നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

അത് പോയ വഴിയിലൊക്കെ ഇളം നീല വെളിച്ചം വിതറി പാഞ്ഞു പോയി മുൻപിൽ ഉള്ള വലിയൊരു ഭിത്തി തകർത്തു കടന്നു പോയി.
ആ നീല വെളിച്ചം ഒരു പുക പോലെ ആയിരുന്നു.. അത് ശ്വസിച്ച ആളുകൾ ഒക്കെ നിമിഷ നേരംകൊണ്ട് ബോധം മറഞ്ഞു നിലത്തേക്ക് വീണു..

എൽവിഷ് മാജിക്..

“ഇത് ആദ്യമേ ചെയ്തൂടായിരുന്നോ…?”

അവൻ അവളെ ദേഷ്യത്തിൽ നോക്കി.. അവൾ അവനെ നോക്കി പുച്ഛത്തോടെ ചുണ്ടു കോട്ടി കാണിച്ചു..

“നീ ഡിസ്ട്രോയെർ എടുക്കുന്നതിന് പകരം തോക്കും എടുത്തു ഹീറോയെ പോലെ വരുമ്പോൾ ആലോചിക്കണമായിരുന്നു.. കൊച്ചു ചെറുക്കൻ..!”

അവൾ അവനെ പുച്ഛിച്ചു കൊണ്ട് മുൻപോട്ട് പോയപ്പോൾ അവൻ ദേഷ്യത്തോടെ തോക്കുകൾ നിലത്തേക്ക് ഇട്ടു മുൻപിലേക്ക് അവളുടെ പുറകെ നടന്നു..

അവർ ഗോവണി ഇറങ്ങി ഒരു റൂമിന് മുൻപിൽ എത്തി..

“റെബേക്ക ദി ലൈബ്രേറിയൻ ഓഫ് ഓൾ വേൾഡ്.”

ആ ബോർഡ് കണ്ടു അവൾ അവനെ ഒന്ന് നോക്കി ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി..

ഒരു പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി റെബേക്ക ഇരിക്കുന്നുണ്ടായിരുന്നു.. അവൾ തലപൊക്കി നോക്കി.

“എൽവിഷ് പ്രിൻസസ് വയലിൻ.. വാട്ട് എ സർപ്രൈസ്…”

അവൾ വയലിനെ കണ്ടു അതിശയത്തോടെ എഴുന്നേറ്റ് നിന്നു… അപ്പോഴാണ് റോഷൻ അങ്ങോട്ട് ചെന്നത്..

“കിംഗ് ഓഫ് വേൾഡ് ബിലോ… മെർസാനിയാത്തിയുടെ മകൻ… ആം ഐ ഡ്രീമിങ്..? ഈയുള്ളവളെ കാണാൻ..?”

അവൾ അതിശയത്തോടെ മേശയുടെ മുൻപിലേക്ക് വന്നു… അവനെ വണങ്ങി… അവൾ ഇരുവരെയും നോക്കി.. പ്രിൻസസ് വയലിൻ അവനെ നോക്കി കണ്ണ് കാണിച്ചു.

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.