കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174995

 

കവലയിലെത്തി കാർ തന്റെ അനുയായികളുടെ അടുത്ത് നിർത്തി……..

 

രാഘവൻ: “എവിടെ ആ നായിന്റെ മോൻ………”

 

“ആ കടയിൽ നിൽക്കുന്നവനാ………”

 

കൂട്ടത്തിലൊരുത്തൻ ചൂണ്ടിയ കടയിലേക്ക് നോക്കിയ രാഘവൻ കാർത്തിയെ കണ്ടു……

 

രാഘവൻ: “വാടാ………”

 

രാഘവൻ ഒരുത്തന്റെ കയ്യിൽ നിന്നും വടി വാങ്ങി എല്ലാവരേയും കൂട്ടി കാർത്തികിന്റെ അടുത്തേക്ക് നടന്നു……… റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച രാഘവൻ അപ്പോഴാണ് കാർത്തിയുടെ അടുത്ത് നിന്ന ആളെ ശ്രദ്ധിച്ചത്…….. പരിച്ചയമുള്ള ആളാണെന്ന് തോന്നിയെങ്കിലും മുഖം വ്യക്തമായി കാണാൻ സാധിച്ചില്ല……… ആരാ അത് എന്നു ആലോച്ചിച്ച രാഘവൻ പെട്ടെന്ന് ആ മുഖം കണ്ടു………. അയാൾ റോഡിന്റെ മധ്യത്തിൽ നിശ്ചലമായി………

 

കയിൽ ഒരു വാളുമായി നിൽക്കുന്ന ഒരു അവ്യക്ത രൂപം മനസിൽ വന്നെത്തും പേടിച്ച് കയ്യിലുണ്ടായിരുന്ന വടി നിലത്തുവീണു………

 

കൂടെ വന്നവരെല്ലാം രാഘവനെ നോക്കി അമ്പരന്ന് നിന്നു…….. പെട്ടെന്ന് ബോധം വന്ന രാഘവൻ വെപ്രാളപ്പെട്ട് തിരിച്ച് കാറിലേക്കോടി…….. ഡ്രൈവറോട് പെട്ടെന്ന് കാറെടുക്കാൻ പറഞ്ഞു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു…….. പിറക്കിൽ അയാളുടെ അനുയായികളും………

*************************

 

ഞാൻ: “അച്ചാ…….. അച്ചൻ നാട്ടിൽ തിരിച്ചു വന്നത് നാട്ടുക്കാരൊന്നും അറിഞ്ഞിട്ടില്ലേ……..

 

അച്ചൻ: “അതെന്താ അങ്ങനെ ചോദിച്ചേ…….”

 

ഞാൻ: “അല്ലാ…… നിങ്ങൾ പറഞ്ഞപ്പോലെ അമ്മാത്തിരി പ്രശ്നമുണ്ടാക്കിയാണ് അച്ചൻ ഇവിടെന്ന് പോയതെങ്കിൽ നിങ്ങൾ വന്നത് ആരെങ്കിലും ഒരാൾ അറിഞ്ഞാൽ തന്നെ ഈ നാട്ട് മുഴുവൻ അറിയേണ്ടതാണ്……. നമ്മൾ ആ കടയിൽ നിന്നപ്പോൾ അവിടത്തെ കടക്കാരന്റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അച്ചൻ വന്നതൊന്നും അറിയാത്തെ പോലെയാ……..”26

 

അച്ചൻ: “വന്നതിന് ശേഷം ആദ്യമായിട്ടാണ് ഞാൻ ഇങ്ങോടിറങ്ങുന്നത്…….. നമ്മൾ വന്നതറിയുന്നത് നിന്റെ അമ്മ വീട്ടുക്കാർക്കും പിന്നെ നമ്മുടെ വീട്ടിലുള്ളവർക്കും മാത്രമാണ്…….. വേറെ ആരേയും അറിയിക്കരുത് എന്നു ഞാൻ പറഞ്ഞിരുന്നു……. ഇനിയിപ്പോ നീ പറഞ്ഞപ്പോലെ എല്ലാവരും അറിയും രാമനാഥനും കുടുംബവും തിരിച്ചുവന്നെന്……..”

 

ഞാൻ: “അടി കിട്ടോ…….. ഉത്സവം മുടക്കി പോയതിന്……..”

 

അച്ചൻ: “അതൊന്നുമിണ്ടാവില്ല……..”

 

ഞാൻ: “ഓ…….. ശരിയ്ക്കും പറഞ്ഞാൽ അച്ചാ… ഈ നാട്ടിലോട് യാത്ര തുടങ്ങിയത് മുതൽ ഞെട്ടാൻ മാത്രേ എനിക്ക് സമയമൊള്ളൂ……. ട്വിസ്റ്റോട് ട്വിസ്റ്റാണ്……..”

 

അച്ചൻ: “നിനക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ…. ഇതൊന്നും പറയാതിരുന്നതിന്……..”

 

ഞാൻ: “ഇല്ലാ എന്നു പറഞ്ഞാൽ കളളമായി പോവും…….. എന്നാലും അച്ചൻ പറഞ്ഞപ്പോലെ സാഹചര്യങ്ങല്ലേ…….. ദേഷ്യമൊക്കെ പെട്ടെന്ന് മാറും……. അച്ചന് എന്നെ അറിയുന്നതല്ലേ……..”

 

മറുപടിയൊന്നും പറയാതെ അച്ചൻ ബൈക്ക് ഓടിച്ച് കൊണ്ടിരുന്ന എന്റെ തോളിലൊന്ന് തട്ടി……. ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാത്തെ ബൈക്ക് വീട്ടിലേക്കോടിച്ചു……..

***********************

 

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് പുരുഷ ജനം എല്ലാമുണ്ട്……… ഞങ്ങൾ വണ്ടി നിർത്തി അകത്തേയ്ക്ക് കേറി……..

 

കൃഷ്ണൻ മാമ: ” നിങ്ങളിത് എങ്ങോട്ട് പോയതാ……..”

 

അച്ചൻ: “ഇവനിവിടെ ആദ്യമായിട്ടല്ലേ…….. വെറുത്തെ നാട്ടുകാണിക്കാൻ ഇറങ്ങിയതായിരുന്നു…….”

 

മുത്തശ്ശൻ: “അതേതായാലും നന്നായി…….. നേരത്തെ കൂടെ ഇവൻ പറഞ്ഞിരുന്നു മുഷിപ്പാണെന്ന്……..”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com