നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

മിന്നൽ വേഗതയിൽ ആണ് അവൻ ഇടത്തെ കൈകൊണ്ടു അവളുടെ കൈ പിടിച്ചു വെച്ചത്… കണ്ണ് തുറന്ന അവൻ അവളെ നോക്കി ചിരിച്ചു..

അതിന് ശേഷം അവൻ അവളുടെ നിലത്തു കിടന്ന തൂവെള്ള വേഷം വലിച്ചു അവളുടെ ദേഹത്തേക്ക് ഇട്ടു നഗ്നത മറച്ചു.. അത് വലിച്ചു കെട്ടി മുറുക്കി.. അതിന് ശേഷം മുകളിലേക്ക് കയറിവന്നു..

അവൾ പുറകെ വന്നു..

അവൾ പുഞ്ചിരിയോടെ സ്പിയർ കൊണ്ട് തോണി നിയന്ദ്രിക്കുന്ന ആളെ നോക്കി..

അയാൾ തല കുലുക്കി കാണിച്ചു.. തൃപ്തിയോടെ..

“സൗന്ദര്യത്തിൽ അടി പതറുന്നവൻ അല്ല ഇവൻ.. യഥാർത്ഥ പുരുഷൻ.. അകക്കണ്ണിൻ കാഴ്ച ഉണ്ട്.. ഇതാണ് നീ അവിടെ എടുക്കേണ്ട കഴിവ്.. “

അവൾ അവനെ ഒന്ന് പുണർന്നു.. അതിന് ശേഷം നിറുകയിൽ ചുംബിച്ചു..

അതൊരു പരീക്ഷണം ആയിരുന്നു എന്ന് അവന് അപ്പോഴാണ് ബോധ്യം വന്നത്.. അവൻ റെബേക്കയെ നോക്കി.. അവൾക്ക് പുഞ്ചിരിയാണ്..

ഞാൻ ഇവിടെ ഒന്നും ഇല്ല എന്ന രീതിയിൽ നിൽക്കുന്ന വയലിൻ…

“എത്തിയിരിക്കുന്നു…”

ശബ്ദം മുഴങ്ങിയപ്പോൾ അവൻ നോക്കി.. മുൻപിൽ ഒരു തൂവെള്ള നിറത്തിൽ മുകളിലോട്ട് പോകുന്ന ചുഴി.. അതിൽ ഒരു വാതിൽ.. കറുത്ത നിറമാണ്.

“എൻട്രൻസ് ഓഫ് അണ്ടർവേൾഡ്…”

വയലിൻ മെല്ലെ പറഞ്ഞു..

“അതെ.. പോയാൽ തിരിച്ചു വരാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്.. പോയവർ ആരും വന്നിട്ടില്ല, എൽഫ് ലോർഡും ഏഴു ദേവതകളും ഒഴികെ.. പോയി വരിക.. “

അയാൾ അത് പറഞ്ഞു.. റോഷൻ റെബേക്കയെ നോക്കി..

“എനിക്ക് ഇതുവരെ മാത്രമേ വരാൻ ആകുകയുള്ളു റോഷൻ.. ഇനി എല്ലാം നിങ്ങളിൽ ആണ്…ഞാൻ കാത്തിരിക്കാം..”

അവൾ പറഞ്ഞു.. അവനെ വന്നു ഒന്ന് ആലിംഗനം ചെയ്തു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.