നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

“എന്നെ.. എന്നെ.. കൊല്ലാൻ പോകുകയാണ് അല്ലെ.. “

അവൾ വിളറിയ മുഖത്തോടെ ചോദിച്ചു..

“യു ഹാവ് ടു ഓപ്ഷൻ.. ഒന്ന് ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യത്തിന് വെക്തമായി ഉത്തരം തരുക.. പ്രതിഫലം എല്ലാം ഒതുങ്ങിയ ശേഷം നിന്നെ വെറുതെ വിടും…

രണ്ട്, മരണം…., ഏതു വേണം…?”

അവൾ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ പുഞ്ചിരിക്ക് മരണത്തിന് മുൻപുള്ള ശാന്തതയാണെന്നു അവൾക്ക് തോന്നി.. അവളുടെ തീരുമാനം അവൾ അവനെ സംശയം ഒന്നുമില്ലാതെ അറിയിച്ചു..

അവളോട് കുറച്ചു നേരം സംസാരിച്ച അവൻ ഇന്ദുവിന്റെ അടുത്തെത്തി.

“താങ്ക്സ് പറയാൻ ആണെങ്കിൽ അത് നിങ്ങൾ കയ്യിൽ വച്ചോട്ടോ..”

അവൾ ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ അവനും ഒന്ന് ചിരിച്ചു..

“കാണാം..”

അത് മാത്രം പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽ കയറി. ഡോഡ്ജ് ചാർജർ കുതിച്ചു പാഞ്ഞു..
മുപ്പതോളം കിലോമീറ്റർ സഞ്ചരിച്ച ശേഷം അതൊരു റോഡ്‌ വിട്ടു ദൂരത്തുള്ള കാട്ടിലേക്ക് കയറി..

അവിടെ ഒരു മണ്ണിട്ട വഴി ഉണ്ടായിരുന്നു..
അതിൽ കൂടെ വണ്ടി ഇരപ്പിച്ചു വിട്ട റോഷൻ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് എത്തിയപ്പോൾ ഒരു പ്രേതെക കോണിൽ ഇരുമ്പു വല ഇട്ടു മറച്ച ഒരു ചതുരസ്ഥലം കണ്ടു..

നോ ട്രേസ്പാസിങ് ബോർഡ് ഉണ്ടായിരുന്നു.. അതിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ഒരു ഗോഡൗൺ ആണ്.. അത് ഇടിഞ്ഞു പൊളിഞ്ഞിരുന്നു..

ഗേറ്റ് അടഞ്ഞു കിടന്നിരുന്നു.. അവൻ ഗേറ്റിന്റെ മുൻപിൽ വണ്ടി നിർത്തുന്നതിന് പകരം ആക്സിലറേറ്റർ ഒന്നുകൂടെ അമർത്തി..

തുരുമ്പിച്ച ഗേറ്റ് ഇടിച്ചു പൊളിച്ചു ചാർജർ അകത്തുകയറി ഇരമ്പലോടെ വെട്ടി തിരിഞ്ഞു നിന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.