നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

രണ്ടു വണ്ടികളിൽ നിന്നും അവൻ രണ്ടു മിനി ഗൺ പറിച്ചു എടുത്തു..

അതിൽ നിന്നും മാല പോലെ അതിന്റെ വെടിയുണ്ട നിറച്ച ചെയിൻ തൂങ്ങി കിടന്നു..

അവൾ അവന്റെ കയ്യിലേക്ക് നോക്കി. വളരെ ഭാരം കൂടിയ മിനി ഗൺ പിടിച്ചിരിക്കുന്ന കൈകളുടെ വലിപ്പവും അതിലെ പേശികളുടെ ചലനവും അവൾ ശ്രദ്ധിച്ചു..

അവൻ അടഞ്ഞു കിടന്ന വാതിൽ നോക്കി ഗൺ ഫയർ ചെയ്തു. കാതടപ്പിക്കുന്ന ശബ്ദത്തോടെ മിനി ഗൺ പ്രവർത്തനം ആരംഭിച്ചു..

ഇരുമ്പ് ഡോർ പൊട്ടി തെറിച്ചു പോയപ്പോൾ അവൻ അതുമായി മുൻപോട്ട് നടന്നു..

“ഹീ ഗോട്ട് എ ഡാം മിനി ഗൺ…..!”

അകത്തു നിന്നും അലർച്ച കേട്ടപ്പോൾ അവൻ അത് രണ്ടും ഒരുമിച്ചു പ്രവർത്തിപ്പിച്ചുകൊണ്ടു അകത്തേക്ക് കയറി..

ഒരു ഇടനാഴി ആയിരുന്നു അത്.. അതിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം ഗൺഷോട്ട് കൊണ്ട് ചിതറി തെറിച്ചു.. അപ്പുറ വശത്തെ ഡോർ വരെ തകർന്നുപോയി..

അവർ മുൻപോട്ട് നീങ്ങി.. മുകളിലേക്ക് കയറി.. അവിടെയും നിന്നിരുന്ന ആളുകൾ അവർക്ക് നേരെ ഫയർ ചെയ്‌തെങ്കിലും വയലിൻ ഒരു ഷീൽഡ് എടുത്തു കുറുകെ പിടിച്ചു…

അവൻ ട്രിഗറിൽ കൈ അമർത്തി…നിമിഷ നേരംകൊണ്ട് അവിടെയും ക്ലീൻ ആയി..

കണ്ടതൊക്കെ തകർത്തുകൊണ്ട് അവൻ മുൻപോട്ട് ചെന്നു..

“ഇനിയും ആളുകൾ ഉണ്ട്…”

അതോടെ അവൻ തോക്കുകൾ നിലത്തേക്ക് ഇട്ടു.. നിലത്തു നിന്നും അവൻ വേറെ മെഷീൻ ഗണ്ണുകൾ എടുത്തു കയ്യിൽ വച്ചു..

വയലിൻ അവനെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് നേരെ നടന്നു..

“എൽ കാ എസ്താ മിയ…..”

അവൾ ഒരു അസ്ത്രം ജപിച്ചു മുൻപോട്ട് പായിച്ചു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.