റോഷൻ കൈകൾ പൊക്കി ഡിസ്ട്രോയറിന് വേണ്ടി.. അതിലും വേഗതയിലാണ് ബെർനെറ്റ് ഒരു ചങ്ങല വലിച്ചു അവന്റെ നേരെ എറിഞ്ഞത്.. ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.. ആ ചങ്ങല വന്നു അവന്റെ കയ്യിൽ ചുറ്റി ഉറച്ചു.. അവൻ അത് വലിച്ചു പൊട്ടിക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല..
“അതിനി അഴിയില്ല.. നിനക്ക് നിന്റെ ആയുധം ഇനി കിട്ടുകയും ഇല്ല..”
അവൾ ശാന്തമായി അവനോടു പറഞ്ഞതും അവൻ കൈ പൊക്കി.. ഇല്ല.. ഡിസ്ട്രോയെർ വരുന്നില്ല.
“ബെർനെറ്റ്.. സ്റ്റോപ്പ് ദിസ് മാഡ്നെസ്സ്.. അവളെ നിന്റെ ശരീരത്തിൽ നിന്നും ഇറക്കി വിടു…”
അവൻ അവളോട് പറഞ്ഞു..
അത് പറഞ്ഞതും ഒരു അലർച്ചയോടെ അവളുടെ ശരീരം രണ്ടായി പിളർന്നുകൊണ്ടു ക്വീൻ എലാക്കേൽ പുറത്തേക്ക് വന്നു.. തിളങ്ങുന്ന പച്ച നിറമുള്ള വേഷം.. തലയിൽ കിരീടം..
അരയിൽ ഒരു കെട്ട്.. നെറ്റിയിൽ ഒരു രത്നം വച്ച ഒരു കെട്ട്.. ചുവന്ന മുടി പാറുന്നു.. തിളങ്ങുന്ന ചുവന്ന കണ്ണുകൾ ഒഴിച്ചാൽ അവൾ സുന്ദരിയാണ്..
അവൻ അവളിൽ നിന്നും നോട്ടം മാറ്റി…
“ഹഹഹഹ…”
അവൾ പൊട്ടി പൊട്ടി ചിരിച്ചു..
“പേടിയാണോ നിനക്കെന്നെ..? നീയെന്റെ അല്ലെ..? ഞാൻ നിന്റെ റാണിയാണ് റോഷൻ.. നീൽ ബിഫോർ യുവർ ക്വീൻ…. “
അവൾ അലറികൊണ്ടു അവനെ നോക്കിയതും അവൻ ദേഷ്യത്തോടെ കൈചുരുട്ടി..
“നീൽ….!”
അവൾ അത് വീണ്ടും പറഞ്ഞ ഉടനെ അവളുടെ അലർച്ച അവിടെ മുഴങ്ങി… റോഷൻ കണ്ടു.. അവളുടെ നെഞ്ചിൽ കയറിയ ഒരു അസ്ത്രം…
ഏതോ ഒരു കല്ലിൽ ചവുട്ടി എടുത്തു ചാടി വന്ന പ്രിൻസസ് വയലിന്റെ വാളുകൊണ്ടുള്ള വെട്ടു കൊണ്ട് ഒരു കല്ലിന്റെ തൂൺ നെടുകെ പിളർന്നു ഇരുഭാഗങ്ങൾ ആയി നിലത്തേക്ക് വീണു..
ക്വീൻ എലാക്കേൽ കണ്ണിൽ നിന്നും മറഞ്ഞിരുന്നു… വയലിൻ റോഷനെ നോക്കി.. ദേഷ്യത്തോടെ
“നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”
ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=
?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്
Evide?
Evide…???