നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395289

B24, Shobha Apartments, Kochi

“ചേച്ചി.. മീനു…എന്റെ മീനു.. അവളെ കൊണ്ടോയി ചേച്ചി.. എന്റെ ദേവീ… “

അർച്ചന കരഞ്ഞു കൊണ്ട് മെറിനെ കെട്ടിപിടിച്ചു.

മെറിനും കരയുകയായിരുന്നു.. നിലത്തു നിന്നും എഴുന്നേറ്റ് ഭിത്തിയിൽ ചാരി ഇരുന്ന അനാബെൽ അനങ്ങാതെ ഇരുന്നു… അവൾക്കും നടന്നത് വിശ്വസിക്കാൻ ആയില്ല.. ഇവിടെ ഒരു ശക്തിയും വരില്ലായെന്നു പറഞ്ഞ മേയ്‌വൂൺ ക്വീനിന്റെ വാക്കുകൾ അവൾ ഓർത്തു..

കരച്ചിലുകൾ മാത്രം ബി24 ഫ്ലാറ്റിൽ മുഴങ്ങി കേട്ടു.. നിസ്സഹായാർ ആയിരുന്നു അവർ.. റോഷനെയും ലിസയെയും വിളിച്ചിട്ടും മറുപടി ഇല്ല.

***

Planet Meyvoon

“അമ്മേ.. പോകാം അമ്മെ..? പ്ലീസ്…?ദേഷ്യപ്പെടല്ലേ..”

ട്രിനിറ്റി നിലത്തേക്ക് ഇരുന്നു മുട്ടുകുത്തി… അമ്മയുടെ മുൻപിൽ കൈകൂപ്പി. ക്വീൻ അവളെ നോക്കി.. സങ്കടമാണ്.. അവളുടെ ഭർത്താവിന്റെ ജീവൻ പോകുമോ എന്ന ഭയം..

“രാജകല്പന ധിക്കരിക്കാൻ കഴിയുമോ നമുക്ക്..? ഇപ്പോൾ നമ്മൾ പോയാൽ നമ്മൾ അവനെ അപമാനിക്കുന്നതിന് തുല്യം അല്ലെ..? അതുകൊണ്ടാണ് മോളെ.. ഞാൻ അവന്റെ അമ്മയല്ലേ.. “

ക്വീൻ ചോദിച്ചപ്പോൾ അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. അവൾ തലകുനിച്ചു.

“കരയല്ലേ അമ്മേ.. പപ്പാ അല്ലെ.. എന്റെ പപ്പാ ശക്തൻ ആണ്.. അമ്മ കരയല്ലേ..”

മാവിക്കോ ട്രിനിറ്റിയുടെ തല പിടിച്ചു നെഞ്ചിനോട് ചേർത്ത് പിടിച്ചു..

ക്വീൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. അവൻ പോകരുത് എന്ന് പറഞ്ഞതിനെ ധിക്കരിക്കാൻ വയ്യ.. പക്ഷെ മകന്റെ ജീവൻ അപകടത്തിലും ആണ്..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com