നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

അവളുടെ സാധാരണയിൽ കൂടുതൽ നീളമുള്ള മൂക്കും നീണ്ടു അറ്റം കൂർത്ത ചെവികളും ഒഴിച്ചാൽ അവൾ ഒരു മനുഷ്യ സ്ത്രീ തന്നെ ആയിരുന്നു.. അസാധാരണമായ സൗന്ദര്യം..

“നീയാരാ..?”

അവൻ പുരികം പൊക്കി അവളോട് ചോദിച്ചു..

“ഞാൻ ആരും ആയിക്കോട്ടെ.. നിന്റെ ശത്രു അല്ല ഞാൻ.. എന്ന് കരുതി മനുഷ്യരെ എനിക്ക് ഇഷ്ടവും അല്ല.. വിശ്വസിക്കാൻ കഴിയാത്തവർ ആണ് നിങ്ങൾ.. പക്ഷെ ഞാൻ വന്നത് നിന്നെ സഹായിക്കാൻ ആണ്..”

അവൾ പറഞ്ഞത് കേട്ടപ്പോൾ റോഷൻ അവളെ നോക്കി.. ഏതോ രാജകുമാരി ആണെന്ന് തോന്നി.. അഹങ്കാരം ആണോ അനുഭവം ആണോ… അവളുടെ മുഖത്ത് ദേഷ്യം ആണ്.. ആരോ നിർബന്ധിച്ചു വിട്ടത് പോലെ..

“എനിക്ക് നിന്റെ സഹായം വേണ്ടെങ്കിലോ..?”

അവൻ അവളോട് ചോദിച്ചു.. പെട്ടെന്ന് അവളുടെ മുഖം മാറി.. അതിശയത്തോടെ അവൾ അവനെ നോക്കി..

“ഞാൻ വന്ന കാര്യം….”

“നീ വന്നത് എന്തിന് ആണെങ്കിലും എനിക്ക് അറിയണം എന്നില്ല.. പിന്നെ ഞാൻ ആരാണെന്നു നിനക്ക് അറിയാം.. എനിക്ക് സഹായത്തിന് വിളിച്ചാൽ വരാൻ കുറെ ആളുകൾ ഉണ്ട്..”

അവൻ മറുപടി കൊടുത്തുകൊണ്ട് കാറിന്റെ വാതിൽ തുറന്നു.. അവൾ അവനെ ഇരുത്തി നോക്കി. ദേഷ്യം ആണ് മുഖത്ത്. കവിളുകൾ ചുവന്നു.

“എന്നെ ധിക്കരിച്ചാൽ… ആരാണെന്നു ഞാൻ നോക്കില്ല..”

അവൾ ഒരു വാൾ വലിച്ചെടുത്തു അവന് നേരെ നീട്ടി.. അവൻ ചിരിച്ചു.. പെട്ടെന്ന് അവന്റെ കണ്ണുകൾ അവളുടെ വാളിൽ ശ്രദ്ധിച്ചു..

മാവിക്കോയുടെ കയ്യിൽ ഉള്ള വാളിന്റെ വശങ്ങളിൽ ഉള്ള ഏതോ ലിപിയിൽ ഉള്ള എഴുത്ത്.. മാവിക്കോ ആ വാൾ ആര് കൊടുത്തത് ആണെന്നും എവിടെ നിന്നും ആണെന്നും അവനോടു പറഞ്ഞിരുന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.