നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

“അവളെ കൊല്ലുക.. നിനക്ക് എന്താണ് റോഷൻ.. നീ വന്നത് എന്തിനാണെന്ന് മറന്നുപോയോ..? ഇനി നിനക്ക് നിന്റെ ആയുധം കിട്ടില്ല..അവളുടെ മന്ത്ര ചങ്ങലയാണ് നിന്റെ കയ്യിൽ..”

അവൾ അത് പറഞ്ഞു തീരലും ലിസയുടെ കരച്ചിൽ അവിടെ മുഴങ്ങി..

“ലിസാ….?????”

റോഷൻ ഉച്ചത്തിൽ വിളിച്ചു… ഇല്ല ഒരു അനക്കവും ഇല്ല.. അവൻ അകെ എന്ത് ചെയ്യും എന്ന മട്ടിൽ വയലിനെ നോക്കി..

“റോഷൻ.. ബി എ കിംഗ്….”

അവൾ ശാന്തമായി അവനോടു പറഞ്ഞു.. അവൻ അവളെ ഒന്ന് നോക്കി.. അതിന് ശേഷം മെല്ലെയൊന്നു പുഞ്ചിരിച്ചു.. ശരിയാണ്.. റാണി മരിച്ചു വീണാലും കിംഗ് തല ഉയർത്തി നിൽക്കണം..

അവൻ കൈ ചുരുട്ടി..

“എലാക്കേൽ…. വെല്ലുവിളിക്കുന്നു നിന്നെ.. നിന്റെ ഇടത്തിൽ.. എന്നിട്ടും മുൻപിൽ വരാത്ത ഭീരുവാണോ നീ…??? അതെ ഭീരു….. “

അവൻ ഉച്ചത്തിൽ പറഞ്ഞത് അവിടെ അലയടിച്ചു..

എന്തോ ഒരു ആർപ്പ് വിളികൾ കേട്ടു..

അവർ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. മുൻപിൽ ഒഴിഞ്ഞ സ്ഥലമാണ്.. അതിൽ കൂടെ ഓടി വരുന്ന നൂറോളം ആളുകൾ..

വയലിൻ അവളുടെ ഒരു വാൾ എടുത്തു അവന് കൊടുത്തു.. അപ്പോഴേക്കും ആളുകൾ മുൻപിൽ എത്തിയിരുന്നു.. കണ്ണുകൾ ഇല്ലാത്ത രൂപങ്ങൾ.. ഡെഡ് ആർമി…

പാഞ്ഞു വന്നവരെ വയലിൻ അങ്ങോട്ട് ചെന്ന് നേരിട്ടു.. അവൾ വാൾ കയ്യിൽ എടുത്തു അവളുടെ സ്വർണ നിറമുള്ള മേലങ്കി പറപ്പിച്ഛ് പ്രേതെക രീതിയിൽ ചുറ്റി പമ്പരം പോലെകറങ്ങി ആളുകളെ അരിഞ്ഞു വീഴ്‌ത്തുന്ന എൽവിഷ് ആയോധനകല ഒരു നിമിഷം റോഷൻ നോക്കി നിന്നു…

അടുത്ത് വന്ന അഞ്ചോളം ആളുകളെ ഒറ്റ വെട്ടിന് അവൻ അരിഞ്ഞു നിലത്തിട്ടു.. ഒപ്പം അവർക്കിടയിലേക്ക് ഓടിച്ചെന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.