നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അവൾ അത് മാത്രം പറഞ്ഞു മാവിക്കോയെ നോക്കി.. ചിരിച്ചു.. മാവിക്കോയുടെ മാനസിലെ അഗ്നി കെടുത്താൻ മാത്രം അതിന് കഴിവില്ലായിരുന്നു..

“ആആആ…..”

എലാക്കേലിന്റെ അലർച്ച അവിടെ മുഴങ്ങി.. അവളുടെ നെഞ്ചിൽ ഇറക്കിയ വാൾ മാവിക്കോ പിടിച്ചു ശക്തമായി ഒന്ന് തിരിച്ചു വീണ്ടും ഇറക്കി… അതോടെ ഒരു കരച്ചിൽ കൂടെ.. എലാക്കേൽ നിശ്ചല ആയി..

ഡിസ്ട്രോയെർ വലിച്ചു പൊക്കി മാവിക്കോ പൊക്കി പിടിച്ചു കൊണ്ട് അലറി വിളിച്ചു.. അവളുടെ അലർച്ച അണ്ടർ വേൾഡ് മുഴുവനും അലയടിച്ചു.. മുകളിൽ നിന്നും ഡിസ്ട്രോയെർ ഒരു മിന്നൽ പിടിച്ചെടുത്തു അഗ്നി ചിതറി തെറിച്ചു ചുറ്റിനും…

“ഫ്യൂച്ചർ ക്വീൻ ഓഫ് ഓൾ യൂണിവേഴ്‌സ്…”

വയലിൻ മെല്ലെ പറഞ്ഞു.. മീനാക്ഷി കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു.. റോഷൻ ആ കാഴ്ച കണ്ണ് നിറയെ കണ്ടു.. കണ്ണിമ ചിമ്മുകപോലും ചെയ്യാതെ..

മാവിക്കോ തിരിഞ്ഞു വില്ലു കുലച്ചു രണ്ടു അസ്ത്രങ്ങൾ പായിച്ചു.. അത് രണ്ടും വയലിനും മീനാക്ഷിയും കിടന്ന കൂടുകൾ തകർത്തു..

അവർ രണ്ടുപേരും ഇറങ്ങി വന്നു..

മാവിക്കോ മുൻപിൽ നിന്നു റോഷനെ നോക്കി.. അവൻ അവളെ കെട്ടിപിടിച്ചു പൊക്കി എടുത്തു… മുറുക്കെ പുണർന്നു അവളെ..

“പപ്പാ.. ഐ ലവ് യു…”

അവൾ ഡിസ്ട്രോയെർ നിലത്തേക്ക് ഇട്ടു അവളുടെ പപ്പയെ മുറുക്കെ കെട്ടിപിടിച്ചു.

“ലവ് യു…..മോളെ… എന്റെ അഭിമാനം ആണ് നീ..”

അവൻ നിറഞ്ഞ കണ്ണുകളോടെ അവളെ മുറുക്കെ കെട്ടിപിടിച്ചു..

“എന്റെ മകൾ..”

അവൻ മീനുവിനെ നോക്കി.. അവൾ കണ്ണുകൾ വിടർത്തി അവളുടെ അടുത്ത് വന്നു.. റോഷൻ അവളെ നിലത്തു നിർത്തി..

മീനു അവളെ കെട്ടിപിടിച്ചു നിറുകയിൽ ചുംബിച്ചപ്പോൾ അവൾ മീനുവിനോട് ചേർന്ന് നിന്നു..

പെട്ടെന്നാണ് റോഷൻ അത് ഓർത്തത്..

“ലിസ??????”

അവൻ അലറിക്കൊണ്ട് ഓടി ചെന്നു.. ഒരു പാറക്കെട്ടിന്റെ താഴെ ലിസ കിടക്കുന്നുണ്ടായിരുന്നു.. ചോര വാർന്നു പൊയ്ക്കൊണ്ടിരുന്നു.. നെഞ്ചിൽ മുറിവ്.. ദേഹത്തൊക്കെ ആക്സിഡന്റ് ഉണ്ടായപ്പോൾ പറ്റിയ മുറിവുകൾ ഉണ്ട്..

അവളുടെ തല എടുത്തു മടിയിൽ വച്ച് റോഷൻ അവളെ കുലുക്കി വിളിച്ചു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.