നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

അതോടെ അവളുടെ ശല്യം തീർന്നു.. പക്ഷെ ഭൂമി ക്ഷയിച്ചു.. മറ്റുള്ളവർ വന്നു ഭൂമിയെ ആക്രമിച്ചു കൊണ്ടിരുന്നു.. മനുഷ്യരെ എല്ലാം കൊന്നൊടുക്കി.. സ്വർണം മുഴുവൻ കൊണ്ടുപോയി. തകർത്തു പൊടി ആക്കിയ ഭൂമിയിൽ വീണ്ടും മനുഷ്യർക്ക് കാടിനെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥ വന്നു… “

റെബേക്ക പറഞ്ഞു നിർത്തി അവരെ നോക്കി…

“അവൾ ശക്തി സംഭരിക്കുകയായിരുന്നു.. പക്ഷെ അവൾ ഭൂമിയിൽ എത്തണം എങ്കിൽ അവൾക്ക് ഒരു ശരീരം വേണമായിരുന്നു.. അതും കന്യകയായ ഒരു മന്ത്രവാദിനിയുടെ…
അവളെ ബന്ധിച്ച എൽഫ് ലോർഡ് കൊടുത്ത വരം ആണത്.. പൂർണ മനസോടെ ആരെങ്കിലും അവളുടെ ജീവൻ കൊടുത്താൽ അവൾക്ക് ആ ശരീരം ഉപയോഗിക്കാം.. അങ്ങനെ അയാൽ..

അവൾ ഒരു പ്രേതെക ബലിയിലൂടെ ഒരു കന്യകയെ അണ്ടർവേർഡിൽ വച്ച് കൊന്നു അവളുടെ രക്തം കുടിക്കും.. അതോടെ അവളുടെ ശക്തി എല്ലാം അവളിലേക്ക് വരും…പിന്നെ അവൾ ഈ ലോകം മുഴുവൻ തരിപ്പണമാകും..”

റെബേക്ക പറഞ്ഞു നിർത്തിയപ്പോൾ റോഷൻ ഞെട്ടി.. ലിസ…? അപ്പോൾ അവൾ ലിസയെ കൊണ്ടുപോയത് ബലി കൊടുക്കാൻ ആണ്..

“സമയം അവൾക്ക് അനുകൂലം ആണ്.. ഏഴു നാഴികക്ക് അപ്പുറം ഭൂമി പ്രേതെക ഒരു ഭാഗത്തേക്ക് ചലിക്കും.. ആ സമയം അവൾക്ക് ബലി നടത്തിയാൽ അവളുടെ ശക്തി എല്ലാ ലോകവും മുടിക്കാൻ പാകത്തിന് ആയി തീരും.. “

അവൾ പറഞ്ഞു നിർത്തി…

“അപ്പോൾ നിലവിൽ അവൾക്ക് ശക്തി കുറവാണ് എന്നാണോ..? എനിക്ക് അവളുടെ മുൻപിൽ നിൽക്കാൻ ആയില്ല…”

റോഷൻ റെബേക്കയെ നോക്കി..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.