കൃഷ്ണപുരം ദേശം 6 [Nelson🔟] 949

Views : 124516

കൃഷ്ണപുരം ദേശം 6

Author : Nelson🔟

Previous part

 

അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”

 

അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……

 

അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”

 

അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”

 

അച്ചന്റെ മറുപടി കിട്ടിയതും അമ്മ തുടങ്ങി…..

 

തുടരുന്നു….

 

അമ്മ: “നിങ്ങൾ ഈ കാണുന്ന കൃഷ്ണപുരം പണ്ട് ഇങ്ങനെ ആയിരുന്നില്ല……. എന്നും തല്ലും വഴക്കുമായിരുന്നു ഈ നാട്ടിൽ……. ഇവിടത്തെ വലിയ രണ്ടു തറവാട്ടുക്കാരാണ് എന്റേയും നിങ്ങളുടെ അച്ചന്റെയും…….. എന്റെ വീട് നിന്നിരുന്ന പ്രദേശം വടക്കേട്ടത്തെന്നും ഇവിടെ തെക്കേട്ടത്തും എന്നാ പറഞ്ഞിരുന്നേ…….. ഞങ്ങളുടെ നാട്ടിൽ എന്ത് കാര്യവും അന്ന് തീരുമാനിച്ചിരുന്നത് എന്റെ മുത്തച്ചനായിരുന്നു……. അദ്ദേഹം പറഞ്ഞാൽ വടക്കേട്ടത്തെ നാട്ടുകാരൊകെ ഒരക്ഷരം പോലും തിരിച്ച് പറയാത്തെ അനുസരിക്കും…….. അതുപോലെ തന്നെയായിരുന്നു ഇവിടേയും……. നിന്റെ അച്ചന്റെ മുത്തച്ചൻ…….. ഞങ്ങളുടെ രണ്ടു വീട്ടുക്കാരും ഞാനൊക്കെ ജനിക്കുന്നതിന് മുമ്പേ ശത്രുകളായിരുന്നു……. ഇവരു പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും ഈ രണ്ടു നാട്ടുകാരും……..”

 

അച്ചു: ” ഓഹ്…….. പ്രേമിച്ച് ഒളിച്ചോടിയതാണല്ലേ……..”

 

അവളുടെ ഒരു ചോദ്യം…… കഥ ഒരു ഫ്ലോക്ക് തുടങ്ങിയതായിരുന്നു…….

 

ഞാൻ: “മിണ്ടാത്തെ ഇരി കുരിപ്പേ…….”

 

അമ്മ: ” ഞാൻ ആദ്യമേ പറഞ്ഞതാ വാതുറക്കരുത് എന്ന്……. ഇനി മിണ്ടിയാൽ ഞാൻ നിർത്തി രണ്ടിനേയും പറഞ്ഞയക്കും…….”

 

അമ്മ ഭീഷണിപ്പെടുത്തിയതും അവൾ മിണ്ടാത്തിരുന്നു…….

 

Recent Stories

The Author

Nelson🔟

104 Comments

Add a Comment
 1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

 2. Waiting for next part

 3. ❤️❤️❤️
  ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

  ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
  (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

  ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

  അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

 4. ത്രിലോക്

  നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

 5. ഡിങ്കൻ

  Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

 6. Dracula Prince of DARKNESS

  Eppolum നോക്കും വന്നോ വന്നോ എന്ന്

 7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

 8. പ്രിയൻ

  എൻ്റെ ബ്രോ,
  സംഭവം പോളിയ…
  ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
  ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

  പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com