നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

ആരും ഇല്ല..

“മൈൻഡ് ഗെയിംസ്…”

വയലിൻ അത് പറഞ്ഞപ്പോൾ റോഷൻ ഓർത്തത് ഡാർക്ക് എയ്ഞ്ചൽ അവനോടു കളിച്ച കളികളാണ്.. അവരെ എല്ലാം അവരുടെ ലിമിറ്റിലേക്ക് തള്ളി വിട്ട അവളുടെ മൈൻഡ് ഗെയിംസ്..

ഇപ്പോൾ വീണ്ടും ഒരാൾ.. അതിൽ ശക്ത ഇവൾ തന്നെയാകും..

“ബെർനെറ്റ്…….??? “

അവൻ ഉറക്കെ വിളിച്ചു… ആ ശബ്ദം അലയടിച്ചു തിരിച്ചു വന്നു.. ഒരു അനക്കവും ഇല്ല.. ലാവാ കുത്തി വീഴുന്ന ശബ്ദം മാത്രം..

മിന്നൽ പോലെയാണ് അവന്റെ നേരെ ഒരു സ്പിയർ പാഞ്ഞു വന്നത്.. അത് അവൻ പിടിച്ചെടുത്തു.. ഒന്ന് ചുഴറ്റി വന്നയിടത്തേക്ക് തന്നെ വലിച്ചെറിഞ്ഞു…

അവിടെ നിന്നും ഒരു അലർച്ച കേട്ടു.. ഒരു പെണ്ണിന്റെ കരച്ചിൽ..

“നീ നീയെന്നെ….”

ഒരു പെണ്ണ് തേങ്ങി കരയുന്നു.. ശബ്ദം മാത്രം..

വയലിൻ അവനെ നോക്കി.. അവൻ മുൻപോട്ട് നടന്നു..

പടികൾ കയറി.. ഒരു ക്ഷേത്രം പോലെയൊരു നിർമിതിയിലേക്ക് ആണ് അവർ എത്തിയത്.. ഒരു വലിയ ബലിക്കല്ല് അവിടെ ഉണ്ടായിരുന്നു.. തിളങ്ങുന്ന ചില്ലുകൊണ്ടു ഉണ്ടാക്കിയതുപോലെ ഉള്ള കല്ല്.. അതിൽ പലതരം എഴുത്തുകൾ..

“അതിൽ കിടത്തി വേണം ബലി കൊടുക്കാൻ.. അതിന് ശേഷം അതിന്റെ പാത്തിയിൽ കൂടെ ഒഴുകുന്ന രക്തം കുടിക്കുന്നതോടെ അവൾ പൂർവാധികം ശക്തിയിൽ എത്തും.. ആ കല്ലിന് ലക്ഷക്കണക്കിന് ആത്മാക്കളുടെ ശക്തിയുണ്ട്.. അതൊക്കെ അവളിലേക്ക് കയറും. അതിന് സമ്മതിക്കരുത്…”

വയലിൻ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു അവനോടു വേറെ എന്തോ പറയാൻ വന്നു..

“ആആആആ….”

വയലിൻ ഒരു അലർച്ചയോടെ തെറിച്ചു പോകുന്നതാണ് അവൻ കണ്ടത്… ഞെട്ടി നോക്കിയ അവൻ കണ്ടു.. ബലിപീഠത്തിന്റെ അപ്പുറം അവൾ.. ബെർനെറ്റ്..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.