ടും മേയ്‌വൂണിലേക്ക് യാത്ര തിരിച്ചു..

***

പ്ലാനറ്റ് മെയ്‌വൂൺ.

“എങ്ങനെ ഉണ്ട് ഈ ഗ്രഹം..?”

റോഷൻ പെണ്ണുങ്ങളോട് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം ഇല്ലായിരുന്നു..

സൂര്യൻമാർ അസ്തമിച്ചു കഴിഞ്ഞപ്പോൾ പുഴയിലെ വെള്ളം മുകളിലേക്ക് പൊങ്ങുന്നത് കാണിച്ചു കൊടുക്കുകയായിരുന്നു റോഷൻ അവർക്ക്.. ഇത്ര നാളും അവർ അത് കണ്ടിരുന്നില്ല.

“ഭാഗ്യവതികൾ ആണ് റോഷൻ ഞങ്ങൾ.. കെട്ട് കഥകളിൽ പോലും ഇല്ലാത്ത കാര്യങ്ങൾ നേരിൽ കാണുക അനുഭവിക്കുക എന്നൊക്കെ പറയുമ്പോൾ.. സത്യം പറഞ്ഞാൽ ഇതൊക്കെ ഒരു സ്വപ്നം ആണോ എന്ന് തോന്നുന്നു..”

മെറിൻ കുത്തി മുകളിലേക്ക് പൊങ്ങിയ വെള്ളം താഴേയ്ക്ക് വന്നതും അകന്നു പോകുന്നതുമായ ഗ്രഹത്തിനെ നോക്കി..

“ഡോക്ടർ എന്ത് പറയുന്നു..? “

അവൻ അർച്ചനയെ നോക്കി.. അവൾ ഒന്നും മിണ്ടാതെ അവനോടു ചേർന്ന് നിന്നു.. മീനുവും ലിസയും അതൊക്കെ ആസ്വദിച്ചു നിക്കുകയായിരുന്നു..

***

മെയ്‌വൂണിലെ കുട്ടികൾ അർച്ചനയോടും മീനുവിനോടും മെറിനോടും ലിസയോടും വല്ലാതെ അടുത്തിരുന്നു.. അവർ എപ്പോഴും കുട്ടികളുടെ അടുത്ത് ആയിരുന്നു.. അവരുടെ വികൃതികൾക്ക് ഒക്കെ അവർ കൂട്ടുനിന്നു.

“അവർ സന്തോഷവതികൾ ആണല്ലേ..?”

ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന റോഷനും ട്രിനിറ്റിയും കുട്ടികളുടെ ഒപ്പം കളിക്കുന്ന അവരെ നോക്കുകയായിരുന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.