നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

പോകുന്ന വഴിയിൽ ആരും ഒന്നും മിണ്ടിയില്ല.. ശോഭയിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നുണ്ട്. അതോടെ അവർ സമാധാനിച്ചു.. അവളുടെ റൂം അടഞ്ഞു കിടന്നിരുന്നു. അവൾക്ക് അത് ഉൾക്കൊള്ളാൻ ആയില്ല എന്ന് അവർക്ക് തോന്നി..

റോഷൻ അവളുടെ റൂമിന്റെ വാതിലിൽ ഒന്ന് തട്ടി.. അതിന് ശേഷം തുറന്നു അകത്തോട്ട് ചെന്നു..

ബെഡിൽ കമിഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു മെറിൻ.. അവൻ മെല്ലെ അവളുടെ അരികത്ത് ഇരുന്നു..

“സോറി.. താലി കെട്ടി തളച്ചിടാൻ ഒന്നുമല്ല.. അതിൽ വേറെ വശങ്ങളും ഉണ്ട്.. അത് നിനക്ക് അറിഞ്ഞൂടെ..? മോശമായി പോയെന്ന് അറിയാം.. ക്ഷമിക്കണം..”

അവൻ അത്രയും പറഞ്ഞു പുറത്തിറങ്ങി കതക് അടച്ചു..

അതിന് ശേഷം റോഷൻ നേരെ ബാൽക്കണിയിൽ പോയി നിന്നു.. ഒരു നിമിഷം അവന് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി..

“റോഷു.. ദേഷ്യമാണോ..?”

മീനു അവന്റെ കൈ പിടിച്ചപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.. അർച്ചന കൂടെ അവിടേക്ക് വന്നു.. അവളും സങ്കടത്തിലാണ്..

“ഏട്ടത്തി എവിടെ?”

“മെറിൻ ചേച്ചിയുടെ റൂമിൽ.. സംസാരിക്കുന്നു..”

അർച്ചന പറഞ്ഞപ്പോൾ അവൻ ഒന്ന് മൂളി.

“ഞാൻ ശരിക്കും മോശം ആണോ..?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവർ രണ്ടുപേരും ഒന്ന് ഞെട്ടി..

“എന്താ ഏട്ടാ..? ഡോണ്ട് ബി.. “

“അല്ല മോളെ.. ഞാൻ.. “

“ഏട്ടാ….”

അർച്ചന അവന്റെ വായ പൊത്തി..

“ഏട്ടൻ ഒരു സാധാരണ മനുഷ്യൻ അല്ല. എല്ലാ ലോകത്തിന്റെയും രാജാവ് ആണ്.. നമ്മുടെ നാട്ടിൽ ഉള്ളവരോട് പറഞ്ഞാൽ അവർ ചിരിക്കും.. അതാണ് മനുഷ്യൻ.. എന്നാൽ ഒരു കൃതിരിനോ എയ്ഞ്ചലോ ഏട്ടൻ കിങ് ആണെന്ന് പറഞ്ഞാൽ ചിരിക്കുമോ? നോ റൈറ്റ്? ഞങ്ങൾ ചിരിക്കുമോ? ഇല്ല…അതാണ്.. ഒരു ഗ്രഹം മുഴുവൻ കുട്ടികൾ ഉള്ള ആൾ അല്ലെ ഏട്ടൻ.. ബഹുഭാര്യത്വം ഉണ്ടെന്ന് കരുതി എന്തിന് സങ്കടപെടണം?

ഞാൻ അല്ലെ ഏട്ടന്റെ ആദ്യ ഭാര്യ? എനിക്ക് അതൊക്കെ മനസിലാകും മീനുവിനും മനസിലാകും.. ഏട്ടന്റെ കുട്ടികൾ ആണ് ഭാവി ഭരിക്കേണ്ടത് എന്നും ഞങ്ങൾക്ക് അറിയാം..ഏട്ടനിലൂടെ ഞങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾ ആണ് നാളെ ലോകം ഭരിക്കുക.. എഴുതപ്പെട്ടതാണ് അതൊക്കെ..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.