നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

എലാക്കേൽ അവളെ കൊണ്ടുപോയി ബലിക്കല്ലിൽ കിടത്തി..

അവളുടെ ദേഹത്തെ വസ്ത്രം വലിച്ചു ഊരി.. അവളുടെ ദേഹത്തേക്ക് എന്തോ എടുത്തു ഒഴിച്ച ശേഷം അവളുടെ തലയിലേക്ക് ഒരു കിരീടം വച്ച് കൊടുത്തു..

അവളെ ഒരു വെളുത്ത തുണി പുതപ്പിച്ചു.. അതിന് ശേഷം അത് ലിസയുടെ ദേഹത്ത് ചുറ്റി.

എലാക്കേൽ റോഷനെ ഒന്ന് നോക്കിയ ശേഷം വലിയൊരു വാൾ എടുത്തു റോഷനെ നോക്കിക്കൊണ്ടു തന്നെ അവളുടെ അടുത്തേക്ക് ചെന്നു..

റോഷൻ കണ്ണ് ചിമ്മി… തളർച്ച..

“ഈ ബലി തടസപ്പെടരുത്..”

അവൾ ആരോടോ പറഞ്ഞപ്പോൾ പത്തോളം ആളുകൾ ക്ഷേത്രത്തിന് പുറകിൽ നിന്നും വന്നു. പത്തടിയോളം പൊക്കം ഉള്ള ആളുകൾ. കയ്യിൽ അറക്കുന്ന വാളുകൾ.. ചുറ്റികകൾ..
അവർ വന്നു റോഷന്റെ മുൻപിൽ നിന്നു..

“ഹു ആം ഐ…?”

അവൻ വീണ്ടും അവനോടു തന്നെ ചോദിച്ചു… അവന്റെ കയ്യിലെ വള ചുട്ടു പഴുത്തു.. അതിൽ നിന്നുള്ള ചൂട് അവന്റെ ദേഹത്തേക്ക് കയറി.. കണ്ണിൽ നിന്നും തീ വരുന്നത് പോലെ…

“ആആആആആആആആ….”

അവൻ ശക്തമായി അലറി.. ആ ആലർച്ച അണ്ടർ വേൾഡ് മുഴുവൻ മുഴങ്ങി.. എന്തോ ജപിച്ചു ലിസയെ വെട്ടാൻ വാൾ പൊക്കിയ എലാക്കേൽ ഒന്ന് നിന്നു..

“ക്വീൻ എലാക്കേൽ.. ഞാൻ ആരാണെന്നു നിനക്ക് അറിയുമോ..?”

അവൻ അവളോട് ചോദിച്ചു… അവൾ അവനെ സംശയത്തോടെ നോക്കി..

“അറിയുമോ ഞാൻ ആരാണെന്ന്..???”

അവൻ അലറിക്കൊണ്ട് കൈ മുകളിലേക്ക് നീട്ടി.. അത് കണ്ടപ്പോൾ അവൾ ചിരിച്ചു..

“നീ ആരായാലും ഗോഡ് വെപ്പൺ ഇവിടെ വരില്ല…”

അവൾ അവനോട് പറഞ്ഞു…

“അറിയാം.. ഗോഡ് വെപ്പൺ വരില്ല.. പക്ഷെ ഡിസ്ട്രോയെർ വരും.. ഞാൻ വിളിച്ചാൽ വരും.. ഏതു സ്ഥലത്തേക്കും.. യു നോ വൈ..? ബികോസ് ആം ദി ആൾമൈറ്റി കിംഗ് യു ബിച്ച്…”

അവൻ അലറിക്കൊണ്ട് കൈ പൊക്കി ശക്തമായി വലിച്ചു.. അതി ഭീകരമായ ഒരു മിന്നലോടെ അവന്റെ കയ്യിലേക്ക് ഡിസ്ട്രോയർ വരുന്നത് ഞെട്ടലോടെ ആണ് എലാക്കേൽ കണ്ടത്… അവന്റെ കയ്യിൽ നിന്നും ചങ്ങല അഴിഞ്ഞു വീണു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.