നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

“അവൾക്ക് എന്തൊക്കെയോ മന്ത്രവാദം അറിയാം.. ഒറ്റക്ക് സംസാരിക്കാറുണ്ട്.. ആരോ അവളുടെ ഒപ്പം ഉള്ളതുപോലെ..ഞങ്ങൾക്ക് പേടിയാണ് അവളെ.. ഇതിന് മുൻപേ ഇന്ത്യയിലേക്ക് വന്ന ക്വീൻ എവിടെയോ പോയി.. അതൊരു മനുഷ്യ സ്ത്രീ അല്ല എന്ന് ആയിരുന്നു പറച്ചിൽ..
ഞങ്ങൾക്ക് അറിയില്ല.. എലീസയെ കൊന്നത് ആ ക്വീൻ ആണെന്ന് എല്ലാവരും പറയുന്നു.. അതൊരു ഏലിയൻ ആയിരുന്നു എന്നാണ് അറിവ്…ഈ ക്വീൻ അതുപോലെ എന്തോ ആണ്..”

അവൾ വീണ്ടും പറഞ്ഞു.. അവൾ പറഞ്ഞത് സ്കാർലെറ്റിനെ ആണെന്ന് റോഷന് മനസിലായി.

“നിനക്ക് ഈ അണ്ടർവേൾഡ് എവിടെ ആണെന്ന് അറിയാമോ..?”

അവൻ അവളെ നോക്കി… അതിശയം..

“അണ്ടർവേൾഡ്? എനിക്ക് അറിയില്ല.. കേട്ടിട്ട് പോലും ഇല്ല, സിനിമകളിൽ അല്ലാതെ…”

അവൾ കൈ മലർത്തി. അവൻ നിരാശയോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

കോവണി കയറി മുകളിൽ എത്തി..

ബങ്കർ അടച്ചു ചെന്ന് കാറിൽ ഇരുന്നു.. വണ്ടി മുൻപോട്ട് എടുത്തു.. കുറച്ചു മുൻപോട്ട് ഓടിയ വണ്ടി നിർത്തി അവൻ സ്റ്റിയറിംഗ് വീലിൽ തലവച്ചു കിടന്നു..

പെട്ടെന്നാണ് അവനൊരു കാര്യം ഓർത്തത്.. മെറിൻ പറഞ്ഞ ഒരു കാര്യം..

അവൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.. ജാക്കറ്റ് ഊരിമാറ്റി.. കൈകളിലേക്ക് നോക്കി..

രണ്ടു വളകൾ ഒരുമിച്ചു ചേർന്ന വലത്തേ കൈ.. അതിൽ ഒരു വള എപ്പോഴും ഇങ്ങോട്ടും പോകാൻ കഴിയുന്ന കഴിവ് തരുന്നത്..

രണ്ടാമത്തേത് ഏതു സാഹചര്യത്തിലും എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുന്നത്.. അതെ..

അവൻ ആകാശത്തേക്ക് കൈ നീട്ടി.. ഒരു മിന്നലോടെ ഡിസ്ട്രോയെർ അവന്റെ കയ്യിലേക്ക് വന്നു… അവൻ അത് കയ്യിൽ എടുത്തു ഉയർത്തിപ്പിടിച്ചു കണ്ണടച്ചു നിന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.