നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

പെട്ടെന്നാണ് പ്രിൻസസ് വയലിൻ അവളുടെ കഴുത്തിൽ തിരിച്ചു പിടിച്ചത്… അവളുടെ പിടി ഒന്ന് അയഞ്ഞു.. അതോടെ വയലിൻ മലക്കം മറിഞ്ഞപ്പോൾ അവൾ പുറകിലോട്ട് വേച്ചു പോയി..

നിലത്തേക്ക് ഇരുന്ന റോഷൻ സർവ്വ ശക്തിയും എടുത്തു കൈ പുറകിലേക്ക് കൊണ്ടുപോയി ആഞ്ഞു ഇടിച്ചു അവളുടെ അടിവയറിൽ… അവൾ അലറുന്നതിനും മുൻപേ പ്രിൻസസ് വയലിൻ അവളുടെ ആവനാഴിയിൽ നിന്നും ഒരു അസ്ത്രം എടുത്തു അവളുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി..

പുറകോട്ട് മലച്ചു വീണ അവളുടെ ദേഹത്തേക്ക് വാളും ആയി ചാടിയ റോഷനെ അവൾ ചവുട്ടി തെറിപ്പിച്ചു കളഞ്ഞു..

പമ്പരംപോലെ കറങ്ങി വാൾ വീശിയ വയലിനെ അവൾ വീണ്ടും പിടിച്ചു വച്ചു…

വീണ്ടും കുതിച്ചു ചെന്ന റോഷന്റെ മുഖം അവൾ പിടിച്ചു വച്ചു.. അതിന് ശേഷം അവൾ അവന്റെ കണ്ണിലേക്ക് നോക്കി… കണ്ണുകൾ മാറ്റാൻ അവനു കഴിഞ്ഞില്ല.. അവന്റെ തലയിൽ ആരോ കത്തി കൊണ്ട് കുത്തി വലിക്കുന്നത് പോലെ തോന്നി അവന്..

ശക്തി ചോർന്നു പോകുന്നത് അറിഞ്ഞ റോഷൻ നിലത്തേക്ക് ഊർന്നു വീണപ്പോൾ അവൾ വയലിനെ എടുത്തു എറിഞ്ഞു..

“ആആആആആ………”

നിലത്തേക്ക് വീണ വയലിന്റെ ദേഹത്തേക്ക് അവൾ അലർച്ചയോടെ എടുത്തു ചാടി.. ഒരു സത്വം പോലെ

“ആഹ്…”

എലാക്കേലിന്റെ മുട്ടുകാൽ നെഞ്ചിൽ ഇറങ്ങിയ വയലിൻ കരഞ്ഞു..

“എൽവിഷ് പ്രിൻസസ്.. കുട്ടി ആയ നിന്നെ ഇങ്ങോട്ട് വിട്ട എൽവിഷ് ലോർഡ് ബുദ്ധിഹീനൻ ആണ്.. നിന്റെ വെട്ടിയ തല ഞാൻ അവന് സമ്മാനമായി കൊടുക്കും..”

അവൾ മുരണ്ടുകൊണ്ടു ഒരു കത്തി വലിച്ചെടുത്തു.. അത് വയലിന്റെ കഴുത്തിലേക്ക് ചേർത്ത് വച്ചു..

***

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.