നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

“മൈ ലോർഡ്.. ഇല്ല.. എന്റെ മിസ്റ്റർ എക്സിനെ അവർ കൊന്നുകളഞ്ഞു.. അതുകൊണ്ടു ഞാൻ ഒന്നും അറിഞ്ഞില്ല.. എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല..”

അവൾ മെല്ലെ പറഞ്ഞു.

“നിനക്ക് മാത്രം പറ്റുന്ന കാര്യം.. ആ വഴി ഞങ്ങൾക്ക് കാണിച്ചു തരണം…”

ഉടനെ വയലിൻ അവളോട് പറഞ്ഞു…

“എവിടേക്ക് ആണ്..?”

“അണ്ടർവേൾഡ്…..”

റോഷൻ പറഞ്ഞത് കേട്ടപ്പോൾ അവളൊന്ന് ഞെട്ടി.. പകച്ചു നോക്കി..

“അണ്ടർവേൾഡ്..?

അവൾ മറുപടിക്ക് നിൽക്കാതെ വേഗം പോയി ഒരു പുസ്തകം തുറന്നു..

അവൾ അത് തുറന്നു വായിച്ചു.. വായിക്കുംതോറും അവളുടെ മുഖം പേടികൊണ്ടു നിറഞ്ഞു… അവസാനം അവൾ പുസ്തകം അടച്ചു വെച്ചു… എന്തോ ആലോചിച്ചു ഇരുന്നു..

“നിങ്ങൾ ഇരിക്കൂ…”

അവൾ പറഞ്ഞപ്പോൾ റോഷനും വയലിനും മേശയുടെ എതിർ ഉള്ള കസേരകളിൽ ഇരുന്നു..

റെബേക്ക കോഫീ മെഷീൻ ഓൺ ആക്കി മൂന്ന് കപ്പ് കാപ്പി എടുത്തു..
അവർക്ക് കൊടുത്ത ശേഷം അവൾ അവരുടെ എതിർ ഇരുന്നു..

“ക്വീൻ എലാക്കേൽ.. ഒരു ലക്ഷം വർഷങ്ങൾക്ക് മുൻപേ ഭൂമി ഭരിച്ചവൾ.. മന്ത്രവാദി..

ആദ്യമൊക്കെ നല്ല ഭരണം നടത്തിയിരുന്നു എങ്കിലും അവളുടെ ശക്തി അവളെ സർവ ലോകവും ഭരിക്കണം എന്നുള്ള ചിന്തയിൽ എത്തിച്ചു.. അന്ന് ഭൂമി ആയിരുന്നു എല്ലാ ഗ്രഹങ്ങളുടെയും മദർപ്ലാനറ്റ്.. അവൾ കണ്ണിൽ കണ്ടവരെ ഒക്കെ കൊന്നൊടുക്കി..

അവസാനം അന്നത്തെ കാലത്തെ എൽഫ് ലോർഡ് ആയിരുന്ന മിഹാരിയോ ഏഴു ദേവതകളെയും കൂട്ടി വന്നു.. അവളുടെ ശക്തികൾ ഒക്കെ കളഞ്ഞു അണ്ടർവേൾഡിൽ ചങ്ങലക്ക് തളച്ചു…

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.