നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395331

അവൻ ഞെട്ടി എഴുന്നേറ്റ് ഇരുന്നു.. എന്തിലോ പൊതിഞ്ഞിരിക്കുന്നു.. അതവൻ വലിച്ചു മാറ്റി.. ബ്ലാങ്കെറ്റ് ആണെന്ന് മനസിലായി.. അർച്ചനയുടെ മുഖമാണ് അവസാനം കണ്ടത്.

അവൻ ദേഹത്ത് തപ്പി നോക്കി.. മുറിവുകൾ ഒന്നുമില്ല.. വേദന ഇല്ല.. നല്ല ശക്തി തോന്നുന്നുണ്ട്..

അർച്ചന വേണ്ടത് ചെയ്തു എന്നവൻ മനസിലാക്കി.. വേഗം തന്നെ എഴുന്നേറ്റ് മെല്ലെ ഡോർ തുറന്നു.

ഡോർ തുറന്ന ശബ്ദം കേട്ടതും മൂന്ന് പേരും ഒരുമിച്ചു തലപൊക്കി നോക്കി..

ഷർട്ട് ഇടാതെ നിന്ന അവന്റെ ദേഹത്ത് ഒരു പാട് പോലും ഇല്ല.. കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഒന്ന് മുറുക്കിയത് പോലെ..

“ഏട്ടാ…..”

അർച്ചന ഓടിവന്നു അവന്റെ നെഞ്ചിലേക്ക് വീണു.. അവൻ അവളെ ചുറ്റി പിടിച്ചു..

“ന്റെ മീനൂനെ കൊണ്ടോയി ഏട്ടാ… അവളെ കൊണ്ടുപോയി…”

അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവനെ അള്ളിപ്പിടിച്ചു.. അവൻ ശക്തമായൊന്നു ഞെട്ടി…

“വാട്ട്…???”

അവൻ പതർച്ചയോടെ മെറിനെ നോക്കി.. അവളുടെ മുഖത്ത് സങ്കടം ഇരമ്പുന്നത് കണ്ടു..

“ആര്..? ആര് കൊണ്ടുപോയെന്നു..???”

അവൻ അലറുന്ന പോലെ ആണ് ചോദിച്ചത്..

“ചുവന്ന കണ്ണുള്ള ഒരു പെണ്ണ്. മെറിൻ ചേച്ചി ആ ഗൺ വച്ച് വെടി വച്ചിട്ടും അവൾ മരിച്ചില്ല ഏട്ടാ.. മീനു അവളുടെ മുൻപിൽ ഒന്നും ചെയ്യാൻ ആയില്ല അവൾക്ക്..”

അർച്ചന വിങ്ങിപൊട്ടി.. റോഷൻ നിസ്സഹായതയോടെ തല താഴ്ത്തി.. അവൾ തന്നെയാണ് അതെന്ന് അവന് മനസിലായി.

“റോഷൻ..? ലിസ എവിടെ..? നിനക്ക് എന്താണ് പറ്റിയത്..?”

അനാബെൽ സെറ്റിയിൽ നിന്നും എഴുന്നേറ്റു..

“അവളെയും കൊണ്ടുപോയി.. അവൾ ജീവനോടെ ഉണ്ടോ എന്ന് പോലും.. എനിക്ക്….അതെ പെണ്ണ്.. അതൊരു മനുഷ്യൻ ഒന്നുമല്ല..”

ഇടറിയ തൊണ്ടയോടെ അവൻ പറഞ്ഞു.. അത് കേട്ടതും അനാബെല്ലും മെറിനും പരസ്പരം നോക്കി.. അർച്ചന ഞെട്ടി അവനിൽ നിന്നും അകന്നു നിന്ന് അവനെ നോക്കി..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com