നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3008

“യു ആർ എ വിസാർഡ്.. ഐ നോ ദാറ്റ്.. സുഖം ആണ്. അന്ന് ഞാൻ അത് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു ഈസ് ദാറ്റ് ഓക്കേ? ആം സോറി…”

അത് കേട്ട് റോഷൻ ചിരിച്ചു..

“സാരമില്ല.. കുഴപ്പം ഒന്നും ഇല്ല എന്നറിഞ്ഞതിൽ സന്തോഷം… ഒരു സോറി പറയണം എന്നുണ്ടായിരുന്നു..”

അവൻ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.

“വേണ്ട.. അന്ന് ഞാൻ തന്നെയാണ് ദേഷ്യപ്പെട്ടത്. ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നിരുന്നതാണ്. പിന്നെ അത് മറന്നു.
ദേഷ്യക്കാരി ആയിരുന്നു ഞാൻ.. മീൻസ് അഹങ്കാരം. അത് അന്നുകൊണ്ടു തന്നെ കുറഞ്ഞു.. എന്ത് മാജിക് ആണ് അതെന്നു അറിയില്ല എന്നാലും താങ്ക് യു.. താങ്ക് യു ഫോർ മേക്കിങ് മി എ ഹ്യൂമൻ.. “

അവൾ പറഞ്ഞത് ആത്മാർത്ഥം ആയിട്ടാണെന്ന് റോഷന് മനസിലായി..

“അത് കേട്ടാൽ മതി. ഞാനും സോറി പറയുന്നു.. ആൻഡ് ഫ്രണ്ട്സ്.. ഇടക്ക് ഇതുപോലെ കാണാം.. അപ്പോൾ ബൈ..”

റോഷൻ അത് പറഞ്ഞു അവൾക്ക് കൈകൊടുത്തു വണ്ടിയിൽ കയറി..

“നൈസ് റൈഡ്…”

അവൾ കൈകൊണ്ടു കാണിച്ചു.. റോഷൻ ചിരിയോടെ വണ്ടി പുറകിലേക്ക് എടുത്തു അവൾക്ക് വഴി കൊടുത്തു.. അവൾ കൈകാണിച്ചു പോയപ്പോൾ അവൻ വണ്ടി തിരിച്ചു.. ശോഭയിലേക്ക്..

അവൻ വണ്ടി വിടുമ്പോൾ ആണ് ഒരു മഹിന്ദ്ര താർ പാഞ്ഞു പോകുന്നത് കണ്ടത്.. പരിചയം ഉണ്ടല്ലോ എന്ന് കരുതിയപ്പോഴേക്കും പുറകിൽ രണ്ടു ബൈക്കും പാഞ്ഞു പോകുന്നത് കണ്ടു..

എന്തോ പന്തികേട് മണത്ത അവൻ വണ്ടി അതിന്റെ പുറകെ പായിച്ചു.. വിചാരിച്ചതുപോലെ തന്നെ ബൈക്കുകാർ ആ വണ്ടിയെ ചെസ് ചെയ്യുക ആയിരുന്നു..

പാഞ്ഞു പോയ ജീപ്പ് ഒന്ന് പാളി ഒരു കുഴിയിലേക്ക് ചാടി.. അത് അവിടെ നിന്നും റോഡിൽ വശത്ത് കൂട്ടിയിട്ടിരുന്ന മണൽ തിട്ടയിലേക്ക് കയറി..

ബൈക്കുകൾ അതിന്റെ പുറകെ നിന്ന് അതിൽ നിന്നും ആളുകൾ ചാടി ഇറങ്ങി..

അപ്പോഴാണ് ഒരു പോലീസ് ജീപ്പ് അതിലെ വന്നത്.. പെട്ടെന്ന് ബൈക്കുകൾ തിരിഞ്ഞു.. അതിൽ വന്ന ആളുകൾ അതിൽ ചാടി കയറിയതോടെ ബൈക്കുകൾ പോയി..

പോലീസ് വണ്ടി നിർത്താതെ പോയപ്പോൾ റോഷൻ വണ്ടിയിൽ നിന്നും ഇറങ്ങി..

ഓഫ് ആയിപോയ ജീപ്പ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അവൻ തിരിച്ചറിഞ്ഞു.. അന്ന് അവനെ ആക്സിഡന്റ് നടന്ന സ്ഥലത്തു നിന്നും ശോഭയിൽ കൊണ്ടുവിട്ട പെൺകുട്ടി.. ജെയിൻ..

അവൾ കരയുന്നുണ്ട്..

“ഹെയ്….ജെയിൻ..? ആർ യു ഓക്കേ??”

അവൻ വിളിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. റോഷനെ അവൾ തിരിച്ചറിഞ്ഞു എന്നാലും അവൾ കരയുകയായിരുന്നു..

“പോലീസ്.. പോലീസ് സ്റ്റേഷൻ.. ഒന്ന് കൊണ്ടുപോ എന്നെ.. പ്ലീസ്..റോഷൻ.. ഹെല്പ് മി…”

ജീപ്പ് സ്റ്റാർട്ട് ആകാതെ വന്നപ്പോൾ അവൾ ചാടി ഇറങ്ങി റോഷന്റെ കൈപിടിച്ച് കരഞ്ഞു..

“കാര്യം പറ.. കം ഓൺ…എന്താ ജെയിൻ? ആരാണ് അതൊക്കെ..?”

അവൻ അവളെ പിടിച്ചു വച്ചു..

“എന്റെ ബേബി.. അവനെ പിടിച്ചു വച്ചു അവർ.. പ്ലീസ്.. ഉടനെ പോലീസിനെ കാണണം.. അല്ലെങ്കിൽ അവർ അവനെ കൊല്ലും…”

അവൾ തിടുക്കത്തിൽ പറഞ്ഞു..

“പോലീസിൽ അറിയിച്ചാൽ അവനെ അവർ എന്തായാലും കൊല്ലും..”

അവൻ മെല്ലെ മറുപടി കൊടുത്തപ്പോൾ അവൾ അവനെ പകച്ചു നോക്കി പിന്നെ നിലത്തിരുന്നു പൊട്ടി പൊട്ടി കരയാൻ തുടങ്ങി. ഉടനെ അവളുടെ ഫോണും ശബ്‌ദിച്ചു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.