നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395332

“എല്ലാം ഞാൻ കാരണം ആണ്.. ഈ ശക്തി അതൊരു ശാപം ആണ്.. എനിക്ക് വയ്യ.. മടുത്തു…”

അവൻ മുൻപോട്ട് ചെന്ന് നിലത്തിരുന്നു മെറിന്റെ മടിയിൽ നെറ്റി വച്ച് കരഞ്ഞു..
മെറിൻ ഒന്ന് പകച്ചു എങ്കിലും അവൾ അവന്റെ തല കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി..

റോഷൻ കരയുകയായിരുന്നു.. അവൻ കരഞ്ഞോട്ടെ എന്ന് അവരും ചിന്തിച്ചു.. ആരും ഒന്നും മിണ്ടിയില്ല.. തോൽവി അവനെ സാരമായി ബാധിച്ചിരിക്കുന്നു.

അൽപ നേരം ഇരുന്നു അവൻ തലപൊക്കി..

“ഞാൻ മരിച്ചാൽ നിങ്ങൾക്ക് ഒക്കെ സമാധാനമായി ജീവിക്കാം എന്ന് തോന്നുന്നു…”

അവൻ പറഞ്ഞു നിർത്തിയതും പടക്കം പൊട്ടും പോലെ ഒരു ശബ്ദം കേട്ടു അർച്ചനയും അനാബെല്ലും ഞെട്ടി..

“ചേച്ചി….?”

അവൻ മുഖം ഒരു ഭാഗം പൊത്തി മെറിനെ നോക്കിയത് കണ്ടപ്പോൾ ആണ് മെറിൻ അവന്റെ മുഖം അടച്ചു അടിച്ചത് ആണെന്ന് അവർക്ക് മനസിലായത്..

“ഞാൻ…”

അവൻ പറഞ്ഞതും അവൾ ഒരെണ്ണം കൂടെ റോഷന്റെ മുഖത്തിനിട്ട് കൊടുത്തു..

“ചേച്ചി.. എന്താ… “

“മാറി നിൽക്കടീ…!!!”

അർച്ചന ഞെട്ടി മുൻപോട്ട് വന്നതും മെറിൻ അവളെ നോക്കി അലറി.. അവൾ പുറകോട്ട് ചാടി..

“നിനക്ക് മരിക്കണോടാ…? മരിക്കണോ നിനക്ക്…?”

മെറിൻ അവന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അലറുകയായിരുന്നു.. അവളുടെ വയറിലെ കെട്ടിൽ ചുവന്ന നിറം പടരുന്നത് അവൾ ശ്രദ്ധിച്ചില്ല..

“പറയടാ.. മരിക്കണോ നിനക്ക്..? നീ ആരാടാ..??”

അവളുടെ ചോദ്യം കേട്ട് റോഷൻ പതറി.. അവളെ ഇങ്ങനെ ആരും കണ്ടിട്ടില്ല..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com