നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

റോഷനും വയലിനും അവർ ഒരു ഇരയെ അല്ലായിരുന്നു.. പത്തു മിനിറ്റിനകം നൂറോളം ആളുകൾ ഉടൽ മുറിഞ്ഞു കിടന്നു..

“മുൻപിൽ വാ…”

അവൻ അലറി വിളിച്ചതും അവന്റെ തൊട്ടു മുൻപിലേക്ക് വന്ന ക്വീൻ എലാക്കേൽ അവന്റെ നെഞ്ചിൽ പിടിച്ചു ഒന്ന് തള്ളി.. അവൻ തെറിച്ചു വീണു..

“ഞാൻ ഇവിടെയുണ്ട്.. “

അവൾ അവളുടെ കഴുത്ത് ലക്ഷ്യം ആക്കി ചെന്ന വയലിന്റെ വെട്ടു വളരെ എളുപ്പത്തിൽ തടുത്ത ശേഷം അവനെ നോക്കി പറഞ്ഞു. ഒരു കൊച്ചു ചിരിയോടെ..

പ്രിൻസസ് വയലിൻ പതറിയിരുന്നു.. ആ പതർച്ചയിൽ ശക്തമായ ഒരു അടി അവളുടെ നെഞ്ചിൽ ആണ് കൊണ്ടത്..

അവൾ അലർച്ചയോടെ തെറിച്ചു പോയി ഒരു തൂണിൽ അടിച്ചു നിലത്തേക്ക് വീണു..

കാറ്റിന്റെ വേഗതയിൽ ആണ് റോഷൻ അവളുടെ അടുത്തേക്ക് ചെന്നത്..
അവന്റെ വാളിന്റെ വെട്ടിൽ നിന്നും അവൾ വളരെ എളുപ്പത്തിൽ ഒഴിഞ്ഞ ഉടനെ അവൾ കാലുയർത്തി അവനെ ശക്തമായി ചവുട്ടി…

അവൻ അതിൽ നിന്നും വെട്ടിയൊഴിഞ്ഞു വീണ്ടും വാൾ ശക്തമായി വീശി.. അവൾ നിസ്സാരമായി അവന്റെ കയ്യിൽ കയറി പിടിച്ചു..

“നോക്ക് റോഷൻ.. എന്റെ മുൻപിൽ നിനക്ക് എന്നല്ല ആർക്കും പിടിച്ചു നിൽക്കാൻ ആകില്ല.. ഒന്നുകിൽ എന്റെ ആഗ്രഹങ്ങൾ നടത്തി നീ എന്റെ ഒപ്പം നിൽക്കുക.. അല്ലെങ്കിൽ മരിക്കുക.. നേരിട്ട് ഒരു യുദ്ധത്തിൽ നിനക്ക് എന്നെ തൊടാൻ ആകില്ല…”

അവൾ റോഷന്റെ കയ്യിൽ പിടിച്ചു കൊണ്ട് അത് പറഞ്ഞ ഉടനെ പാഞ്ഞു വന്ന വയലിന്റെ കഴുത്തിൽ പിടിച്ചു പൊക്കി.. അവളുടെ ശക്തിക്ക് മുൻപിൽ അവർ രണ്ടുപേരും ഒന്നും അല്ലായിരുന്നു..

“ലുക്ക് ഇൻ റ്റു മൈ ഐസ്… “

അവൾ അവരെ ബലമായി പിടിച്ചു അടുപ്പിച്ചു.. റോഷൻ ഇടത്തെ കൈകൊണ്ടു അവളെ അടിക്കാൻ ശ്രമിച്ചു എങ്കിലും അവൾക്ക് അത് കൊണ്ടില്ല..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.