നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

അവൻ വണ്ടിയിൽ നിന്നും ഇറങ്ങി കെട്ടിടത്തിന്റെ പുറകോട്ട് പോയി..

അവിടെ ഒരു കുറ്റിക്കാട് ഉണ്ടായിരുന്നു.. അവൻ അതിനിടയിലേക്ക് കയറി.. പ്രതീക്ഷിച്ചതു കണ്ട അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു..

ഒരു നീല നിറമുള്ള ഇരുമ്പിന്റെ മൂടി.. അതൊരു ബങ്കർ ആയിരുന്നു. വായു കയറാനുള്ള പൈപ്പിന്റെ അറ്റം അപ്പുറത്തു കണ്ടു.. ജനറേറ്റർ അല്പം ദൂരെ..

അവൻ ആ മൂടിയിൽ രണ്ടു തട്ട് തട്ടി.. അതിന് ശേഷം മൂന്ന് പ്രാവശ്യം ചവിട്ടി.. ഒന്ന് ചൂളം അടിച്ചു.

അൽപ നേരം കഴിഞ്ഞ ഉടനെ അടിയിൽ എന്തോ ശബ്ദം കേട്ടു.. ആരോ കോവണി കയറിവരുന്ന ശബ്ദം.. ലോക്ക് ഊരി..

അവൻ മൂടി മുകളിൽ നിന്നും വലിച്ചു തുറന്നു.. നേരെ താഴെ ഒരാളുടെ മുഖം..

അവന്റെ മുഷ്ടി അയാളുടെ നെറ്റിക്ക് ആണ് കൊണ്ടത്..

അയാൾ ബോധം പോയി നിലത്തേക്ക് അലച്ചു വീണപ്പോൾ അവൻ താഴേക്ക് ചാടി ഇറങ്ങി.. മുൻപിൽ ഒരാൾ കൂടെ.. അയാൾ ഒരു പിസ്റ്റൾ വലിച്ചെടുത്തു…

അതിനും മുൻപേ അവന്റെ ചാടി ഉയർന്നുള്ള ചവിട്ട് അയാളുടെ നെഞ്ചിൽ കൊണ്ടിരുന്നു.. നിലത്തേക്ക് വീണവനെ ഒന്നുകൂടെ ഇടിച്ചു ബോധം മറച്ചു കൊണ്ട് അവൻ മുൻപോട്ട് ചെന്നു..

കുറെ കൊച്ചു റൂമുകൾ.. അതിന്റെ അവസാനം ഒരു റൂം.. അതിൽ ക്വീൻ എന്ന ലേബൽ..

അവൻ അത് തുറന്നു.. അകത്തു എന്തോ വായിച്ചു കൊണ്ട് ബെഡിൽ കിടക്കുന്ന ഒരു പെണ്ണ്..

“ഹു ദി ഹെൽ..?”

അവൾ അലറിക്കൊണ്ട് ചാടി എഴുന്നേറ്റ് ഒരു ഗൺ വലിച്ചെടുത്തു…
റോഷൻ മുൻപോട്ട് ചെന്ന് ട്രിഗറിന്റെ ഇടയിൽ അവന്റെ ചൂണ്ടുവിരൽ കുടുക്കി… ചുറ്റും നോക്കി.

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.