നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

അവൻ റെബേക്കയുടെ മുഖം പിടിച്ചു ഉയർത്തി.. അവളുടെ കണ്ണിൽ നോക്കി.

അതിന് ശേഷം കൈ മുകളിലേക്ക് ഉയർത്തി.. ഒരു മിന്നലോടെ ഡിസ്ട്രോയർ അവന്റെ കയ്യിലേക്ക് വന്നു.. അറ്റം താമരമൊട്ടു പോലെ മാറി അതൊരു രാജദണ്ഡ് ആയി മാറി..

റെബേക്ക അവനെ നോക്കി.. അത്ഭുതത്തോടെ..

“ഞാൻ.. റോഷൻ.. ദി കിംഗ്.. സൺ ഓഫ് മേയ്‌വൂൺ ക്വീൻ, സ്ലയെർ ഓഫ് റെപ്റ്റില്ല്യൻ കിംഗ്…
ഞാനും, എൽവിഷ് പ്രിൻസസ് വയലിനും, ഈ നിമിഷം നിന്റെ കെട്ടുകൾ അഴിക്കുന്നു.. ഇനി നീ സ്വതന്ത്രയാണ്.. ഇനി മുതൽ നീ എന്റെ ഒപ്പമാണ്..
അത് കൊണ്ട് നിന്നെ എതിർക്കാൻ ആരെങ്കിലും നോക്കിയാൽ, അവർ എന്റെ ശത്രുക്കൾ ആകും..

എന്റെ ശത്രുക്കൾ.. കൃതിരിൻ വർഗത്തിന്റെയും, എയ്ഞ്ചൽ പ്ലാനെറ്റിന്റേയും, വണ്ടർവേൾഡിന്റെയും മറ്റു പല ഗ്രഹങ്ങളുടെയും ശത്രുക്കൾ ആയിതീരും.. അത് കൊണ്ട് ഒരു നിഴൽ പോലും ഇനി നിന്റെ മുകളിൽ വരില്ല.. ഇത് രാജകൽപ്പന. ഇത് അന്തിമമാണ്…!”

അവൻ ഉറച്ച സ്വരത്തിൽ അത് പറഞ്ഞശേഷം ആ ദണ്ഡ് നിലത്തേക്ക് ആഞ്ഞു കുത്തി.. അതിന്റെ ശക്തിയിൽ ആ കെട്ടിടം അങ്ങനെ കുലുങ്ങി വിറച്ചു…

അവൾ വിശ്വസിക്കാൻ ആകാതെ നിന്നു.. അതിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു.. റോഷൻ അവളെ പിടിച്ചു ഉയർത്തി..

“സമയം ഇല്ല. ഞങ്ങൾക്ക് നീ വഴികാട്ടി ആകണം…”

അവൻ അവളോട് പറഞ്ഞു…

“എങ്ങോട്ടാണ്..?”

“എല്ലാ ലോകത്തെയും വാർത്തകൾ അറിയുന്ന നിനക്ക് ഭൂമിയിൽ എന്ത് സംഭവിച്ചു എന്നറിയില്ല..?”

അവൻ തിരിച്ചു ചോദിച്ചു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.