നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അവരും എല്ലാവരോടും യാത്ര പറഞ്ഞു.. അവർക്കും സങ്കടം ആയിരുന്നു..

“ഇവരെ ഞാൻ ഇനിയും കൊണ്ടുവരാം.. വാക്ക്…ഇനി മുതൽ ഷിപ്പ് അയക്കേണ്ട..”

റോഷന്റെ വാക്ക് കേട്ടതും എല്ലാവരും ഒന്ന് പുഞ്ചിരിച്ചു.. കുട്ടികൾ സന്തോഷത്തോടെ അവനെ നോക്കി..

“പോയി വരാം.. അമ്മേ…”

അവളെ ഒന്ന് പുണർന്ന് ട്രിനിറ്റിയെ ഒന്ന് നോക്കി അവൻ യാത്ര പറഞ്ഞു കൈനീട്ടിയപ്പോൾ തീഗോളം തെളിഞ്ഞു..

അതിലേക്ക് അവർ കയറി.. അവസാനം അവനും അവരെ കൂട്ടി കൊണ്ടുപോകാൻ വന്ന ഡിസംബറും സ്കാർലെറ്റും അതിൽ കയറി..

അത് മെല്ലെ മാഞ്ഞു പോയി.. അവർ പോയ വിഷമത്തിൽ മാവിക്കോ ട്രിനിറ്റിയെ കെട്ടി പിടിച്ചു നിന്നു..

***

ഏയ്ഞ്ചൽ പ്ലാനെറ്റിൽ എത്തിയപ്പോൾ റെഡ് എയ്ഞ്ചൽ കാത്തു നിന്നിരുന്നു.

തൊട്ടു പുറകിൽ ബാക്കി ഏയ്ഞ്ചൽസ് കൂടെ.. അവർ എല്ലാവരും പുഞ്ചിരിച്ചുകൊണ്ട് റോഷനെയും പെണ്ണുങ്ങളെയും സ്വീകരിച്ചു..

“സ്വാഗതം.. റോഷനെ പോലെ വേണ്ടപെട്ടവർ ആണ് നിങ്ങൾ ഓരോരുത്തരും ഇവിടെ.. ഇത് നിങ്ങളുടെ കൂടെ ഇടമാണ്..”

റെഡ് എയ്ഞ്ചൽ എല്ലാവരെയും ചേർത്ത് പിടിച്ചു.. സ്കാർലെറ്റും ഡിസംബറും വേറെ രണ്ടു എയ്‌ഞ്ചൽസും അവരെ കൈപിടിച്ച് കൊട്ടാരത്തിലേക്ക് കയറ്റി..

അവർക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു.. ആയിരത്തോളം ഏയ്ഞ്ചൽസ്.. അതിൽ പകുതി ആളുകൾ സ്കാർലെറ്റിനെ പോലെയാണ്..

പണ്ട് സ്കാർലെറ്റ് കാണിച്ച ആക്രമണങ്ങൾ മെറിനും ലിസയും ഒന്ന് ഓർത്തു..

മുൻപിൽ നടന്ന സ്കാർലെറ്റ് പെട്ടെന്ന് ഒന്ന് തിരിഞ്ഞു.. മെറിനെ നോക്കി.. മനസ് വായിച്ചതുപോലെ.

“മെറിൻ.. ലിസ.. എനിക്ക്.. അന്ന് കാണിച്ച അക്രമങ്ങൾക്ക് എന്നോട് ദേഷ്യം തോന്നരുത്.. ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷെ അത് എല്ലാവർക്കും വേണ്ടിയായിരുന്നു.. എല്ലാ ലോകങ്ങൾക്കും വേണ്ടി.. എന്നോട് ക്ഷമിക്കണം..”

സ്കാർലെറ്റ് മെറിന്റെയും ലിസയുടെയും കൈപിടിച്ച് പെട്ടന്ന് പറഞ്ഞപ്പോൾ അവർ ഒന്ന് പതറി.

“നോ… സ്കാർലെറ്റ്.. നീയെന്റെ ജീവൻ രക്ഷിച്ചു.. അതിൽ കൂടുതൽ എന്ത് വേണം എനിക്ക്.. ക്ഷമയുടെ ആവശ്യം ഇല്ല…”

മെറിൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ലിസയും അത് ശരിവച്ചു അവളെ നോക്കി..

“അത് നടക്കേണ്ടത് ആയിരുന്നു.. നിയോഗം..”

അത് നോക്കി നിന്ന റെഡ് എയ്ഞ്ചൽ പെട്ടെന്ന് പറഞ്ഞപ്പോൾ ഏവരും അവളെ നോക്കി..

“അതെ.. സ്കാർലെറ്റ് അത് കാണിച്ചതുകൊണ്ടു മാത്രമാണ് മെയ്‌വൂൺ ക്വീൻ മീനാക്ഷിയെ രത്‌നങ്ങൾ ചേർത്ത കിരീടം ധരിപ്പിക്കാം എന്ന നിലയിൽ എത്തിയത്..
മീനാക്ഷിക്ക് ആ ശക്തി കിട്ടേണ്ടത് ആയിരുന്നു നിയോഗം. റോഷൻ ഇന്നും ജീവനോടെ ഉള്ളത് അവൾ കാരണമാണ്.. റെപ്റ്റില്ല്യൻ കിങിന്റെ മന്ത്രവാദിനിയിൽ നിന്നും ഏവരെയും രക്ഷിച്ചത് ജൂൺ ആണ്.. എന്നാൽ ജൂണിനെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചത് മീനാക്ഷിയും.. എല്ലാം ബന്ധപ്പെട്ടിരിക്കുന്നു.. എല്ലാം ഒരു നിയോഗമാണ്.. നടക്കേണ്ടത് തന്നെ.. ആർക്കും കുറ്റബോധം വേണ്ട..”

അത് കേട്ട് എല്ലാവരും പുഞ്ചിരിച്ചു.. അപ്പോഴാണ് റെപ്റ്റില്ല്യൻ കിങിന്റെ മകൾ അവിടേക്ക് വന്നത്..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.