നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

B24, Shobha Apartmentx Kochi

“ലിസ എവിടെ എന്ന് ചോദ്യം വന്നു തുടങ്ങി… ഞാൻ എന്ത് പറയും മെറിൻ..?”

അനാബെൽ മെറിനോട് ചോദിച്ചപ്പോൾ അവൾ കണ്ണടച്ചു കിടന്നു..

വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു അവർ മൂവരും..

ലിസ എവിടെ ആണെന്ന് പോലും അറിയില്ല..മീനുവും..

അവരെ തിരഞ്ഞു പോയ റോഷൻ എവിടേക്ക് പോകും എന്നും അവർക്ക് അറിയില്ല.. പക്ഷെ മാഗ്നം 44 കൊണ്ട് വെടി കൊണ്ടിട്ടും എണീറ്റ് വന്നവൾ മനുഷ്യൻ അല്ലായെന്നു അവർ മനസിലാക്കിയിരുന്നു..

ഒറ്റ നോട്ടത്തിൽ ആണ് അവൾ മീനാക്ഷിയെ ബോധം കെടുത്തിയത്..

“അവൾ വരുമെന്ന് പറ.. എനിക്ക് വിശ്വാസം ഉണ്ട്.. അവൻ കൊണ്ടുവരും അവരെ…”

മെറിൻ കണ്ണ് തുറന്നു അനായെ നോക്കി… അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു.

***

Somewhere in Kochi

റോഷൻ കൈ ചുരുട്ടി പിടിച്ചു നിന്നു..

“നിന്നെ തേടി വരുന്നു ഞാൻ.. “

അവൻ മെല്ലെ പറഞ്ഞു.. പല്ലുകൾ ഞെരിച്ചുകൊണ്ട്.

“ഹേയ്…”

വിളി കേട്ട് റോഷൻ ഞെട്ടി തിരിഞ്ഞു നോക്കി.. അവൻ ഒരു നിമിഷം അത്ഭുതത്തോടെ നിന്നു.. എന്നാൽ അവന്റെ കയ്യിലെ ഡിസ്ട്രോയർ അവൻ നീട്ടി വാൾ ആക്കി പിടിച്ചു..

“ഞാൻ ശത്രു ഒന്നും അല്ല.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമല്ല..”

“വാട്ട്….?”

അവൻ ഇളം നീല ഗൗണും അതിന്റെ മുകളിൽ തുകൽ വേഷവും ധരിച്ചു അരക്കെട്ടിലെ ബെൽറ്റിൽ ഇരു വശത്തും വാളുകൾ തൂക്കി പുറകിൽ ഒരു വില്ലും അവനാഴിയും കൊളുത്തി നിൽക്കുന്ന യുവതിയെ നോക്കി..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.