നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

Somewhere in North Pole.

“ഇതാണ് എൻട്രൻസ് ഓഫ് നോ വേൾഡ്…”

കട്ടി മഞ്ഞിൽ നിന്നും റെബേക്ക പറഞ്ഞപ്പോൾ റോഷനും വയലിനും മുൻപിലേക്ക് നോക്കി..

തൂവെള്ള മഞ്ഞ് മാത്രമേ ഉള്ളു.. അതിനിടയിൽ ഉയർന്നു നിൽക്കുന്ന ഒരു പർവതം.. അതും കട്ടി മഞ്ഞ് പർവതം ആണ്..

അതിനിടയിൽ ഒരു വിടവ്.. ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ഒരിടം…

“പോകാം…? “

റോഷൻ ഇരുവരോടും ആയി ചോദിച്ചു..

“ഫോർ ഫ്രീഡം ആൻഡ് പീസ്.. ആര് മരിച്ചാലും അവളെ ഇല്ലാതാക്കാൻ കിട്ടുന്ന അവസരം കളയരുത്…”

വയലിൻ കൈ നീട്ടി.. റോഷൻ ആ കയ്യിൽ പിടിച്ചു.. അവളെ നോക്കി.. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു..

“വരൂ..”

റെബേക്ക ആദ്യം മുൻപോട്ട് നടന്നു.. പുറകെ റോഷൻ.. അതിന് പുറകിൽ വയലിൻ..

“ആയുധങ്ങൾ ഉപയോഗിക്കരുത്.. എൻട്രൻസ് കാക്കുന്നത് ചില ശക്തികൾ ആണ്.. യതികളും. അവരെ ഞാൻ നിയന്ദ്രിക്കാം…”

റെബേക്ക അത് പറഞ്ഞുകൊണ്ട് മുൻപോട്ട് നടന്നു… കട്ട പിടിച്ച കൊടും മഞ്ഞിലൂടെ മുൻപോട്ട്.. മുഴുവൻ ഇരുട്ടാണ്..

അര കിലോമീറ്ററോളം മുൻപോട്ട് ചെന്ന് അവർ നിന്നു.. ഒരു തടാകം.. മഞ്ഞിന്റെ സാമീപ്യം ഇല്ല.. ഇരുട്ട് പിടിച്ച ഒരിടം..

പ്രിൻസസ് വയലിൻ അവളുടെ വാൾ വലിച്ചെടുത്തു.. അതിൽ നിന്നും നല്ല വെളിച്ചം പടർന്നു.. അതോടെ ചുറ്റുപാടും കാണാൻ കഴിഞ്ഞു..

ചുറ്റിനും അവരെ നോക്കി നിൽക്കുന്ന പത്തു അടിയോളം പൊക്കമുള്ള ഭീമാകാരമായ രൂപങ്ങൾ.. കണ്ണുകൾ തിളങ്ങുന്നത് കാണാം… യതികൾ..

“സമാധാനം….”

റെബേക്ക കൈകൾ ഉയർത്തിയപ്പോൾ മുൻപോട്ട് വന്ന ആ ജീവികൾ..
അവൾ യതി എന്ന് വിശേഷിപ്പിച്ച ജീവികൾ അവിടെ നിന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.