നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

പക്ഷെ അവന് നിരാശ ആയിരുന്നു..

അവൾ അവനെ ആഞ്ഞു ചവുട്ടി.. അവൻ ആ കാലിൽ പിടിച്ചു പൊക്കി എടുത്തു ബെഡിലേക്ക് ആഞ്ഞൊരു അടി അടിച്ചു അവളെ..

“ആഹ്ഹ്ഹ്….”

കരച്ചിലോടെ അവളുടെ കയ്യിൽ നിന്നും ഗൺ വിട്ടുപോയി… അവൾക്ക് മയക്കം ബാധിച്ചതുപോലെ ആയി.

അവൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.. വലിച്ചു പൊക്കി.

“വേർ ഈസ് ക്വീൻ ബെർനെറ്റ്…?”

അവന്റെ ചോദ്യം കേട്ട് അവൾ ശ്വാസത്തിന് വേണ്ടി വാ പൊളിച്ചു..

“പറഞ്ഞാൽ നിന്നെ വിടാം..”

അവൻ അവളുടെ കയ്യിൽ നിന്നും വീണ ഗൺ എടുത്തു അവളുടെ നെറ്റിയിൽ മുട്ടിച്ചു.. ശാന്തമായ ഭാവം ആയിരുന്നു അവന്.

“ക്വീൻ.. ക്വീൻ എവിടെ ആണെന്ന് ആർക്കും അറിയില്ല….”

അവൾ മെല്ലെ പറഞ്ഞു.. അതോടെ റോഷൻ പിടി വിട്ടു.. ഗൺ എടുത്തു മാറ്റി.

“അവൾ.. അവൾ രണ്ടു പെൺകുട്ടികളെ കൊണ്ടുവന്നിരുന്നു.. അതിൽ ഒരാളുടെ നില അല്പം മോശം ആയിരുന്നു.. അവരെ അവൾ അവളുടെ റൂമിലേക്ക് കൊണ്ടുപോയി.. ഇവിടെ അല്ല.. വേറൊരു സ്ഥലത്ത്.

അവരെ കാണാതെ ഞങ്ങൾ റൂം തുറന്നു നോക്കിയപ്പോൾ റൂമിൽ ആരും ഉണ്ടായിരുന്നില്ല.. അവർ മാഞ്ഞു പോയതുപോലെ.. ആ പെൺകുട്ടികൾ അടക്കം…”

അവൾ പറഞ്ഞത് കേട്ടപ്പോൾ റോഷന്റെ മുഖം മാറി..

“ഇവർ ആണോ അത്…?”

അവൻ ഫോൺ എടുത്തു ഒരു ഫോട്ടോ അവളെ കാണിച്ചു.. അവൾ ഒന്ന് നോക്കി..

“ഒന്ന് ഇവൾ ആണ്.. മറ്റേ കുട്ടി ചോരമയം ഉണ്ടായിരുന്നു.. മുഖം കണ്ടില്ല..”

അവൾ മീനാക്ഷിയെ തൊട്ടു കാണിച്ചപ്പോൾ റോഷൻ ഒന്നും മിണ്ടിയില്ല.. അവൻ ബെഡിൽ ഇരുന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.