നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“ധീരകൾ.. നിങ്ങളുടെ നാമം എന്നും എല്ലാ ലോകങ്ങളും ഓർക്കും.. “

അവൾ അത് പറഞ്ഞു അവരെ രണ്ടുപേരെയും ആലിംഗനം ചെയ്തു. അവർ തിരിച്ചും.. അവൾ മീനാക്ഷിയോടും ലിസയോടും യാത്ര പറഞ്ഞു.

അവൾ പോകാൻ തയ്യാറായപ്പോൾ ജൂൺ മെല്ലെ ഒരു ചൂളം അടിച്ചു..

വലിയൊരു ചിറകടിയൊച്ച കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി.
ഒരു പെഗാസസ്.. ചിറകുള്ള കറുത്ത കുതിര.. അത് പറന്ന് വന്ന് ചിറകുകൾ വീശി നിലത്തേക്ക് ഇറങ്ങി..

“പ്രിൻസസ് വയലിൻ.. പോകേണ്ട ഇടത്തേക്ക് ഇവൾ കൊണ്ടുപോകും.. “

ജൂൺ അവളോട് പറഞ്ഞപ്പോൾ അവൾ തല കുലുക്കി കാണിച്ചു.. പ്രിൻസസ് വയലിൻ എല്ലാവരെയും ഒന്ന് നോക്കി യാത്ര ചോദിച്ചു.. അവൾ കുതിരപ്പുറത്തു കയറിയ ഉടനെ കുതിര അവളെയും കൊണ്ട് പറന്നു പോയി..

“ലെറ്റ്സ് ഗോ ഹോം, ഗേൾസ്…”

റോഷൻ പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടിയപ്പോൾ തീഗോളം തെളിഞ്ഞു വന്നു..

എല്ലാവരെയും അതിൽ കയറ്റി അവനും കയറി.. പോകും മുൻപേ അവൻ ഒന്ന് തിരിഞ്ഞു നോക്കി.

ശവശരീരങ്ങൾ വലിച്ചുകൊണ്ടുപോകുന്ന യതികൾ. അതിന് പുറകിൽ തോണിയിൽ അവരെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന യുവതി..

അവൾ ഒന്ന് ചിരിച്ചു.. റോഷൻ കൈകൊണ്ട് കാണിച്ചു.. ഗോളം മെല്ലെ മാഞ്ഞു പോയി.

***

B24, ശോഭ അപ്പാർട്മെന്റ്, കൊച്ചി.

മയങ്ങി കിടന്ന മെറിൻ കണ്ണുകൾ തുറന്നു..

തൊട്ടു മുൻപിൽ ഇരിക്കുന്ന സ്കാർലെറ്റിനെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി പിടഞ്ഞു കൈകുത്തി എഴുന്നേറ്റ് ഇരുന്നു..

“ഏയ്.. ഞാൻ ഉപദ്രവിക്കില്ല..”

അവൾ വേഗം പറഞ്ഞപ്പോൾ മെറിൻ ഒന്ന് ചമ്മി. അവളെ നോക്കി ഇരിക്കുന്ന ട്രിനിറ്റിയും റേവനും ഡിസംബറും അർച്ചനയും.. അനാബെല്ലും.. എല്ലാവർക്കും ചിരിയാണ്..

പെട്ടെന്നാണ് മെറിൻ വയറിൽ തപ്പി നോക്കിയത്.. ഒരു പാട് പോലും ഇല്ല.. വേദന ഇല്ല.. കയ്യിലെയോ നെഞ്ചിലെയോ മുറിവുകൾ കാണുന്നില്ല.. നെറ്റിയിൽ ഒന്നുമില്ല..

“ഇത്..? ഇതെങ്ങനെ…?”

അവൾ അത്ഭുതത്തോടെ ചോദിച്ചു.. വിശ്വസിക്കാൻ ആകാതെ വീണ്ടും തപ്പി നോക്കി.

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.