നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 912849

അവൻ നോക്കിയത് അർച്ചനയോടും മീനുവിനോടും ചേർന്ന് നിൽക്കുന്ന കുട്ടികളിൽ ആയിരുന്നു.. അത് കണ്ടപ്പോൾ ട്രിനിറ്റിയും ചിരിച്ചു.. അർച്ചന അവരുടെ കൈകൾ പിടിച്ചു റോഷനെ നോക്കി..

അതിന്റെ അർഥം മനസിലായ റോഷൻ ട്രിനിറ്റിയെ നോക്കി..

“പറയണ്ട റോഷൻ.. അവർ ഇവിടെ നിന്നോട്ടെ.. ഞാൻ അമ്മയോട് പറഞ്ഞോളാം..”

ഡെൽറ്റ ഉടനെ പറഞ്ഞു.. കുട്ടികൾ രണ്ടും സന്തോഷത്തോടെ പരസ്പരം നോക്കി.. അർച്ചന അവരെ ചേർത്തുപിടിച്ചു.

അവൾ പിള്ളേരോട് യാത്ര പറഞ്ഞു.. ഷിപ്പിൽ കയറി അത് കണ്ണിൽ നിന്നും മറഞ്ഞു..

“പപ്പാ..”

രണ്ടുപേരും വന്നു റോഷന്റെ ഇരുകൈകളിലും പിടിച്ചു.. അവൻ അവരെ ചേർത്ത് പിടിച്ചു.

മീനാക്ഷിയും അർച്ചനയും വന്നു അവന്റെ മുൻപിൽ നിന്ന് അവരെ നോക്കി.. കുട്ടികൾ അവരോടു ചേർന്ന് നിന്നു..

“ഇത് നിങ്ങളുടെയും അമ്മമാർ ആണ്.. മീനുഅമ്മ, ഇത് അർച്ചു അമ്മ…”

റോഷൻ ചിരിയോടെ പറഞ്ഞപ്പോൾ അവർ ചിരിച്ചു.. മെറിൻ അവിടേക്ക് വന്നു..

“കമ്മിഷണറേ…”

അവൻ അവളുടെ കൈ പിടിച്ചു അടുത്തേക്ക് നിർത്തി..

“എന്റെ മുറിവുകൾ ഒക്കെ മാറി..”

അവൾ ചിരിയോടെ പറഞ്ഞു..

“ധ അവൾ ആകും…”

റോഷൻ പുറകിൽ വന്ന ജൂണിനെ ചൂണ്ടി കാണിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കി..

മെറിൻ കുട്ടികളെ ചേർത്തു പിടിച്ചു സംസാരിച്ച ഉടനെ ലിസയും അനാബെല്ലും അവിടേക്ക് വന്നു.. അവർ എല്ലാവരും കുട്ടികളുടെ ചുറ്റും കൂടി..

റോഷനും ജൂണും പുഞ്ചിരിയോടെ അത് നോക്കി നിന്നു.

****

നെടുമ്പാശേരി എയർപോർട്ട്, കൊച്ചി

ശില്പ പുറത്തേക്ക് വന്നപ്പോൾ ആഗമനത്തിൽ അവളെ കാത്തു റോഷൻ നിന്നിരുന്നു..

“ഡാ ചെക്കാ…”

അവൾ ബാഗുകൾ നിലത്തിട്ട് ഓടിവന്നു അവനെ കെട്ടിപിടിച്ചു.. ബിസിനസ് ആവശ്യത്തിന് വേണ്ടി ദുബൈ വരെ പോയതായിരുന്നു ശില്പ.

“ഏട്ടത്തി.. മിസ്ഡ് യു…”

അവൻ അവളെ ചേർത്തുപിടിച്ചു.. അവൻ അവളുടെ ബാഗുകൾ എടുത്തു വണ്ടിയിൽ വച്ചു.. അതിന് ശേഷം കാറിൽ കയറി..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com