നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അവൾ എല്ലാവരെയും ആചാരപൂർവം വണങ്ങി.. അവൾ വന്നു റോഷന്റെ കൈ പിടിച്ചു.

“ഞങ്ങൾ ഭൂമിയിൽ വരുമായിരുന്നു.. അറിയാതെ ഒരു തടാക തീരത്ത് വിശ്രമിച്ചപ്പോൾ ആണ് ചില ശക്തികൾ ഞങ്ങളെ ബന്ധിച്ചത്.. അവർ ഞങ്ങളെ ലോകം ഭരിക്കുന്ന ഒരു കമ്മ്യൂണിറ്റിക്ക് വിറ്റു..
വേൾഡ് എബോവ് നിന്നും ആരും വരാതിരിക്കാൻ ആണ് ഞങ്ങൾ ഒരാൾ അടിമ ആയാൽ മറ്റേയാളുടെ ജീവൻ ബാക്കി ഉണ്ടാകും എന്നുള്ള ഉടമ്പടി വച്ചത്.

ഒപ്പം അവരെ ആരും തൊടാൻ പാടില്ല എന്നും.. എന്റെ സഹോദരിക്ക് എന്നെ വിടുക എന്ന കാര്യം അല്ലാതെ വേറെ ഒന്നും ചെയ്യാനില്ലായിരുന്നു.. അല്ലെങ്കിൽ അവർ ഞങ്ങളെ വേറെ രീതിയിൽ ഉപയോഗിച്ചേനെ..

ഇപ്പോൾ അവളും സ്വതന്ത്ര ആണ്.. നന്ദി.. ഇനി അവൾക്ക് എന്റെ ഒപ്പം വരാം.. മറക്കില്ല ആരെയും..”

അവൾ അത് പറഞ്ഞുകൊണ്ട് റോഷനെ നോക്കി.

“മറക്കില്ല ഇത്.. എവാലിൻ ഗ്രഹം നിങ്ങളെ എന്നും ഓർക്കും.. കിംഗ് ഓഫ് വേൾഡ് ബിലോ.. നമുക്ക് വീണ്ടും കാണാം..”

അവൾ അത് പറഞ്ഞു റെബേക്കയുടെ കൈ പിടിച്ചു.. റെബേക്ക വന്നു റോഷന്റെ കൈ പിടിച്ചു. അവൾ കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു.. അവൻ പുഞ്ചിരിച്ചുകൊണ്ട് അവളോട് യാത്ര പറഞ്ഞു.. അവൾ എല്ലാവരെയും ഒന്ന് നോക്കി..

അവർ മെല്ലെ മാഞ്ഞു പോയപ്പോൾ റോഷൻ വയലിനെ നോക്കി..

“ഇനിയെന്താണ് എൽവിഷ് രാജകുമാരിയുടെ ഭാവി പരിപാടി..?”

അവൾ എന്തോ ആലോചിച്ചു..

“കിഴക്കോട്ടു പോകണം.. എനിക്ക് അവിടെ ജോലിയുണ്ട്. അതുകൂടി തീർത്തിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ..”

അവൾ അത് പറഞ്ഞപ്പോൾ റോഷൻ അവളുടെ നേരെ കൈ നീട്ടി.. അവൾ ആ കയ്യിൽ പിടിച്ചു..

“മനുഷ്യർ അത്ര മോശമല്ല എന്ന് നീ കാണിച്ചു തന്നു റോഷൻ.. അൽപ നേരം മാത്രം അറിയുന്ന എന്റെ ജീവന് വേണ്ടി നീ നിന്നെയോ നിന്റെ നല്ല പാതിയെയോ രക്ഷിക്കാൻ ശ്രമിച്ചില്ല.. മനസ് നിറഞ്ഞു എന്റെ..”

അവൾ അവനോടു പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു.. ജൂൺ അത് കേട്ട് ചിരിച്ചു..

“എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം.. ഞാൻ എവിടെ ഉണ്ടാകുമെന്നു നിനക്ക് അറിയാം.. നന്ദി പറയുന്നില്ല.. നീ വന്നില്ലായിരുന്നു എങ്കിൽ… എന്നും ഓർക്കും ഈ എൽവിഷ് രാജകുമാരിയെ..”

അവൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.. മെല്ലെ അവനെ ആലിംഗനം ചെയ്തു.. അതിനു ശേഷം റോഷന്റെ കുട്ടികളെ നോക്കി..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.