നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

“പൊയ്ക്കോളൂ റെബേക്ക….”

അവൻ പുഞ്ചിരിയോടെ അവളെ നോക്കി.. അതിന് ശേഷം അവനും വയലിനും പുറത്തേക്ക് ഇറങ്ങി..

തോണി വലിച്ചു കൊണ്ട് സത്വങ്ങൾ പോയപ്പോൾ അവർ ഇരുവരും ചുഴിയുടെ ഉള്ളിലേക്ക് കയറി..

ചുഴി അവരെ ഉള്ളിലേക്ക് വലിച്ചു.. അവർ കൈകൾ ചുറ്റി പിടിച്ചു.. അൽപ നേരം എങ്ങോട്ടോ സഞ്ചരിച്ച അവരുടെ കാലുകൾ നിലത്ത് ഉറച്ചു..

അവർ കണ്ണുകൾ തുറന്നു.. അകെ മൊത്തം ഇരുട്ടാണ്.
ചുറ്റും വലിയ പർവതങ്ങൾ.. അതിൽ നിന്നും ലാവ ഒഴുകി ഏതോ കാണാത്ത അത്രക്കും താഴ്ചയിലേക്ക് പതിക്കുന്നു.. മുൻപിൽ കല്ലുകൾ കിടക്കുന്ന ഒരു വഴി..

ആകെ ഭയാനകമായ അന്തരീക്ഷം.. വയലിൻ വാളിൽ നിന്നും ഉള്ള വെളിച്ചത്തിൽ മുൻപോട്ട് നടന്നു.. റോഷൻ പുറകിലും..

“ഇനി അല്പം നാഴികകൾ മാത്രമേ ഉള്ളു റോഷൻ…. അതിനുള്ളിൽ അവളെ തടഞ്ഞാൽ… അല്ലെങ്കിൽ…”

വയലിൻ മെല്ലെ പറഞ്ഞു.. അവൻ ഒന്നും മിണ്ടിയില്ല.. ആകെ ഇരുട്ട്. ഒഴുകി ചാടുന്ന ലാവയുടെ ചൂടും വെളിച്ചവും വല്ലാത്തൊരു ഭാവം നൽകി.. വല്ലാത്ത ശബ്ദം..

അവർ മുൻപോട്ട് നടന്നു..

കുറെ കല്ലുകൾ ചാടി കയറി അവർ ഒരു പരന്ന ഇടത്തെത്തി.. ചുറ്റിനും അഗാധമായ കൊക്ക.. അടിഭാഗം കാണുന്നത് പോലുമില്ല..

അതിനപ്പുറം പർവതങ്ങൾ ഉയർന്നു നിൽക്കുന്നു. അതിൽ നിന്നും പൊട്ടിത്തെറികളും കേൾക്കുന്നു.. ഒപ്പം തെറിച്ചു അഗാതയിലേക്ക് പോകുന്ന ലാവ… ഇടക്ക് ഓരോ കല്ലുകളും എവിടെയൊക്കെയോ തട്ടി തടഞ്ഞു വീഴുന്നു.

അവർ ഒരു നിമിഷം അത് നോക്കി നിന്നു..

പെട്ടെന്ന് ഒരു പൊട്ടിച്ചിരി കേട്ടു.. അവർ ഞെട്ടി മുൻപിലേക്ക് നോക്കി..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.