നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

പാഞ്ഞു വന്ന സ്പിയർ തട്ടി എലാക്കേലിന്റെ കയ്യിൽ നിന്നും വാൾ നിലത്തേക്ക് വീണു.. അലർച്ചയോടെ അവൾ തെറിച്ചു പോയി ഒരു തൂണും തകർത്താണ് നിലത്തേക്ക് വീണത്..

അവന്റെ മുൻപിൽ നിന്ന ആളുകളുടെ പുറകിലേക്ക് അവൻ എടുത്തു ചാടി.. തല തകർക്കാൻ വന്ന ഒരു ചുറ്റിക അവൻ കൈ കുറുകെ പിടിച്ചപ്പോൾ പാഞ്ഞു വന്നു അവന്റെ കയ്യിൽ വന്ന ഡിസ്ട്രോയറിൽ തട്ടി പൊട്ടിച്ചിതറി..

അവൻ ഡിസ്ട്രോയർ ആഞ്ഞു വീശി.. ഒരു വാൾ അല്ല.. നൂറു കണക്കിന് വാളുകൾ ഒരുമിച്ചു മുൻപോട്ട് പാഞ്ഞു ആളുകളുടെ ദേഹത്ത് കയറി..

അവൻ മിന്നൽ വേഗതയിൽ കൈ വലിച്ചപ്പോൾ ഡിസ്ട്രോയർ ഒരു വില്ല് ആയി മാറി.. അസ്ത്രങ്ങൾ മുകളിലേക്ക് ചീറി പാഞ്ഞു മുകളിൽ നിന്നും വലിയൊരു പാറക്കെട്ട് അവളുടെ ആളുകളുടെ ദേഹത്തേക്ക് വീണു.. അവരുടെ അലർച്ചകൾ അതിൽ മുങ്ങിപ്പോയി..

വീണ്ടും സർവശക്തിയിൽ വില്ല് കുലച്ച അവൻ ആ പാറക്കെട്ടിന് നേരെ മിന്നലിന്റെ അകമ്പടിയോടെ അസ്ത്രങ്ങൾ പായിച്ചു.. പാറക്കെട്ട് പൊട്ടിച്ചിതറി ഭസ്മം പോലെയായി..

ബോധം പോയതുപോലെ കിടന്ന ക്വീൻ എലാക്കേൽ കണ്ണ് തുറക്കും മുൻപേ അവളുടെ മുൻപിലേക്ക് റോഷൻ ചാടി വന്നു..

അവന്റെ കയ്യിലെ ഡിസ്ട്രോയർ വലിയൊരു മഴുവിന്റെ രൂപത്തിൽ ആയിരുന്നു..

“മരണം.. അതാണ് നിനക്കുള്ള എന്റെ സമ്മാനം…”

എഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ വയറിൽ ചവുട്ടി പിടിച്ചു അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ പേടി നിറഞ്ഞു… പക്ഷെ പെട്ടെന്ന് അവൾ പുഞ്ചിരിച്ചു..

“മരിക്കാം .. പക്ഷെ നിനക്ക് എതിരെയുള്ള വജ്രായുധം എന്റെ കയ്യിൽ ഉള്ളപ്പോൾ ഇല്ല.. നീയാണ് മരിക്കുക..”

അവളുടെ മറുപടി അവനിൽ സംശയം ഉണ്ടാക്കിയതും മുകളിൽ നിന്നും മിന്നൽ പോലെ ഒരു രൂപം താഴേക്ക് വന്നു.. ആ രൂപം എലാക്കേലിന്റെ ശരീരത്തിന്റെ ഇരുവശത്തും കാലുകൾ ഊന്നി അവന്റെ മുൻപിൽ നിന്നു… നിലമൊന്നു കുലുങ്ങി..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.