കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174732

 

ആരതി: ” ചോദിക്കാൻ മറന്നു….. പേരെന്താ……..”

 

അച്ചു:” ഐശ്വര്യ…….. അച്ചു എന്ന് വിളിക്കും…….”

 

ആരതി: “നിന്റെ ചേട്ടനെങ്ങനെയാ ആള്…….”

 

അച്ചു:” കുറച്ച് പെശക്കാണ്……”

 

ഞാൻ: “എടി…. എടി… നാറ്റിക്കല്ലേ……..”

 

അതിന് അവരു രണ്ടും ചിരിച്ച് ഒരു റൂമിൽ കേറി…….. പുറകെ ഞാനും കേറി……. അവര് അവിടെ ബെഡിലിരുന്നു എന്തൊ സംസാരിക്കാണ്……. പക്ഷെ എന്റെ ശ്രദ്ധ പോയത് അവിടത്തെ ചുമരിലേക്കാണ്…….. നല്ല കിടിലൻ പെയിന്റിങ്ങ്…….. കൃഷ്ണനും രാധയും , രാമനും സീതയും പിന്നെ ശിവനും പാർവ്വതിയും……. സത്യം പറഞ്ഞാൽ അതിൽ നിന്നും കണ്ണെടുക്കാൻ പോലും തോന്നിയില്ല…….

 

അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……”

 

അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു…….

 

ഞാൻ: “ഇതെങ്ങനെ ഇവിടെ……”

 

ചിന്തിച്ച് മുഴുവനായില്ല പെട്ടെന്ന് ഒരു ചെറിയ പാദസര ശബ്ദം എന്റെ ചെവിയിലെത്തി……. അതു പതിയെ പതിയെ വലിയ ശബ്ദമായി എന്റെ അടുത്തേക്ക് വരുന്നു……. എന്താ സംഭവം എന്നറിയാൻ ഞാൻ മുറിയുടെ പുറത്തേക്ക് തന്നെ നോക്കി നിന്നു…….. പെട്ടെന്ന് ഒരു പെൺകുട്ടി ഓടി വന്ന് റൂമിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു……. അവളെ കണ്ടെത്തും എന്റെ കണ്ണുക്കൾ വികസിച്ചു……..

 

ബുദ്ധി ആരാ ഇവൾ എന്ന് ചോദിച്ചതിന് എന്റെ മനസ് എന്നോട് തന്നെ മന്ത്രിച്ചു…….

അമൃത…… 

 

തുടരും

 

നായിക എവിടെ, നായിക ഇല്ലേ, പ്രേതമാണോ എന്ന നിങ്ങളുടെ ചോദ്യങ്ങൾ ഇവിടെ വിരാമമിട്ടിടുണ്ട്….. ഇനി മേലാൽ ഇത് ചോദിക്കരുത്……..😂😂😂 

 

ഈ പെണ്ണിന് വേറെ ഒരു ഇൻട്രോയായിരുന്നു ഞാൻ മനസിൽ ഉദ്ദേശിച്ചിരുന്നത്…. പക്ഷെ നായികയെ കാണാനില്ല എന്ന നിങ്ങളുടെ പരാതി കണ്ടെപ്പോൾ അതു തീർക്കാൻ വേണ്ടി മാത്രാമാണ് ഇപ്പോൾ നായികയെ കൊണ്ടുവന്നത്…. അല്ലേൽ ഈ അടുത്തൊനും കാണില്ലായിരുന്നു….. നിങ്ങളുടെ സംതൃപ്തി അതാണല്ലോ എനിക്കു വേണ്ടത്……

ഇനി ഇതുപോലെ അടുത്ത ചോദ്യങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു….

-N-

 

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com