നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

B24, Shobha Apartment, Kochi

മെറിനു മരുന്നുകൾ കൊടുത്ത ശേഷം അവളുടെ ദേഹം തുടച്ചു മുറിവുകൾ ഡ്രസ്സ് ചെയ്തു അവൾക്ക് പുതിയ ഒരു നൈറ്റി ഇട്ടു കൊടുക്കുകയായിരുന്നു അർച്ചന.

“ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലെ എനിക്ക് വേണ്ടി..?”

മെറിൻ വിഷമത്തോടെ ചോദിച്ചു..

“ഞാൻ ആരാണ് ചേച്ചിയുടെ..?”

അവൾ കണ്ണുകൾ ഉയർത്തി മെറിനെ നോക്കി..

“സ്വന്തം അനിയത്തി.. “

അവൾ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു..

“അപ്പോൾ അതിനുള്ള ഉത്തരവും അറിയാമല്ലോ അല്ലെ..?”

അവൾ മെറിനോട് ചോദിച്ചപ്പോൾ മെറിൻ പുഞ്ചിരിച്ചു..

“അറിയാം…”

അനാബെൽ പുറത്ത് ഹാളിൽ ആയിരുന്നു.. ഡോർ ബെൽ ശബ്‌ദിച്ചു.. അവൾ ഹോളിലൂടെ നോക്കി..

“അർച്ചന ഫുഡ് ഓർഡർ ചെയ്തിരുന്നോ.?”

അവൾ അകത്തേക്ക് നോക്കി..

“ആ ചേച്ചി.. അവർ ആകും അത്…”

അവൾ വിളിച്ചു പറഞ്ഞപ്പോൾ അനാബെൽ വാതിൽ ലോക്ക് എടുത്തു തുറന്നു..

ഒരു അലർച്ചയോടെ അവൾ തെറിച്ചു വീണു.. ഉടനെ പത്തോളം ആളുകൾ ഫ്ലാറ്റിലേക്ക് ഇരച്ചു കയറി.. ഡോർ അകത്തു നിന്നും അടഞ്ഞു.. അതിൽ രണ്ടുപേർ അനാബെല്ലിന്റെ കൈകാലുകൾ കൂട്ടി കെട്ടി.

മെറിന്റെ റൂമിലേക്ക് ഇരച്ചു കയറിയ ആളുകൾ വളരെ വേഗത്തിൽ ആണ് അർച്ചനയെ പിടിച്ചു മാറ്റിയതും മെറിന്റെ തലയിണയുടെ അടിയിൽ ഉണ്ടായിരുന്ന ഗൺ എടുത്തു മാറ്റിയതും അവളെ ബെഡിലേക്ക് അമർത്തി പിടിച്ചതും..

എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു… മെറിന് അനങ്ങാൻ പോലും കഴിഞ്ഞില്ല.. അവർ എങ്ങനെ ഉള്ളിൽ എത്തി എന്ന് അവൾക്ക് മനസിലായില്ല.. പുറത്തു ആളുകൾ കാവൽ ഉണ്ടായിരുന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.