നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

അതിന്റെ ശക്തി ഉള്ളിലേക്ക് കയറുന്നത് അവൻ അറിഞ്ഞു..

അവൻ ആ ആയുധത്തിനെ നോക്കി. പിരിഞ്ഞു ഇരിക്കുന്ന ചുവന്ന നിറവും സ്വർണനിറവും ചാലിച്ച ഒരു ദണ്ഡ്.. അതിൽ രണ്ടു ഭാഗത്തു എയ്ഞ്ചൽ ചിറകിന്റെ ചിത്രപ്പണി..

അവനൊന്നു പുഞ്ചിരിച്ചു.. ആ പുഞ്ചിരി അവന്റെ നിയോഗം മാറ്റുന്നത് ആയിരുന്നു..

***

Somewhere Unknown

“ക്വീൻ ബെർനെറ്റ് എവിടെ പോയെന്നു അറിയില്ല.. പക്ഷെ അവൾ കൊണ്ടുപോയതിൽ ഒന്ന് എസിപി ലിസ ആണ്..അവളെ ഇനി ജീവനോടെ ആരും കാണില്ല…”

വലിയ ഹാളിൽ ഇരുന്നവരിൽ ഒരാൾ പറഞ്ഞപ്പോൾ മുൻപിൽ ഇരുന്ന രണ്ടുപേരുടെ മുഖം തെളിഞ്ഞു..

“അപ്പോൾ.. ഇതാണ് അവസരം അല്ലെ..?”

അതിൽ ഒരാൾ ചോദിച്ചു..

“അതെ.. അവസാന ശ്രമം ഇതാണ്.. ഇതിൽ വിജയിക്കണം.. പിന്നെ അതിന് വേണ്ട ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്..”

ഉടനെ റൂമിലേക്ക് ആറോളം വിദേശികൾ കയറിവന്നു.. ഏഴടിയോളം പൊക്കവും അതിന് അനുസരിച്ചു ശരീരവും ഉള്ളവർ..

“ഇവർ.. നമ്മുടെ ന്യൂ യോർക്കിലെ ടീമിലെ കില്ലേഴ്സ് ആണ്.. തടസങ്ങൾ നീക്കാൻ വന്നവർ.. ലിസ ഇനി ഇല്ല.. മെറിൻ.. അവൾ ശോഭയിൽ ഉള്ളത് എളുപ്പം ആണ്.. “

അവരെ കൊണ്ടുവന്ന ആൾ വിശദീകരണം കൊടുത്തു..

“അവിടെ കാവൽ ഉള്ളവരെ ഇവർ എങ്ങനെ നേരിടും..?”

“കാണാൻ പോകുന്ന കാര്യം പറയണോ..? ഇതിൽ പിഴക്കില്ല…”

എല്ലാവരും സന്തോഷത്തോടെ കൈ അടിച്ചു..

ഉടനെ അവർക്ക് കുടിക്കാൻ പാനീയങ്ങൾ വന്നു.. അവർക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. മെറിന്റെ മരണം.. അവസാന ശ്രമം..

***

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.