നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

“മോശം വാർത്തയാണ്….നമ്മൾ കരുതിയത് ശരിയാണ്.. പക്ഷെ ഡാർക്ക് വേൾഡിലെ ക്വീൻ അല്ലായിരുന്നു അത്…നമുക്ക് തെറ്റ് പറ്റി..”

ഇഗ്ഗിയാത്തിയാന പറഞ്ഞത് കേട്ടപ്പോൾ മേയ്‌വൂൺ ക്വീൻ അവളെ സംശയത്തോടെ നോക്കി..

“ക്വീൻ എലാക്കേൽ.. അവൾ തിരികെ വന്നിരിക്കുന്നു…”

അത് കേട്ടതും മേയ്‌വൂൺ ക്വീൻ ഒന്ന് വിറച്ചു…

“അതെങ്ങനെ..? അവളുടെ ആത്മാവ് ബന്ധനത്തിൽ ആയിരുന്നില്ലേ…?”

അവൾ പകപ്പോടെയാണ് ചോദിച്ചത്.

“ആയിരുന്നു.. ഒരു മനുഷ്യ സ്ത്രീയാണ് അവളെ മോചിപ്പിച്ചത്.. അവൾ എലാക്കേലിനെ സ്വന്തം ശരീരം കൊടുത്തു ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു.. അവൾ മീനാക്ഷിയെ കൊണ്ടുപോയി.. കൂടെ.. മോണാലിസ എന്ന റോഷന്റെ കൂട്ടുകാരി.. അവൾ കന്യകയാണ്…”

അത് കേട്ടതോടെ ക്വീനിന്റെ പതർച്ച പൂർണം ആയി.. അവൾ തളർന്നു ഇരുന്നു..

“അപ്പോൾ..?”

“അതെ.. അണ്ടർവേൾഡ് ആണ്.. നമുക്ക് പോകാൻ കഴിയാത്ത ഒരിടം.. ജൂണിനും കഴിയില്ല…നീ ബന്ധിച്ച ഇടത്തിലേക്ക് പോയാണ് അവൾ മീനാക്ഷിയെ കൊണ്ടുപോയത്.. അതിന് അർഥം അവൾ ശക്തയാണ്. നിയന്ദ്രിക്കാൻ ആകാത്ത വിധം ശക്ത..”

ഇഗ്ഗിയാത്തിയാന പറഞ്ഞപ്പോൾ ക്വീൻ ജൂണിനെ നോക്കി.. അവളും നിരാശയിൽ ആയിരുന്നു..

“ഇനി എന്ത് ചെയ്യും..എന്റെ മകൻ….”

“ഒന്നും ചെയ്യാനില്ല.. പക്ഷെ ഇതോടെ നിന്റെ മകൻ ശരിക്കും ആരാണെന്നു നീ കാണും മെർസാനിയത്തി… “

ക്വീൻ ഓഫ് ഓൾ ക്വീൻ പറഞ്ഞതിന്റെ അർഥം അവൾക്ക് മനസിലായില്ല.. അവൾ കരയുകയായിരുന്നു..

***

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.