നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

“എൽവിഷ് ബ്ലേഡ്…? അപ്പോൾ നീ എൽഫ് ആണ്…? അല്ലെ.. ഒരു എൽവിഷ് പെണ്ണിന് ഭൂമിയിൽ എന്ത് കാര്യം..?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു കൊച്ചു പുഞ്ചിരി വിടർന്നു..

“ഇനി പറ.. എന്റെ സഹായം വേണ്ടേ നിനക്ക്..?”

അവൾ അവനോടു ചോദിച്ചു..

“വേണ്ട..”

അതും പറഞ്ഞു അവൻ കാറിൽ കയറി വണ്ടി ഓൺ ആക്കി..

“അഹങ്കാരി!….പിതാവേ.. എനിക്ക് അങ്ങയോട് ദേഷ്യം തോന്നുന്നു.. എന്നെ ഇവിടെക്ക് അയച്ചതിൽ..”

അവൾ പല്ലു ഞെരിച്ചു… വണ്ടി മുൻപോട്ട് പോയതും അവൾ മുൻപോട്ട് ഓടി ഇടത്തെ കൈ ബോണറ്റിൽ കുത്തി മലക്കം മറിഞ്ഞു അതിന്റെ മുൻപിൽ കയറി നിന്നു..

അവൻ വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്തു നിർത്തി..

അവൾ ഒന്നും മിണ്ടാതെ വന്നു ഡോർ തുറന്നു കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. വില്ല് എടുത്തു പുറകിൽ വച്ചു.

“എങ്ങോട്ടാണ് നീ..?”

അവന് ദേഷ്യം വന്നു..

“നീ പോകുന്ന ഇടത്തേക്ക്.. റെബേക്ക.. ദി ലൈബ്രറിയൻ. അവളെ കാണാൻ അല്ലെ നീ പോകുന്നത്..ഓർക്കുക.. ഒരു എൽവിഷ് സാന്നിധ്യം ഇല്ലെങ്കിൽ നീ പോകുന്ന കാര്യം നടക്കില്ല.. ഇനിയും സംശയം ഉണ്ടോ.?”

അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ അവൾ നിസ്സാരക്കാരി അല്ല എന്ന് ചിന്തിച്ചുകൊണ്ട് ഒന്നും മിണ്ടാതെ വണ്ടി മുൻപോട്ട് എടുത്തു..

മുൻപോട്ട് പോയ വണ്ടി അവൻ ഒരു സ്ഥലത്തു ഒതുക്കി നിർത്തി..
പെട്ടെന്ന് ആരും കാണാത്ത ഒരു സ്ഥലത്ത്.. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി..

“പരിചയപ്പെടുത്താൻ മറന്നു.. ഞാൻ വയലിൻ.. പ്രിൻസസ് വയലിൻ നൗറി എലാമേയേൽ.., എൽവിഷ് വേൾഡിൽ നിന്നും ആണ്..”

അവൾ അവനു നേരെ കൈനീട്ടി… അവൻ ആ കയ്യിൽ പിടിച്ചു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.