നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അവൾ പറഞ്ഞതും ഗേറ്റ് കടന്നു ഒരു നിസ്സാൻ ജിടിആർ വന്നു നിന്നു..

അതിൽ നിന്നും ആദ്യം ഇറങ്ങിയത് ഒരു കൊച്ചു ചെക്കൻ ആണ്.. റോഷനെ പോലെ ഉള്ള.. അതെ കണ്ണുകൾ ഉള്ള അർച്ചനയുടെ മുഖ സാമ്യം ഉള്ള ഒരുവൻ..

സൂര്യൻ, റോഷന്റേയും അർച്ചനയുടെയും മകൻ..

“ലിസആന്റി…..”

അവൻ അലറിക്കൂവികൊണ്ട് ഓടി വന്നപ്പോൾ ലിസ അവനെ എടുത്തു പൊക്കി വട്ടം കറക്കി.. കാറിൽ നിന്നും ഇറങ്ങി വന്ന അർച്ചനയെ കണ്ടു ഭദ്ര ഓടി..

“അർച്ചുഅമ്മേ…..”

അവൾ ചെന്നതും അർച്ചന അവളെ ചിരിയോടെ എടുത്തു ഒക്കത്തു വച്ച് ചുംബിച്ചു..

“ചേച്ചി എപ്പോൾ എത്തി..?”

അവൾ അകത്തേക്ക് വന്നു ലിസയോട് വിവരങ്ങൾ ചോദിച്ചു.. അപ്പോഴാണ് ഗേറ്റ് കടന്നു അടുത്ത വണ്ടി വന്നത്. ബീക്കൺ ലൈറ്റ് പിടിപ്പിച്ച ഫോർഡ് ട്രക്ക്..

അതിൽ നിന്നും പോലീസ് യൂണിഫോമിൽ മെറിൻ ഇറങ്ങി.. ലിസയെ കണ്ടു നിറഞ്ഞ ചിരിയോടെ..

“മെറിൻ അമ്മ വന്നു….”

കുട്ടികൾ രണ്ടുപേരും അലറിക്കൂവി ഓടിയപ്പോൾ അവൾ രണ്ടുപേരെയും എടുത്തു പൊക്കി ഉമ്മവച്ചു സ്നേഹത്തോടെ പുണർന്നു..
വണ്ടിയിൽ നിന്നും ചോക്ലേറ്റ് പാക്കറ്റുകൾ എടുത്തു കൊടുത്തപ്പോൾ അവർ അതും കൊണ്ട് അകത്തേക്ക് ഓടി..

ലിസയും മെറിനും മുറുക്കെ കെട്ടിപിടിച്ചു..

“മിസ്ഡ് യു സൊ മച്ച്…”

“നോ വറീസ്.. ഞാൻ കൊച്ചിക്ക് വരുകയാണ്…”

ലിസ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ മെറിൻ അതിശയിച്ചു..

“വൗ അപ്പോൾ നമ്മൾ വീണ്ടും ഒരുമിച്ചു..
അതിൽ പരം സന്തോഷം വേറെ എന്ത് വേണം.. വാ ചോദിക്കട്ടെ…”

മെറിൻ മീനുവിന്റെ കവിളിൽ ഒന്ന് തട്ടി ലിസയെയും കൊണ്ട് റൂമിലേക്ക് പോയപ്പോൾ മീനു ഗേറ്റിലേക്ക് നോക്കി. അർച്ചന അകത്തേക്ക് പോയിരുന്നു.

“മീനുഅമ്മാ..?”

അവൾ നോക്കി. ഭദ്രയാണ്.. കൈ പുറകിൽ.. എന്തോ വികൃതി ഒപ്പിക്കാനുള്ള വരവ് ആണ്.. കള്ളച്ചിരി കണ്ടാൽ അറിയാം..

“വേണ്ടാ….”

മീനു അടി കിട്ടും എന്ന ഭാവത്തിൽ പറഞ്ഞു.. ഭദ്രകുട്ടി ചിരിയോടെ വിരൽ ഞൊടിച്ചു…

വിരലിൽ നിന്നും തീ ജ്വാല മുഴുകുതിരി പോലെ കത്താൻ തുടങ്ങി..
അവൾ അതൊരു ഉരുളയാക്കി മീനുവിന് നേരെ എറിഞ്ഞപ്പോൾ മീനു കൈകൊണ്ട് മുഖം മറിച്ചു നിന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.