നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

തൂവെള്ള വേഷം.. പാറുന്ന മുടി. കണ്ണുകളിൽ അഗ്നി… ദേഹം മുഴുവൻ ഒഴുകി നടക്കുന്ന തീ..

“മീനു…?”

പതറിയ റോഷൻ മീനാക്ഷിയെ കണ്ടു ഡിസ്ട്രോയർ താഴ്ത്തി.. അവൾ അവനെ നോക്കി.. ഒരു പരിചയവും ഇല്ല..

“ഇത് മരിച്ചവരുടെ ഇടമാണ്.. നീ എന്തിന് ഇവിടെ വന്നു..? മരിക്കാൻ ആണെങ്കിൽ മരണം നിനക്ക് നൽകാം ഞാൻ..”

അവൾ കത്തുന്ന കണ്ണുകളോടെ മുരണ്ടുകൊണ്ടു അവനെ ദഹപ്പിക്കുന്നത് പോലെ നോക്കി..

പെട്ടെന്ന് അവളുടെ ദേഹം ഒന്ന് ജ്വലിച്ചു.. കയ്യിൽ ശക്തമായ എനർജി ലെവൽ വന്നതും അവൾ അലറിക്കൊണ്ട് കൈകൾ വീശി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ഒരു അടി അടിച്ചു… പന്ത് തെറിച്ചു പോകുന്നത് പോലെയാണ് റോഷൻ തെറിച്ചു പോയത്.. അത്രക്ക് ശക്തമായിരുന്നു ആ പ്രഹരം.. അവന്റെ അലർച്ച അവിടെ മുഴങ്ങി.

ഡിസ്ട്രോയർ കയ്യിൽ നിന്നും തെറിച്ചു പോയി.. റോഷൻ അടിച്ചു വീണത് ഒരു പാറക്കെട്ടിലേക്ക് ആണ്… ഞെട്ടലിൽ നിന്നും മോചിതൻ ആവുന്നതിനും മുൻപേ മീനാക്ഷി അവന്റെ നേരെ എടുത്തു ചാടി വന്നു…

അവൾ നിന്നയിടം ഒന്ന് കുഴിഞ്ഞു.

അവൾ ഒരു മുരൾച്ചയോടെ അവന്റെ കൈകൾ ഇരുകാലും വച്ചു ചവുട്ടി പിടിച്ചു.. അവൻ കൈ വലിക്കാൻ ശ്രമിച്ചു.. ഇല്ല കഴിയുന്നില്ല…

“അവന്റെ ഹൃദയം എനിക്ക് വേണം..”

എലാക്കേൽ എഴുന്നേറ്റ് ഒരു കത്തിയെടുത്തു മീനാക്ഷിക്ക് നേരെ എറിഞ്ഞത് അവൾ നോക്കുക പോലും ചെയ്യാതെ പിടിച്ചെടുത്തു..

എരിയുന്ന കണ്ണുകളോടെ അവൾ റോഷനെ നോക്കി..

“മീനു… നീ.? ഇത് ഞാൻ ആണ്..നിന്റെ റോഷു..അറിയില്ലേ..?”

അവൻ ശ്രമപ്പെട്ട് ചോദിച്ചു… വേദനക്കിടയിലും.

“മീനു…? അവൾ മരിച്ചു.. ഇത് ഞാൻ ആണ്.. നിന്റെ മരണം..”

അത് പറഞ്ഞ ഉടനെ അവൾ ആ കത്തി അവന്റെ നെഞ്ചിലേക്ക് ശക്തമായി കുത്തി.

റോഷന്റെ അലർച്ച അവിടെ മുഴങ്ങിയപ്പോൾ എലാക്കേൽ ഒരു പുഞ്ചിരിയോടെ ബലികല്ലിൽ കിടക്കുന്ന ലിസയെ നോക്കി.. നിലത്തു നിന്നും വാൾ എടുത്തു..

മുകളിലേക്ക് നോക്കി എന്തോ പറഞ്ഞു… കുറെ മന്ത്രങ്ങൾ ജപിച്ചു..

“ഈ യൂണിവേഴ്‌സുകൾ എല്ലാം ഭരിക്കാനുള്ള ശക്തി ഈ കന്യകയുടെ രക്തത്തിലൂടെ എനിക്ക് തരു…”

അവൾ അലറിവിളിച്ചു കൊണ്ട് വാൾ ഉയർത്തി വെട്ടി… ലിസയുടെ കരച്ചിൽ ഉച്ചത്തിൽ മുഴങ്ങി അലയടിച്ചു..

തുടരും…

അപ്പോൾ പതിവ് പോലെ പത്തു ദിവസം കഴിഞ്ഞു കാണാം.. അടുത്ത ഭാഗം ക്ലൈമാക്സ് ആണോ അല്ലയോ എന്ന് ഞാൻ പിന്നീട് പറയാം..

ഒത്തിരി സ്നേഹത്തോടെ, എംകെ ❤️❣️❤️

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.